Saturday, January 22, 2011

ശബരിമലയിലെ തന്ത്രങ്ങള്‍

മകര വിളക്കിനെക്കുറിച്ചുതന്നെ.

2008 വരെ തന്ത്രിക്കോ അമ്പലത്തിന്റെ മറ്റു വക്താക്കള്‍ക്കോ അജ്ഞാതമായിരുന്ന മകര വിളക്ക്, മകര ജ്യോതി വ്യത്യാസം ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്റെ പിന്നിലെ ഗൂഢോദ്ദേശ്യം നാം മനസ്സിലാക്കേണ്ടതുണ്ട്. 2008-ല്‍ കൈരളി ടീവിയില്‍ അവതരിപ്പിച്ച മകരവിളക്ക് ലൈവ് ടെലികാസ്റ്റില്‍ തന്ത്രിയുടെ വക്താവ് ഇപ്പോള്‍ പറയുന്ന ജ്യോതി/വിളക്ക് വ്യത്യാസം പറയുന്നില്ലന്ന് മാത്രമല്ല, മകരവിളക്ക് ഭൂതഗണങ്ങളും, ദേവകളും അയ്യപ്പ സ്വാമിയെ പൂജിക്കുന്നതിനു വേണ്ടി കത്തിക്കുന്ന സങ്കല്പത്തെക്കുറിച്ച് പറയുന്നുമുണ്ട്. മാത്രമല്ല ആ സമയത്ത് കാണപ്പെടുന്ന സിറിയസ് നക്ഷത്രത്തെ മകരജ്യോതിയെന്നു വിശേഷിപ്പിക്കുന്നില്ലയെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആ ടെലികാസ്റ്റില്‍ മകരവിളക്കെന്നും മകരജ്യോതിയെന്നും പൊന്നമ്പല മേട്ടില്‍ കത്തിക്കുന്ന വിളക്കിനെ വിശേഷിപ്പിക്കുന്നുമുണ്ട്. മകരവിളക്കിന്റെ പിന്നിലെ തട്ടിപ്പ് ഇനി തുടരാന്‍ സാദ്ധ്യമല്ലെന്ന തിരിച്ചറിവാണ് അത് മനുഷ്യ നിര്‍മ്മിതമാണെന്ന സത്യം തുറന്നു പറയാന്‍ ഇവരെ പ്രേരിപ്പിച്ചത്. തങ്ങള്‍ നടത്തിവന്ന തട്ടിപ്പിന് പുതിയ ദിവ്യപരിവേഷം നല്‍കി തുടരുന്നതിനാണ് ഇപ്പോള്‍ മകരജ്യോതിയെന്നത് നക്ഷത്രമാണെന്ന വാദവുമായി വക്താക്കള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

2008-ല്‍ കൈരളി ടീവിയില്‍ അവതരിപ്പിച്ച മകരവിളക്ക് ലൈവ് ടെലികാസ്റ്റ് വീഡിയോ



പുതിയ വാദം വിളക്കും ജ്യോതിയും തമ്മിലുള്ള വ്യത്യാസം വിവരിക്കുന്ന വീഡിയോ



പൊന്നമ്പലമേടിനെ ശബരിമലയുടെ മൂല സ്ഥാനമെന്നും, അവിടെ അമ്പല അവശിഷ്ടങ്ങളുണ്ടെന്നും, അവിടെ ആരാധന നടന്നിരുന്നുവെന്നും മറ്റുമാണ് ഇപ്പോഴുള്ള വാദം. ഇത് പൊന്നമ്പലമേട്ടില്‍ പുതിയ ഒരു അമ്പലം നിര്‍മ്മിക്കാനുള്ള ഗൂഢ പദ്ധതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കേരളത്തില്‍ നില നില്‍ക്കുന്ന ഈ വനഭൂമിയും അടുത്ത ഭാവിയില്‍ ഇല്ലാതാവനുള്ള എല്ലാ സാദ്ധ്യതകളും കാണുന്നുണ്ട്. നമ്മുടെ ഭരണ പ്രതിപക്ഷ കക്ഷികള്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയുമെന്ന് കരുതുന്നത് മൗഢ്യമായിരിക്കും. പ്രബുദ്ധരെന്ന്‍ അവകാശപ്പെടുന്ന മലയാളികളുടെ മുന്‍പിലാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്. നമ്മുടെ പ്രതികരണശേഷി നമുക്ക് എവിടെയോ കൈമോശം വന്നു. കോടതികള്‍ മാത്രമാണ് അവസാന ആശ്രയും.

2 comments:

chithrakaran:ചിത്രകാരന്‍ said...

കുട്ടിസ്രാങ്ക് തത്രിയുടെ വ്യാഖ്യാന പ്രകാരം
മകരവിളക്ക് കത്തിക്കുന്ന ഭൂതഗണങ്ങളും,ദേവന്മാരും കേരള സര്‍ക്കാരിന്റെ ശംബളം പറ്റുന്ന കെ.എസ്.ഇ.ബി.ജീവനക്കാരും പോലീസുമാണെന്നത്
രസകരമായിരിക്കുന്നു.

V.B.Rajan said...
This comment has been removed by the author.