Tuesday, October 21, 2008

ദെത്തെടുക്കല് വിവാദം

58 വയസുകാരനായ ബിഷപ്പ് തട്ടുങ്കല്‍ 28 വയസുള്ള യുവതിയെ അത്മിയ രൂപത്തില്‍ ദത്തെടുത്തു പോലും. യുവതി അദ്ദേഹത്തിനു നല്കിയ "ആഴത്തിലുള്ള" ചില അത്മിയ അനുഭവങ്ങള്‍ അസുയക്കാരായ മറ്റു പുരോഹിതിതന്മാര്ക്ക് സുഖിച്ച്ചിട്ടില്ല. അവര്‍ പലവിധ ആരോപണങ്ങളുമായി തട്ടുന്കലിനെ തട്ടാന്‍ അരയും തലയും മുറുക്കി രംഗപ്രവേശം ചെയ്തിരിക്കുന്നു. യുവതി പ്രസവിക്കാന്‍ പോകുന്ന "ദിവ്യ ശിശു" സഭാ വിശ്വാസ വീണ്ടെടുപ്പിന് സഹായിക്കും എന്ന ബിഷോപിന്റെ വാദം അന്ഗീകരിക്കുവന് ഇവര്‍ തയാറല്ല. യുവതി നല്കിയ രക്തം കൊണ്ടു അരമനയില്‍ നടത്തിയ അഭിഷ്കവും തെറ്റാണു പോലും!!. ഗുരുവായൂരില്‍ നടത്തിയ പോലുള്ള ശുദ്ധികരണം നടത്തിയതിനു ശേഷമാണു ഈ പുരോഹിത വര്‍ഗം അരമനയില്‍ പ്രവേശിച്ചത്‌.

ഈ പാതിരിമാര്‍ക്ക് ഇത് എന്ത് പറ്റി. 2000 വര്‍ഷങ്ങള്‍ക്കു മുന്പ് നടന്ന ദിവ്യ ഗര്‍ഭവും പ്രസവവും ഇവര്‍ക്ക് അന്ഗീകരിക്കമെന്കില് ഇന്നു എന്തുകൊണ്ട് പറ്റില്ല. അതോ ഈ കഥ കുഞ്ഞാടുകള്‍ക്ക് മാത്രമുള്ളതാണോ. ഒരു പുണ്യവാനെ സൃഷ്ട്ടിക്കുവാന്‍ സഭ എത്രമാത്രം കഷടപെടുന്നു. ദിവ്യന്റെ മരണശേഷം പത്ത് മുപ്പതു വര്‍ഷത്തെ കാത്തിരുപ്പ്, ദിവ്യല്ഭുതം കണ്ടുപിടിക്കല്‍, ഡോക്ടര്‍മാരുടെ പാനലിനെ കൊണ്ടു അതിന്‍റെ പരിശോധന, അത്മിയ നേതാക്കന്മാരുടെ റോമിലെക്കുള്ള യാത്ര അങ്ങിനെ എന്തെല്ലാം പൊല്ലാപ്പുകള്‍. ഈ ബുദ്ധിമുട്ടൊന്നും ഇല്ലാതെ വെറും പത്ത് മാസം കൊണ്ടു നമുക്കു ഒരു ദിവ്യനെ ലഭിച്ചേനെ . അസുയക്കാരായ അച്ചന്മാര്‍ എല്ലാം തകര്‍ത്തു. അവര്ക്കു നിഷേധിക്കപ്പെട്ട അത്മിയ അനുഭവങ്ങള്‍ ബിഷപ്പ് അനുഭവിക്കുന്നതിലുള്ള അമര്‍ഷം എന്തെല്ലാം അനര്ധങ്ങളാണ് സഭക്കും മാനവരശിക്കും വരുത്ത്തിവച്ച്ചിരിക്കുന്നത്. ചാട്ടവാര്‍ കൊണ്ടുള്ള അടിയാണ് ഇവര്‍ക്കുള്ള ശിക്ഷ.

Tuesday, October 7, 2008

മലയാളി പുണ്യവാളത്തി

നായ മുതല്‍ കുതിര വരെ, മയക്കുമരുന്ന് അടിമകള്‍ മുതല്‍ ഭ്രാന്തന്മാര്‍ വരെ, ഗുഹ്യ രോഗികള്‍ മുതല്‍ എയിഡ്സ് രോഗികള്‍ വരെ, കശാപ്പുകാരന്‍ മുതല്‍ ബാര്‍ബര്‍ വരെ, ഇവര്‍ക്കെല്ലാം പൊതുവായിട്ടുള്ള കാര്യം എല്ലാവര്ക്കും ഒരു കത്തോലിക്കാ പുണ്യവാളന്‍ ഉണ്ടന്നുള്ളതാണ്. പതിനായിരത്തില്‍ കൂടുതല്‍ പുണ്യവാളന്മാരെ സഭ വാഴിച്ചു കഴിഞ്ഞു . ആ ലിസ്റ്റിലേക്ക് ഇതാ ഒരു മലയാളിയും കൂടി. സിസ്റ്റര്‍ അല്ഫോന്സ.

രോഗങ്ങോളോട് മല്ലിട്ട് വേദനകളോട് കൂടി ജിവിച്ചു മരിച്ച ഒരു പാവം സിസ്റ്റര്‍. ചെറുപ്പത്തില്‍ ഉമ്മി തിയില്‍ വിണ് കാലിനു സ്വധീനക്കുറവു ഉണ്ടായിരുന്നു . സ്വന്തം രോഗങ്ങളോ വികലാംഗത്വമൊ അവര്ക്കു ജീവിതകാലത്ത് പ്രാര്‍ത്ഥിച്ചു മാറ്റുവാന്‍ സാധിച്ചിരുന്നില്ല. പക്ഷെ മരണശേഷം അവര്‍ രോഗ ചികിത്സ ആരംഭിച്ചതായി സഭ അവകാശപ്പെടുന്നു. അസ്ഥി രോഗ വിദഗ്ദ്ധയാണ് അവര്‍. ഒരു കുട്ടിയുടെ വളഞ്ഞിരുന്ന കാലുകള്‍ അവര്‍ നേരെയാക്കി പോലും. ഡോകാടോര്മാരുടെ ഒരു പാനല്‍ ഈ അത്ഭുതം സാക്ഷ്യ പെടുതിയിട്ടുമുണ്ട്. ടീവി ചാനലുകള്‍ ഇടതടവില്ലാതെ ഈ അത്ഭുതം നമ്മളെ ഒര്മ്മപ്പെടുത്തുന്നു. കത്തോലിക്കാ സഭ കേരളത്തില്‍ നടത്തുന്ന ആശുപത്രികള്‍ ഉടന്‍ അടച്ചു പൂട്ടാന്‍ ഉദ്ദേശമില്ലന്നു തോന്നുന്നു. പാപികളായ രോഗികളോടു അവര്‍ അത്രയും ദയ കാണിക്കുന്നതില്‍ ആശ്വസിക്കാം.

വളഞ്ഞ കാലുകളോടെ (ക്ലബ്ബ് ഫുട്) ജനിക്കുന്ന കുട്ടികളെ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ചികില്‍സക്ക് വിധേയമാക്കിയാല്‍ സാധാരണ പോലെ ജീവിക്കുവാന്‍ സാധിക്കുമെന്ന് ആധുനിക വൈദ്യസസ്ത്രം പറയുന്നു. വര്‍ഷങ്ങള്‍ നീണ്ടു നില്ക്കുന്ന വളരെ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള ഈ ചികിത്സ രീതി അവലംബിക്കുന്നതിനു പകരം അല്‍ഫോന്‍സാമ്മയുടെ ഖബറില്‍ പോയി ഭാജനമിര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന സഭ അത്തരം കുട്ടികളെയും അവരുടെ മാതാപിതാക്കളെയും വഞ്ചിക്കുകയാണ് ചെയ്യുന്നത്. പ്രബുദ്ധരെന്നു അഭിമാനിക്കുന്ന മലയാളികള്‍ ഇത്തരം മണ്ടത്തരങ്ങള്‍ കണ്ടു നിശബ്ധരയിരിക്കുന്നത് എന്തുകൊണ്ടാണ്.