Friday, May 7, 2010

ഖുറനിലെ വൈരുദ്ധ്യങ്ങള്‍ - ബഹുദൈവവിശ്വാസികളോടുള്ള നിലപാട്

ആള്ളാഹുവിന്റെ വചനങ്ങളിലെ മറ്റൊരു വൈരുദ്ധ്യം കൂടി നോക്കുക.

109-ം അദ്ധ്യായത്തില്‍ അദ്ദേഹം നബിയെക്കൊണ്ടു പറയിക്കുന്നത് അവിശ്വാസികളും ബഹുദൈവ വിശ്വാസികളും ഒരിക്കലും തന്റെ വചനങ്ങള്‍ ശ്രവിക്കുകയില്ല അതിനാല്‍ അവര്‍ക്ക് അവരുടെ മതം നമുക്ക് നമ്മുടെ മതം എന്നാണ്. ഒരു മതേതര സമൂഹത്തിനു തികച്ചും അനുയോജ്യമായ നിലപാടായിരുന്നു ഇത്. ഖുറാന്റെ ഇതര മത സഹിഷ്ണുത കാണിക്കുവാന്‍ മത പ്രചാരകര്‍ ഈ ആദ്ധ്യായം ഉയര്‍ത്തിക്കാണിക്കാറുണ്ട്. പക്ഷേ 9 അം അദ്ധ്യായത്തില്‍ ഇതേ ദൈവം തന്നെ ബഹുദൈവ വിശ്വാസികളെ പതിയിരുന്നു പിടിച്ച് കൊന്നുകളയാന്‍ ആഹ്വാനം ചെയ്യുന്നു. അവര്‍ തന്റെ മതത്തിലേക്ക് വന്നാല്‍ വധശിക്ഷ ഒഴിവാക്കാന്‍ കരുണാധിയായ ദൈവം ഉപദേശിക്കുന്നുമുണ്ട്. ഖുറാനില്‍ പലഭാഗത്തും ബഹുദൈവവിശ്വാസികളെ ദൈവം ശക്തമായി ശാസിക്കുകയും, ഭയപ്പെടുത്തുകയും ചെയ്യുന്നു. സര്‍‌വ്വശക്തനും പരമകാരുണികനുമായ ദൈവം പരസ്പരവിരുദ്ധമായ ഇത്തരം ജല്പനം നടത്തുമോ?


109 കാഫിറൂന്‍
1. ( നബിയേ, ) പറയുക: അവിശ്വാസികളേ,
2. നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
3. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.
4. നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.
5. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.
6. നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.

009 തൌബ
5. അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.