Friday, May 7, 2010

ഖുറനിലെ വൈരുദ്ധ്യങ്ങള്‍ - ബഹുദൈവവിശ്വാസികളോടുള്ള നിലപാട്

ആള്ളാഹുവിന്റെ വചനങ്ങളിലെ മറ്റൊരു വൈരുദ്ധ്യം കൂടി നോക്കുക.

109-ം അദ്ധ്യായത്തില്‍ അദ്ദേഹം നബിയെക്കൊണ്ടു പറയിക്കുന്നത് അവിശ്വാസികളും ബഹുദൈവ വിശ്വാസികളും ഒരിക്കലും തന്റെ വചനങ്ങള്‍ ശ്രവിക്കുകയില്ല അതിനാല്‍ അവര്‍ക്ക് അവരുടെ മതം നമുക്ക് നമ്മുടെ മതം എന്നാണ്. ഒരു മതേതര സമൂഹത്തിനു തികച്ചും അനുയോജ്യമായ നിലപാടായിരുന്നു ഇത്. ഖുറാന്റെ ഇതര മത സഹിഷ്ണുത കാണിക്കുവാന്‍ മത പ്രചാരകര്‍ ഈ ആദ്ധ്യായം ഉയര്‍ത്തിക്കാണിക്കാറുണ്ട്. പക്ഷേ 9 അം അദ്ധ്യായത്തില്‍ ഇതേ ദൈവം തന്നെ ബഹുദൈവ വിശ്വാസികളെ പതിയിരുന്നു പിടിച്ച് കൊന്നുകളയാന്‍ ആഹ്വാനം ചെയ്യുന്നു. അവര്‍ തന്റെ മതത്തിലേക്ക് വന്നാല്‍ വധശിക്ഷ ഒഴിവാക്കാന്‍ കരുണാധിയായ ദൈവം ഉപദേശിക്കുന്നുമുണ്ട്. ഖുറാനില്‍ പലഭാഗത്തും ബഹുദൈവവിശ്വാസികളെ ദൈവം ശക്തമായി ശാസിക്കുകയും, ഭയപ്പെടുത്തുകയും ചെയ്യുന്നു. സര്‍‌വ്വശക്തനും പരമകാരുണികനുമായ ദൈവം പരസ്പരവിരുദ്ധമായ ഇത്തരം ജല്പനം നടത്തുമോ?


109 കാഫിറൂന്‍
1. ( നബിയേ, ) പറയുക: അവിശ്വാസികളേ,
2. നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
3. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.
4. നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.
5. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.
6. നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.

009 തൌബ
5. അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.

Friday, April 23, 2010

ഹമീദ് ചേന്ദമംഗലൂരിന്റെ ലേഖനം

ശ്രീ ഹമീദ് ചേന്ദമംഗലൂര്‍ മാതൃഭൂമി (മാര്‍ച്ച് 7, '10) ആഴ്ചപ്പതിപ്പില്‍ ഡോ.എന്‍.എം.മുഹമ്മദലിയുടെ പോസ്റ്റിന് നല്‍കിയ മറുപടി താഴെ പ്രസിദ്ധീകരിക്കുന്നു. അറബ് സാംസ്കാരിക ആധിപത്യത്തിന് മുസ്ലീം മത പ്രചാരകര്‍ നല്‍കുന്ന പിന്തുണയെ അദ്ദേഹം വളരെ ഭംഗിയായി ഇതില്‍ വിവരിച്ചിരിക്കുന്നു.


Hameed_ch

Wednesday, April 7, 2010

ഖുറനിലെ വൈരുദ്ധ്യങ്ങള്‍ - പ്രാര്‍ത്ഥനാ സമയത്ത് തിരിയേണ്ടത് എവിടേയ്ക്ക് ?

താഴെയുള്ള രണ്ട് വാക്യങ്ങളില്‍ എവിടേയ്ക്ക് തിരിഞ്ഞു പ്രാര്‍ത്ഥിക്കുന്നു എന്നതിനു വലിയ പ്രാധാന്യമില്ലന്നു പറയുന്നു. പിന്നീടുള്ള വാക്യങ്ങളില്‍ പ്രാര്‍ത്ഥനാ സമയത്ത് ഖിബ്‌ലയുടെ നേരെ തിരിയണമെന്നാണ് ആവശ്യം. വിശ്വാസികള്‍ക്ക് ഇതില്‍ വൈരുദ്ധ്യം കാണാന്‍ സാധിക്കില്ലായിരിക്കും. പക്ഷേ, നിഷ്പക്ഷ മനോസോടെ ഖുറാനെ സമീപിക്കുന്നവര്‍ക്ക് അങ്ങനെയല്ല.

2:115 കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്‍റെത്‌ തന്നെയാകുന്നു. നിങ്ങള്‍ എവിടേക്ക്‌ തിരിഞ്ഞ്‌ നിന്ന്‌ പ്രാര്‍ത്ഥിച്ചാലും അവിടെ അല്ലാഹുവിന്‍റെ മുഖമുണ്ടായിരിക്കും. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും സര്‍വ്വജ്ഞനുമാകുന്നു.

2:177 നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, സ്വത്തിനോട്‌ പ്രിയമുണ്ടായിട്ടും അത്‌ ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കന്നും, ചോദിച്ചു വരുന്നവര്‍ക്കും, അടിമമോചനത്തിന്നും നല്‍കുകയും, പ്രാര്‍ത്ഥന ( നമസ്കാരം ) മുറപ്രകാരം നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും, കരാറില്‍ ഏര്‍പെട്ടാല്‍ അത്‌ നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു ( ദോഷബാധയെ ) സൂക്ഷിച്ചവര്‍.


2:142 ഇവര്‍ ഇതുവരെ ( പ്രാര്‍ത്ഥനാവേളയില്‍ ) തിരിഞ്ഞുനിന്നിരുന്ന ഭാഗത്ത്‌ നിന്ന്‌ ഇവരെ തിരിച്ചുവിട്ട കാരണമെന്താണെന്ന്‌ മൂഢന്‍മാരായ ആളുകള്‍ ചോദിച്ചേക്കും. ( നബിയേ, ) പറയുക : അല്ലാഹുവിന്‍റെത്‌ തന്നെയാണ്‌ കിഴക്കും പടിഞ്ഞാറുമെല്ലാം. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ മാര്‍ഗത്തിലേക്ക്‌ നയിക്കുന്നു.

2:143 അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക്‌ സാക്ഷിയായിരിക്കുവാനും വേണ്ടി. റസൂലിനെ പിന്‍പറ്റുന്നതാരൊക്കെയെന്നും, പിന്‍മാറിക്കളയുന്നതാരൊക്കെയെന്നും തിരിച്ചറിയുവാന്‍ വേണ്ടി മാത്രമായിരുന്നു നീ ഇതുവരെ തിരിഞ്ഞു നിന്നിരുന്ന ഭാഗത്തെ നാം ഖിബ് ലയായി നിശ്ചയിച്ചത്‌. അല്ലാഹു നേര്‍വഴിയിലാക്കിയവരൊഴിച്ച്‌ മറ്റെല്ലാവര്‍ക്കും അത്‌ ( ഖിബ് ല മാറ്റം ) ഒരു വലിയ പ്രശ്നമായിത്തീര്‍ന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ പാഴാക്കിക്കളയുന്നതല്ല. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട്‌ അത്യധികം ദയയുള്ളവനും കരുണാനിധിയുമാകുന്നു.

2:144 ( നബിയേ, ) നിന്‍റെമുഖം ആകാശത്തേക്ക്‌ തിരിഞ്ഞുകൊണ്ടിരിക്കുന്നത്‌ നാം കാണുന്നുണ്ട്‌. അതിനാല്‍ നിനക്ക്‌ ഇഷ്ടമാകുന്ന ഒരു ഖിബ് ലയിലേക്ക്‌ നിന്നെ നാം തിരിക്കുകയാണ്‌. ഇനി മേല്‍ നീ നിന്‍റെമുഖം മസ്ജിദുല്‍ ഹറാമിന്‍റെനേര്‍ക്ക്‌ തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്‍റെനേര്‍ക്കാണ്‌ നിങ്ങള്‍ മുഖം തിരിക്കേണ്ടത്‌. വേദം നല്‍കപ്പെട്ടവര്‍ക്ക്‌ ഇത്‌ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാണെന്ന്‌ നന്നായി അറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.

2:149 ഏതൊരിടത്ത്‌ നിന്ന്‌ നീ പുറപ്പെടുകയാണെങ്കിലും മസ്ജിദുല്‍ ഹറാമിന്‍റെനേര്‍ക്ക്‌ ( പ്രാര്‍ത്ഥനാവേളയില്‍ ) നിന്‍റെമുഖം തിരിക്കേണ്ടതാണ്‌. തീര്‍ച്ചയായും അത്‌ നിന്‍റെരക്ഷിതാവിങ്കല്‍നിന്നുള്ള യഥാര്‍ത്ഥ ( നിര്‍ദേശ ) മാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.

2:150 ഏതൊരിടത്ത്‌ നിന്ന്‌ നീ പുറപ്പെടുകയാണെങ്കിലും മസ്ജിദുല്‍ ഹറാമിന്‍റെനേര്‍ക്ക്‌ നിന്‍റെമുഖം തിരിക്കേണ്ടതാണ്‌. ( സത്യവിശ്വാസികളേ, ) നിങ്ങള്‍ എവിടെയൊക്കെയായിരുന്നാലും അതിന്‍റെനേര്‍ക്കാണ്‌ നിങ്ങളുടെ മുഖം തിരിക്കേണ്ടത്‌. നിങ്ങള്‍ക്കെതിരായി ജനങ്ങള്‍ക്ക്‌ ഇനി യാതൊരു ന്യായവും ഇല്ലാതിരിക്കുവാന്‍ വേണ്ടിയാണിത്‌. അവരില്‍ പെട്ട ചില അതിക്രമകാരികള്‍ ( തര്‍ക്കിച്ചേക്കാമെന്നത്‌ ) അല്ലാതെ. എന്നാല്‍ നിങ്ങള്‍ അവരെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക. എന്‍റെഅനുഗ്രഹം ഞാന്‍ നിങ്ങള്‍ക്ക്‌ പൂര്‍ത്തിയാക്കിത്തരുവാനും, നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കുവാനും വേണ്ടിയാണിതെല്ലാം.

Tuesday, April 6, 2010

ഖുറനിലെ വൈരുദ്ധ്യങ്ങള്‍ - അള്ളാഹുവിന്റെ കാരുണ്യം

ഖുറാന്‍ ദൈവീകമാണെന്നു സ്ഥാപിക്കാന്‍ ഇസ്ലാമിസ്റ്റുകളുന്നയിക്കുന്ന ഒരു പ്രധാന വാദം അതില്‍ വൈരുദ്ധ്യങ്ങളില്ല എന്നാതാണ്. ഖുറാന്‍ തുറന്ന മനസ്സോടെ വായിക്കുന്ന ഏതൊരാള്‍ക്കും ഈ വാദത്തില്‍ കഴമ്പില്ലന്ന് മനസ്സിലാവും.

ഖുറാന്‍ തുടങ്ങുന്നത് അള്ളാഹൂ പരമകാരുണികനും കരുണാനിധിയുമാണെന്ന് പറഞ്ഞുകൊണ്ടാണ്. പക്ഷേ മുന്നോട്ടുള്ള അദ്ധ്യായങ്ങളില്‍ ക്രൂരനായ ഒരു ദൈവത്തെയാണ് ഖുറാന്‍ വരച്ചു കാട്ടുന്നത്. ഒന്നു മുതല്‍ മൂന്നു വരെയുള്ള അദ്ധ്യായങ്ങളില്‍ ഈ വിഷയത്തില്‍ ഞാന്‍ കണ്ട വൈരുദ്ധ്യങ്ങളാണ് താഴെ വിവരിക്കുന്നത്. ഇതൊരു വലിയ ചര്‍ച്ചയാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ആര്‍ക്കെങ്കിലും വിശദികണമുണ്ടെങ്കില്‍ അവരുടെ ബ്ലോഗില്‍ പോസ്റ്റിട്ട് ലിങ്ക് കമന്റായി നല്‍കുക.

1:1 പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ .
1:3 പരമകാരുണികനും കരുണാനിധിയും.
1:163 നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ.

-------------------------------------------------------------------------------------

1:7 നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന്‌ ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.

2:6-7 സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക്‌ താക്കീത്‌ നല്‍കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല. അവരുടെ മനസ്സുകള്‍ക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ്‌ . അവരുടെ ദൃഷ്ടികളിന്‍മേലും ഒരു മൂടിയുണ്ട്‌. അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്‌.

2:10 അവരുടെ മനസ്സുകളില്‍ ഒരുതരം രോഗമുണ്ട്‌. തന്നിമിത്തം അല്ലാഹു അവര്‍ക്ക്‌ രോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞുകൊണ്ടിരുന്നതിന്‍റെഫലമായി വേദനയേറിയ ശിക്ഷയാണ്‌ അവര്‍ക്കുണ്ടായിരിക്കുക.

2:15 എന്നാല്‍ അല്ലാഹുവാകട്ടെ, അവരെ പരിഹസിക്കുകയും, അതിക്രമങ്ങളില്‍ വിഹരിക്കുവാന്‍ അവരെ അയച്ചുവിട്ടിരിക്കുകയുമാകുന്നു.

2:17-18 അവരെ ഉപമിക്കാവുന്നത്‌ ഒരാളോടാകുന്നു: അയാള്‍ തീ കത്തിച്ചു. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ ഇരുട്ടില്‍ ( തപ്പുവാന്‍ ) അവരെ വിടുകയും ചെയ്തു.
ബധിരരും ഊമകളും അന്ധന്‍മാരുമാകുന്നു അവര്‍. അതിനാല്‍ അവര്‍ ( സത്യത്തിലേക്ക്‌ ) തിരിച്ചുവരികയില്ല.

2:19 അല്ലെങ്കില്‍ ( അവരെ ) ഉപമിക്കാവുന്നത്‌ ആകാശത്തുനിന്നു ചൊരിയുന്ന ഒരു പേമാരിയോടാകുന്നു. അതോടൊപ്പം കൂരിരുട്ടും ഇടിയും മിന്നലുമുണ്ട്‌. ഇടിനാദങ്ങള്‍ നിമിത്തം മരണം ഭയന്ന്‌ അവര്‍ വിരലുകള്‍ ചെവിയില്‍ തിരുകുന്നു. എന്നാല്‍ അല്ലാഹു സത്യനിഷേധികളെ വലയം ചെയ്തിരിക്കുകയാണ്‌.

2:24 നിങ്ങള്‍ക്കത്‌ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത്‌ ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്‌.

2:39 അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച്‌ തള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.

2:65 നിങ്ങളില്‍ നിന്ന്‌ സബ്ത്ത്‌ (ശബ്ബത്ത്‌ ) ദിനത്തില്‍ അതിക്രമം കാണിച്ചവരെ പറ്റി നിങ്ങളറിഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ നാം അവരോട്‌ പറഞ്ഞു: നിങ്ങള്‍ നിന്ദ്യരായ കുരങ്ങന്‍മാരായിത്തീരുക.

2:88 അവര്‍ പറഞ്ഞു: ഞങ്ങളുടെ മനസ്സുകള്‍ അടഞ്ഞുകിടക്കുകയാണ്‌. എന്നാല്‍ ( അതല്ല ശരി ) അവരുടെ നിഷേധം കാരണമായി അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്‌. അതിനാല്‍ വളരെ കുറച്ചേ അവര്‍ വിശ്വസിക്കുന്നുള്ളൂ.

2:90 അല്ലാഹു തന്‍റെദാസന്‍മാരില്‍ നിന്ന്‌ താന്‍ ഇച്ഛിക്കുന്നവരുടെ മേല്‍ തന്‍റെഅനുഗ്രഹം ഇറക്കികൊടുക്കുന്നതിലുള്ള ഈര്‍ഷ്യ നിമിത്തം അല്ലാഹു അവതരിപ്പിച്ച സന്ദേശത്തെ അവിശ്വസിക്കുക വഴി തങ്ങളുടെ ആത്മാക്കളെ വിറ്റുകൊണ്ടവര്‍ വാങ്ങിയ വില എത്ര ചീത്ത! അങ്ങനെ അവര്‍ കോപത്തിനു മേല്‍ കോപത്തിനു പാത്രമായി തീര്‍ന്നു. സത്യനിഷേധികള്‍ക്കത്രെ നിന്ദ്യമായ ശിക്ഷയുള്ളത്‌.

2:98 ആര്‍ക്കെങ്കിലും അല്ലാഹുവോടും അവന്‍റെമലക്കുകളോടും അവന്‍റെദൂതന്‍മാരോടും ജിബ്‌രീലിനോടും മീകാഈലിനോടുമെല്ലാം ശത്രുതയാണെങ്കില്‍ ആ നിഷേധികളുടെ ശത്രുതന്നെയാകുന്നു അല്ലാഹു.

2:159 നാമവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക്‌ നാം വിശദമാക്കികൊടുത്തതിന്‌ ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്‌. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്‌.

2:161 സത്യം നിഷേധിക്കുകയും, നിഷേധികളായിത്തന്നെ മരിക്കുകയും ചെയ്തവരാരോ അവരുടെ മേല്‍ അല്ലാഹുവിന്‍റെയും മലക്കുകളുടെയും മനുഷ്യരുടെയും ഒന്നടങ്കം ശാപമുണ്ടായിരിക്കുന്നതാണ്‌.

2:174 അല്ലാഹു അവതരിപ്പിച്ച, വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍ മറച്ചുവെക്കുകയും, അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവര്‍ തങ്ങളുടെ വയറുകളില്‍ തിന്നു നിറക്കുന്നത്‌ നരകാഗ്നിയല്ലാതെ മറ്റൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെനാളില്‍ അല്ലാഹു അവരോട്‌ സംസാരിക്കുകയോ ( പാപങ്ങളില്‍ നിന്ന്‌ ) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും.

2:178 സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത്‌ നിങ്ങള്‍ക്ക്‌ നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും ( കൊല്ലപ്പെടേണ്ടതാണ്‌. ) ഇനി അവന്ന്‌ ( കൊലയാളിക്ക്‌ ) തന്‍റെസഹോദരന്‍റെപക്ഷത്ത്‌ നിന്ന്‌ വല്ല ഇളവും ലഭിക്കുകയാണെങ്കില്‍ അവന്‍ മര്യാദ പാലിക്കുകയും, നല്ല നിലയില്‍ ( നഷ്ടപരിഹാരം ) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്‌. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവന്‌ വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.

2:191 അവരെ കണ്ടുമുട്ടുന്നേടത്ത്‌ വെച്ച്‌ നിങ്ങളവരെ കൊന്നുകളയുകയും, അവര്‍ നിങ്ങളെ പുറത്താക്കിയേടത്ത്‌ നിന്ന്‌ നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. ( കാരണം, അവര്‍ നടത്തുന്ന ) മര്‍ദ്ദനം കൊലയേക്കാള്‍ നിഷ്ഠൂരമാകുന്നു. മസ്ജിദുല്‍ ഹറാമിന്നടുത്ത്‌ വെച്ച്‌ നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യരുത്‌; അവര്‍ നിങ്ങളോട്‌ അവിടെ വെച്ച്‌ യുദ്ധം ചെയ്യുന്നത്‌ വരെ. ഇനി അവര്‍ നിങ്ങളോട്‌ ( അവിടെ വെച്ച്‌ ) യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ്‌ സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം.

2:193 മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന്‌ വേണ്ടിയാവുകയും ചെയ്യുന്നത്‌ വരെ നിങ്ങളവരോട്‌ യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ ( യുദ്ധത്തില്‍ നിന്ന്‌ ) വിരമിക്കുകയാണെങ്കില്‍ ( അവരിലെ ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട്‌ യാതൊരു കയ്യേറ്റവും പാടുള്ളതല്ല.

2:194 വിലക്കപ്പെട്ടമാസത്തി (ലെ യുദ്ധത്തി) ന്‌ വിലക്കപ്പെട്ടമാസത്തില്‍ തന്നെ ( തിരിച്ചടിക്കുക. ) വിലക്കപ്പെട്ട മറ്റു കാര്യങ്ങള്‍ ലംഘിക്കുമ്പോഴും ( അങ്ങനെത്തന്നെ ) പ്രതിക്രിയ ചെയ്യേണ്ടതാണ്‌. അപ്രകാരം നിങ്ങള്‍ക്കെതിരെ ആര്‍ അതിക്രമം കാണിച്ചാലും അവന്‍ നിങ്ങളുടെ നേര്‍ക്ക്‌ കാണിച്ച അതിക്രമത്തിന്‌ തുല്യമായി അവന്‍റെനേരെയും അതിക്രമം കാണിച്ചുകൊള്ളുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ മനസ്സിലാക്കുകയും ചെയ്യുക.

2:211 ഇസ്രായീല്യരോട്‌ നീ ചോദിച്ച്‌ നോക്കുക; വ്യക്തമായ എത്ര ദൃഷ്ടാന്തമാണ്‌ നാം അവര്‍ക്ക്‌ നല്‍കിയിട്ടുള്ളതെന്ന്‌. തനിക്ക്‌ അല്ലാഹുവിന്‍റെഅനുഗ്രഹം വന്നുകിട്ടിയതിനു ശേഷം വല്ലവനും അതിന്‌ വിപരീതം പ്രവര്‍ത്തിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.

2:217 വിലക്കപ്പെട്ടമാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ നിന്നോട്‌ ചോദിക്കുന്നു. പറയുക: ആ മാസത്തില്‍ യുദ്ധം ചെയ്യുന്നത്‌ വലിയ അപരാധം തന്നെയാകുന്നു. എന്നാല്‍ അല്ലാഹുവിന്‍റെമാര്‍ഗത്തില്‍ നിന്ന്‌ ( ജനങ്ങളെ ) തടയുന്നതും, അവനില്‍ അവിശ്വസിക്കുന്നതും, മസ്ജിദുല്‍ ഹറാമില്‍ നിന്നു ( ജനങ്ങളെ ) തടയുന്നതും, അതിന്‍റെഅവകാശികളെ അവിടെ നിന്ന്‌ പുറത്താക്കുന്നതും അല്ലാഹുവിന്‍റെഅടുക്കല്‍ കൂടുതല്‍ ഗൌരവമുള്ളതാകുന്നു. കുഴപ്പം കൊലയേക്കാള്‍ ഗുരുതരമാകുന്നു. അവര്‍ക്ക്‌ സാധിക്കുകയാണെങ്കില്‍ നിങ്ങളുടെ മതത്തില്‍ നിന്ന്‌ നിങ്ങളെ പിന്തിരിപ്പിക്കുന്നത്‌ വരെ അവര്‍ നിങ്ങളോട്‌ യുദ്ധം ചെയ്തുകൊണ്ടിരിക്കും. നിങ്ങളില്‍ നിന്നാരെങ്കിലും തന്‍റെമതത്തില്‍ നിന്ന്‌ പിന്‍മാറി സത്യനിഷേധിയായിക്കൊണ്ട്‌ മരണപ്പെടുന്ന പക്ഷം, അത്തരക്കാരുടെ കര്‍മ്മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിത്തീരുന്നതാണ്‌. അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.

2:257 വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌ കൊണ്ടു വരുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ ദുര്‍മൂര്‍ത്തികളാകുന്നു. വെളിച്ചത്തില്‍ നിന്ന്‌ ഇരുട്ടുകളിലേക്കാണ്‌ ആ ദുര്‍മൂര്‍ത്തികള്‍ അവരെ നയിക്കുന്നത്‌. അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളാകുന്നു.

3:10 സത്യനിഷേധം കൈക്കൊണ്ടവര്‍ക്ക്‌ അവരുടെ സ്വത്തുക്കളോ സന്താനങ്ങളോ അല്ലാഹുവിങ്കല്‍ യാതൊരു പ്രയോജനവും ചെയ്യുകയില്ല; തീര്‍ച്ച. അവരാകുന്നു നരകത്തിലെ ഇന്ധനമായിത്തീരുന്നവര്‍.

3:12 ( നബിയേ, ) നീ സത്യനിഷേധികളോട്‌ പറയുക: നിങ്ങള്‍ കീഴടക്കപ്പെടുന്നതും നരകത്തിലേക്ക്‌ കൂട്ടത്തോടെ നയിക്കപ്പെടുന്നതുമാണ്‌. അതെത്ര ചീത്തയായ വിശ്രമസ്ഥലം!

3:19 തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ തങ്ങള്‍ക്ക്‌ ( മതപരമായ ) അറിവ്‌ വന്നുകിട്ടിയ ശേഷം തന്നെയാണ്‌ ഭിന്നിച്ചത്‌. അവര്‍ തമ്മിലുള്ള കക്ഷിമാത്സര്യം നിമിത്തമത്രെ അത്‌. വല്ലവരും അല്ലാഹുവിന്‍റെ തെളിവുകള്‍ നിഷേധിക്കുന്നുവെങ്കില്‍ അല്ലാഹു അതിവേഗം കണക്ക്‌ ചോദിക്കുന്നവനാകുന്നു.

3:28 സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന്‌ യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട്‌ കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ ( നിങ്ങള്‍ ) തിരിച്ചുചെല്ലേണ്ടത്‌.

3:32 പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്നേഹിക്കുന്നതല്ല; തീര്‍ച്ച.

3:54 അവര്‍ ( സത്യനിഷേധികള്‍ ) തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു നന്നായി തന്ത്രം പ്രയോഗിക്കുന്നവനാകുന്നു.

3:85 ഇസ്ലാം ( ദൈവത്തിനുള്ള ആത്മാര്‍പ്പണം ) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത്‌ അവനില്‍ നിന്ന്‌ ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും.

3:86 വിശ്വാസത്തിന്‌ ശേഷം അവിശ്വാസം സ്വീകരിച്ച ഒരു ജനതയെ അല്ലാഹു എങ്ങനെ നേര്‍വഴിയിലാക്കും? അവരാകട്ടെ ദൈവദൂതന്‍ സത്യവാനാണെന്ന്‌ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. അവര്‍ക്ക്‌ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയിട്ടുമുണ്ട്‌. അക്രമികളായ ആ ജനവിഭാഗത്തെ അല്ലാഹു നേര്‍വഴിയിലാക്കുന്നതല്ല.

3:87 അല്ലാഹുവിന്‍റെയും മലക്കുകളുടെയും മനുഷ്യരുടെയും എല്ലാം ശാപം അവരുടെ മേലുണ്ടായിരിക്കുക എന്നതത്രെ അവര്‍ക്കുള്ള പ്രതിഫലം.

3:88 അവര്‍ അതില്‍ ( ശാപഫലമായ ശിക്ഷയില്‍ ) സ്ഥിരവാസികളായിരിക്കുന്നതാണ്‌. അവര്‍ക്ക്‌ ശിക്ഷ ലഘൂകരിക്കപ്പെടുന്നതല്ല. അവര്‍ക്ക്‌ അവധി നല്‍കപ്പെടുകയുമില്ല.

3:90 വിശ്വസിച്ചതിന്‌ ശേഷം അവിശ്വാസികളായി മാറുകയും, അവിശ്വാസം കൂടിക്കൂടി വരികയും ചെയ്ത വിഭാഗത്തിന്‍റെ പശ്ചാത്താപം ഒരിക്കലും സ്വീകരിക്കപ്പെടുകയില്ല. അവരത്രെ വഴിപിഴച്ചവര്‍.

3:91 അവിശ്വസിക്കുകയും അവിശ്വാസികളായിക്കൊണ്ട്‌ മരിക്കുകയും ചെയ്തവരില്‍പെട്ട ഒരാള്‍ ഭൂമി നിറയെ സ്വര്‍ണം പ്രായശ്ചിത്തമായി നല്‍കിയാല്‍ പോലും അത്‌ സ്വീകരിക്കപ്പെടുന്നതല്ല. അവര്‍ക്കാണ്‌ വേദനയേറിയ ശിക്ഷയുള്ളത്‌. അവര്‍ക്ക്‌ സഹായികളായി ആരുമുണ്ടായിരിക്കുന്നതുമല്ല.

3:116 സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം അവരുടെ സ്വത്തുകളോ സന്താനങ്ങളോ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന്‌ അവര്‍ക്ക്‌ ഒട്ടും രക്ഷനേടികൊടുക്കുന്നതല്ല. അവരാണ്‌ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.

3:127 സത്യനിഷേധികളില്‍ നിന്ന്‌ ഒരു ഭാഗത്തെ ഉന്‍മൂലനം ചെയ്യുകയോ, അല്ലെങ്കില്‍ അവരെ കീഴൊതുക്കിയിട്ട്‌ അവര്‍ നിരാശരായി പിന്തിരിഞ്ഞോടുകയോ ചെയ്യാന്‍ വേണ്ടിയത്രെ അത്‌.

3:131 സത്യനിഷേധികള്‍ക്ക്‌ ഒരുക്കിവെക്കപ്പെട്ട നരകാഗ്നിയെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക.

3:149 സത്യവിശ്വാസികളേ, സത്യനിഷേധികളെ നിങ്ങള്‍ അനുസരിച്ച്‌ പോയാല്‍ അവര്‍ നിങ്ങളെ പുറകോട്ട്‌ തിരിച്ചുകൊണ്ടു പോകും. അങ്ങനെ നിങ്ങള്‍ നഷ്ടക്കാരായി മാറിപ്പോകും.

3:151 സത്യനിഷേധികളുടെ മനസ്സുകളില്‍ നാം ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്ത വസ്തുക്കളെ അല്ലാഹുവോട്‌ അവര്‍ പങ്കുചേര്‍ത്തതിന്‍റെ ഫലമാണത്‌. നരകമാകുന്നു അവരുടെ സങ്കേതം. അക്രമികളുടെ പാര്‍പ്പിടം എത്രമോശം!

3:152 അല്ലാഹുവിന്‍റെ അനുമതി പ്രകാരം നിങ്ങളവരെ കൊന്നൊടുക്കിക്കൊണ്ടിരുന്നപ്പോള്‍ നിങ്ങളോടുള്ള അല്ലാഹുവിന്‍റെ വാഗ്ദാനത്തില്‍ അവന്‍ സത്യം പാലിച്ചിട്ടുണ്ട്‌.......

3:166 രണ്ട്‌ സംഘങ്ങള്‍ ഏറ്റുമുട്ടിയ ആ ദിവസം നിങ്ങള്‍ക്ക്‌ ബാധിച്ച വിപത്ത്‌ അല്ലാഹുവിന്‍റെ അനുമതിയോടെത്തന്നെയാണുണ്ടായത്‌. സത്യവിശ്വാസികളാരെന്ന്‌ അവന്‌ തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്‌.

3:178 സത്യനിഷേധികള്‍ക്ക്‌ നാം സമയം നീട്ടികൊടുക്കുന്നത്‌ അവര്‍ക്ക്‌ ഗുണകരമാണെന്ന്‌ അവര്‍ ഒരിക്കലും വിചാരിച്ചു പോകരുത്‌. അവരുടെ പാപം കൂടിക്കൊണ്ടിരിക്കാന്‍ വേണ്ടി മാത്രമാണ്‌ നാമവര്‍ക്ക്‌ സമയം നീട്ടികൊടുക്കുന്നത്‌. അപമാനകരമായ ശിക്ഷയാണ്‌ അവര്‍ക്കുള്ളത്‌.

3:197 തുച്ഛമായ ഒരു സുഖാനുഭവമാകുന്നു അത്‌. പിന്നീട്‌ അവര്‍ക്കുള്ള സങ്കേതം നരകമത്രെ. അതെത്ര മോശമായ വാസസ്ഥലം!

Wednesday, March 24, 2010

ലത്തീഫിന്റെ പോസ്റ്റില്‍ ഇട്ട കമന്റ്

ശ്രീ ലത്തീഫിന്റെ നുണകള്‍ ആവര്‍ത്തിക്കപ്പെടുന്നു എന്ന പോസ്റ്റില്‍ എഴുതിയ കമന്റ് താഴെക്കൊടുക്കുന്നു. അദ്ദേഹം എന്തുകൊണ്ടോ അതു ഡിലീറ്റ് ചെയ്തിരുന്നു.

ഇസ്ലാമില്‍ വിഗ്രഹാരാധനയില്ല ഏകദൈവമായ അല്ലാഹുവിനെ മാത്രമെ ആരാധിക്കുന്നുള്ളു എന്നുസ്ഥാപിക്കാനാണ് തങ്കളുടെ ശ്രമം എന്നു തോന്നുന്നു. വിഗ്രഹം എന്നാല്‍ ദൈവത്തിന്റെ ഒരു പ്രീതീകംമാത്രമാണെന്നും അവയെ ആരാധിക്കുന്നതിലൂടെ തങ്ങള്‍ ദൈവത്തെ തന്നെയാണ്ആരാധിക്കുന്നതെന്നുമാണ് വിഗ്രഹാരാധകര്‍ പറഞ്ഞുകേട്ടിട്ടുള്ളത്. ഇത്തരം ദൈവ പ്രതീകങ്ങളെആരാധിക്കുന്നതില്‍ തെറ്റില്ലന്ന് ഖുറാന്‍ തന്നെ പറയുന്നു:

2:158ല്‍നിശ്ചയം സഫായും മര്‍വായും അല്ലാഹുവിന്റെ പ്രതീകങ്ങള്‍ തന്നെ. അതിനാല്‍ അവയെതവാഫ് ചെയ്യുന്നതില്‍ തെറ്റില്ല.”

2:158 (Asad) [Hence,] behold, As-Safa and Al-Marwah are among the symbols set up by God; [126] and thus, no wrong does he who, having come to the Temple on pilgrimage or on a pious visit, strides to and fro between these two: [127] for, if one does more good than he is bound to do-behold, God is responsive to gratitude, all-knowing. [128]

സഫാ മര്‍‌വാ മലകള്‍ക്കിടയിലൂടെയുള്ള ഓട്ടം വിഗ്രഹാരാധനയല്ലങ്കില്‍ പിന്നെയെന്ത്?

കബയുടെ കോണില്‍ വച്ചിരിക്കുന്ന കറുത്തകല്ലി (ഹജ്ജറുല്‍ അസ്‌വദ്‌) നെ ഹജ്ജ് സമയത്ത്തീര്‍ത്ഥാടകര്‍ മുത്തം വയ്ക്കാറുണ്ട്. കല്ല് പാപങ്ങള്‍ വലിച്ചെടുക്കുമെന്ന് സങ്കല്പിക്കുന്നു. ഇസ്ലാമിനുമുമ്പു തീര്‍ത്ഥാടകര്‍ പൂര്‍ണ്ണ നഗ്നരായി കാബക്കു ചുറ്റും വലം‌വയ്ക്കുന്ന ആചാരവും സ്ത്രീയോനി ചിഹ്നമായഹജ്ജറുല്‍ അസ്‌വദിനെ ചുമ്പിക്കുന്ന ആചരവും ഇസ്ലാം മതത്തിലേക്ക് കടമെടുത്തിരിക്കുന്നത്എന്തുകൊണ്ട്. തീര്‍ത്ഥാടകരോട് തയ്യലില്ലാത്ത വസ്ത്രം (ഷീറ്റ്) കൊണ്ട് ശരീരം മൂടുവാന്‍ ആവശ്യപ്പെടുകമാത്രമാണ് മുഹമ്മദ് ചെയ്തത്. ഹജ്ജിനുപോകുന്നവര്‍ അണ്ടര്‍വെയര്‍ ഉപയോഗിക്കാറില്ലന്ന തമാശഇന്നും നിലനില്‍ക്കുന്നു. സ്ത്രീകള്‍ക്കും നിയമം ബാധകമാണ്.

കറുത്ത കല്ലിന്റെ കഥ കേള്‍ക്കുവാന്‍ ക്ലിക്കു ചെയ്യുക.

കാബ വര്‍ഷം തോറും സൗദി ഭരണപ്രമുഖരുടെ നേതൃത്വത്തില്‍ പുണ്യജലം കൊണ്ടു കഴുകാറുണ്ട്. അതില്‍തൂക്കിയിടുന്ന തുണി വര്‍ഷം തോറും മാറ്റുകയും, പഴയ തുണിക്കഷ്ണങ്ങള്‍ ഭക്തര്‍ക്ക് സൂക്ഷിച്ചു വയ്ക്കാന്‍വിതരണം ചെയ്യുകയും ചെയ്യുന്നു. വിമാനം വഴിയും കപ്പല്‍ വഴിയും ലോകം മുഴുവന്‍ സം സം ജലംവിതരണം നടത്തുന്നു.

കല്ലിനെ പ്രദക്ഷിണം ചെയ്യുക, കല്ലിനെ ചുംബിക്കുക, കല്ലിനെ പിശാചെന്നു കരുതി കല്ലെറിയുക,തലമുണ്ഡനം ചെയ്യുക, ഒട്ടകങ്ങളെ കൊന്നു ദൈവത്തിനു സമര്‍പ്പിക്കുക എന്നിങ്ങനെ പല ആചാരങ്ങളുംഹജ്ജിനോടനുബന്ധിച്ച നടത്തപ്പെടുന്നു. ഹിന്ദുക്കളും മറ്റും അവരുടെ പ്രാര്‍ഥനയ്ക്കു മാത്രമേവിഗ്രഹങ്ങളെ പരിഗണിക്കാറുള്ളൂ. മുസ്ലിംങ്ങള്‍ മലമൂത്രവിസര്‍ജ്ജനം ചെയ്യുമ്പോള്‍ പോലും കല്ലുകള്‍ക്ക് നേരെ തിരിയാതിരിക്കാന്‍ ശ്രദ്ധിക്കുന്നു. നബിയെയും മുസ്ലിം സമൂഹത്തെ മുഴുവനുംകല്ലാരാധനയിലകപ്പെടുത്താന്‍ കഴിഞ്ഞത് പിശാചിന്റെ സൂത്രമായിരിക്കാം.

ആരാധനാ സമയത്ത് വിശ്വാസികള്‍ കാബക്ക് നേരെ തിരിഞ്ഞു നില്‍ക്കണം പോലും. ഭൂമിപരന്നിട്ടാണെന്ന് തെറ്റിദ്ധരിച്ച അള്ളായും, മുഹമ്മദും കൂടി നല്‍കിയ ഒരു നിര്‍ദ്ദേശമാണിത്. കാബയുടെമറുവശത്തുള്ള ഭൂ വിഭാഗത്തിലെ വിശ്വാസികള്‍ എങ്ങിനെ കാബയുടെ നേരെ തിരിയും എന്നുചിന്തിക്കേണ്ട ആവശ്യം അവര്‍ക്കില്ലായിരുന്നല്ലോ.

ആരാധനയുടെ കാര്യത്തില്‍ മുസ്ലീം വിശ്വാസികളുടെ ഇടയില്‍ പോലും ഐക്യം ഇല്ലന്നതാണ് വസ്തുത. മമ്പറത്തേക്കും, അജ്മീരിലേക്കും, കാശ്മീരിലെ രോമം വച്ചിരിക്കുന്ന രോമപ്പള്ളിയിലേക്കും മറ്റും ഒരു വിഭാഗംതീര്‍ത്ഥയാത്ര നടത്തുമ്പോള്‍ മറുവിഭാഗം അവരെ പരിഹസിക്കുന്നു. ഇതെല്ലാം ചെയ്തിട്ട് ഇസ്ലാംവിഗ്രഹാരാധനയില്ലാ‍ത്ത മതമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.

Monday, January 25, 2010

ഗൂഗിള്‍ കേരളാമാപ്പ്

ഗൂഗിള്‍ കേരളത്തിന്റെ ഉയര്‍ന്ന റസല്യൂഷനിലുള്ള (5 mtr.) ഉപഗ്രഹ മാപ്പ് നിര്‍മ്മിക്കുന്നതിനെ സംബന്ധിച്ച് കേരളത്തിന്റെ ഇന്റലിജന്‍സ് മേധാവി സിബി മാത്യൂസ് നല്‍കിയ റിപ്പോര്‍ട്ട് നമ്മുടെ അധികാരികളുടെ പഴഞ്ചന്‍ ചിന്താഗതിക്ക് ഉദാഹരണമാണ്. ഈ പ്രവര്‍ത്തനം ഇന്ത്യയുടെ സുരക്ഷിതത്വത്തിനു ഹാനികരമെന്നാണ് ഇവരുടെ വാദം. നമ്മുടെ പ്രതിരോധ സ്ഥാപനങ്ങള്‍ , വിദ്യുച്ഛക്തി നിലയങ്ങള്‍ തുടങ്ങിയവ ശത്രുക്കള്‍ക്ക് ലക്ഷ്യം വയ്ക്കാന്‍ ഇത്തരം മാപ്പുകള്‍ സഹായിക്കുമെന്നാണ് ഇവരുടെ വാദം. ലോകത്തിന്റെ പ്രധാനപ്പെട്ട എല്ലാ പ്രദേശങ്ങളുടെയും ഉയര്‍ന്ന റസല്യൂഷനിലുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ഗൂഗിള്‍ മാപ്പിലും ഗൂഗിള്‍ എര്‍ത്തിലും വര്‍ഷങ്ങളായി ലഭിക്കുന്നുണ്ട്. തന്നെയുമല്ല ലോകത്തിന്റെ ഏതൊരു പ്രദേശത്തിന്റെയും ഉപഗ്രഹചിത്രങ്ങള്‍ ആവശ്യക്കര്‍ക്ക് ഒരു നിശ്ചിത തുക നല്‍കിയാല്‍ കൊടുക്കുവാന്‍ തയ്യാറായി പല കമ്പനികളും രംഗത്തുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും, ഭൂമിശാസ്ത്ര പഠനത്തിനും, ഉപരിതല ഗതാഗതത്തിനും മറ്റും വളരെ പ്രയോജനപ്രദമാണ് ഇത്തരം മാപ്പുകള്‍ . സര്‍ക്കാറിന്റെ പ്ലാനിംഗ് വിഭാഗത്തിന് ഇത്തരം മാപ്പുകള്‍ വളരെ പ്രയോജന പ്രദമാണ്. ഭൂകമ്പം താറുമാറാക്കിയ ഹെയ്‌തി തലസ്ഥാനത്തിന്റെ ഉയര്‍ന്ന റസല്യൂഷ്യനിലുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ദുരിതാസശ്വാസ പ്രവര്‍ത്തനത്തിന് വേഗത നല്‍കുന്നു.

ഭൂമിയുടെ ഉപരിതലം സകാന്‍ ചെയ്തുകൊണ്ടിരിക്കുന്ന എത്രയോ ഉപഗ്രഹങ്ങള്‍ ഇപ്പോള്‍ തന്നെ ഭ്രമണപഥത്തില്‍ ഉണ്ട്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഭൂമിയുടെ ഏതുകോണിന്റെയും ചിത്രം എടുക്കാന്‍ ഇന്ന് സാധിക്കും. വസ്തുതകള്‍ ഇങ്ങനെയിരിക്കെ നമ്മുടെ ഇന്റലിജന്‍സിന്റെ എതിര്‍പ്പ് ബാലിശമായിതോന്നുന്നു. ശാസ്ത്രത്തിന്റെ ഇത്തരം സംഭാവനകളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് നാം ചിന്തിക്കേണ്ടത്.

Thursday, January 14, 2010

മകരവിളക്ക് മനോരമയില്‍



മകരവിളക്കിനെക്കുറിച്ച് ഇന്ന് മനോരമയില്‍ വന്ന റിപ്പോര്‍ട്ടാണ് മുകളില്‍.

പൊന്നമ്പല മേട്ടിലെ മകരവിളക്ക് അവിടെ മനുഷ്യന്‍ തന്നെ കത്തിക്കുന്നതാണെന്ന് ദേവസ്വം മന്ത്രിയും, ശബരിമല തന്ത്രിയും പറഞ്ഞിട്ടും മനോരമ പത്രം സമ്മതിക്കില്ല. അവര്‍ക്ക് ഇന്നും അത് ദേവഗണങ്ങളുടെ ദീപാരാധാനയാണ്. രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് നമ്മുടെ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ കാണിക്കുന്നത്. മനോരമ ചാനലില്‍ക്കൂടി ഇതിന്റെ പിന്നിലുള്ള കള്ളത്തരം നേരത്തെ പുറത്തു വിട്ടിരുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല.
വീഡിയോ കാണുവാന്‍ ക്ലിക്കു ചെയ്യുക. ഇതു മാത്രമല്ല തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരധനയ്ക്കു നട തുറക്കുമ്പോഴാണത്രെ കിഴക്ക് മകര നക്ഷത്രം ഉദിക്കുന്നത്. ദീപാരാധനയ്ക്കു നട അടയ്ക്കുന്നതിനു എത്രയോ മുമ്പ് ഉദിച്ച ആ നക്ഷത്രത്തെ നാം കാണുന്നു. മകര വിളക്ക് തല്‍സമയ സം‌പ്രേക്ഷണം കാണുന്ന എല്ലാവര്‍ക്കും ഇക്കാര്യം അറിവുള്ളതാണ്. പരുന്തു പറക്കല്‍, പേട്ടതുള്ളലിനു മുമ്പുള്ള വെള്ളിനക്ഷത്രം ഉദിക്കല്‍ തുടങ്ങിയ പ്രചരണവും ഇതേപോലുള്ള കള്ളത്തരമാണ് എന്ന് കരുതിയാല്‍ തെറ്റില്ല.

ഇത്തരം അസത്യ പ്രചരണം മനോരമയുടെ വിശ്വാസ്യതിക്ക് മങ്ങലേല്‍‌പിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഭക്തിഭ്രാന്ത് തലയ്ക്കുപിടിച്ച കുറെ അന്ധവിശ്വാസികള്‍ ഇതൊക്കെ സത്യമാണെന്ന് കരുതിയേക്കാം. മനോരമയെപ്പോലെ പ്രചാരത്തില്‍ ഇന്ത്യയില്‍ ഒന്നാമതു നില്‍ക്കുന്ന ഒരു മാദ്ധ്യമത്തിന് യോജിച്ച ഒരു പ്രവര്‍ത്തിയല്ല ഇത്. അന്ധവിശ്വാസത്തില്‍ ആഴ്‌ന്നു കഴിയുന്ന ജനങ്ങളെ അതില്‍ നിന്നും മോചിപ്പിക്കേണ്ട കടമ മാദ്ധ്യമങ്ങള്‍ക്കും ഉണ്ട്. ഈ ഉത്തരവാദിത്വത്തില്‍ നിന്നും പിന്നോട്ടു പോയി തങ്ങളുടെ പ്രചാരം വര്‍ദ്ധിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യം മുന്നില്‍ കണ്ട് എന്ത് മണ്ടത്തരവും എഴുതി വിടുക എന്ന പ്രവര്‍ത്തിയില്‍ നിന്നും മാദ്ധ്യമങ്ങള്‍ പിന്തിരിയേണ്ടതാണ്.