Wednesday, April 7, 2010

ഖുറനിലെ വൈരുദ്ധ്യങ്ങള്‍ - പ്രാര്‍ത്ഥനാ സമയത്ത് തിരിയേണ്ടത് എവിടേയ്ക്ക് ?

താഴെയുള്ള രണ്ട് വാക്യങ്ങളില്‍ എവിടേയ്ക്ക് തിരിഞ്ഞു പ്രാര്‍ത്ഥിക്കുന്നു എന്നതിനു വലിയ പ്രാധാന്യമില്ലന്നു പറയുന്നു. പിന്നീടുള്ള വാക്യങ്ങളില്‍ പ്രാര്‍ത്ഥനാ സമയത്ത് ഖിബ്‌ലയുടെ നേരെ തിരിയണമെന്നാണ് ആവശ്യം. വിശ്വാസികള്‍ക്ക് ഇതില്‍ വൈരുദ്ധ്യം കാണാന്‍ സാധിക്കില്ലായിരിക്കും. പക്ഷേ, നിഷ്പക്ഷ മനോസോടെ ഖുറാനെ സമീപിക്കുന്നവര്‍ക്ക് അങ്ങനെയല്ല.

2:115 കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്‍റെത്‌ തന്നെയാകുന്നു. നിങ്ങള്‍ എവിടേക്ക്‌ തിരിഞ്ഞ്‌ നിന്ന്‌ പ്രാര്‍ത്ഥിച്ചാലും അവിടെ അല്ലാഹുവിന്‍റെ മുഖമുണ്ടായിരിക്കും. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും സര്‍വ്വജ്ഞനുമാകുന്നു.

2:177 നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, സ്വത്തിനോട്‌ പ്രിയമുണ്ടായിട്ടും അത്‌ ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കന്നും, ചോദിച്ചു വരുന്നവര്‍ക്കും, അടിമമോചനത്തിന്നും നല്‍കുകയും, പ്രാര്‍ത്ഥന ( നമസ്കാരം ) മുറപ്രകാരം നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും, കരാറില്‍ ഏര്‍പെട്ടാല്‍ അത്‌ നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു ( ദോഷബാധയെ ) സൂക്ഷിച്ചവര്‍.


2:142 ഇവര്‍ ഇതുവരെ ( പ്രാര്‍ത്ഥനാവേളയില്‍ ) തിരിഞ്ഞുനിന്നിരുന്ന ഭാഗത്ത്‌ നിന്ന്‌ ഇവരെ തിരിച്ചുവിട്ട കാരണമെന്താണെന്ന്‌ മൂഢന്‍മാരായ ആളുകള്‍ ചോദിച്ചേക്കും. ( നബിയേ, ) പറയുക : അല്ലാഹുവിന്‍റെത്‌ തന്നെയാണ്‌ കിഴക്കും പടിഞ്ഞാറുമെല്ലാം. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ മാര്‍ഗത്തിലേക്ക്‌ നയിക്കുന്നു.

2:143 അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക്‌ സാക്ഷിയായിരിക്കുവാനും വേണ്ടി. റസൂലിനെ പിന്‍പറ്റുന്നതാരൊക്കെയെന്നും, പിന്‍മാറിക്കളയുന്നതാരൊക്കെയെന്നും തിരിച്ചറിയുവാന്‍ വേണ്ടി മാത്രമായിരുന്നു നീ ഇതുവരെ തിരിഞ്ഞു നിന്നിരുന്ന ഭാഗത്തെ നാം ഖിബ് ലയായി നിശ്ചയിച്ചത്‌. അല്ലാഹു നേര്‍വഴിയിലാക്കിയവരൊഴിച്ച്‌ മറ്റെല്ലാവര്‍ക്കും അത്‌ ( ഖിബ് ല മാറ്റം ) ഒരു വലിയ പ്രശ്നമായിത്തീര്‍ന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ പാഴാക്കിക്കളയുന്നതല്ല. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട്‌ അത്യധികം ദയയുള്ളവനും കരുണാനിധിയുമാകുന്നു.

2:144 ( നബിയേ, ) നിന്‍റെമുഖം ആകാശത്തേക്ക്‌ തിരിഞ്ഞുകൊണ്ടിരിക്കുന്നത്‌ നാം കാണുന്നുണ്ട്‌. അതിനാല്‍ നിനക്ക്‌ ഇഷ്ടമാകുന്ന ഒരു ഖിബ് ലയിലേക്ക്‌ നിന്നെ നാം തിരിക്കുകയാണ്‌. ഇനി മേല്‍ നീ നിന്‍റെമുഖം മസ്ജിദുല്‍ ഹറാമിന്‍റെനേര്‍ക്ക്‌ തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്‍റെനേര്‍ക്കാണ്‌ നിങ്ങള്‍ മുഖം തിരിക്കേണ്ടത്‌. വേദം നല്‍കപ്പെട്ടവര്‍ക്ക്‌ ഇത്‌ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാണെന്ന്‌ നന്നായി അറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.

2:149 ഏതൊരിടത്ത്‌ നിന്ന്‌ നീ പുറപ്പെടുകയാണെങ്കിലും മസ്ജിദുല്‍ ഹറാമിന്‍റെനേര്‍ക്ക്‌ ( പ്രാര്‍ത്ഥനാവേളയില്‍ ) നിന്‍റെമുഖം തിരിക്കേണ്ടതാണ്‌. തീര്‍ച്ചയായും അത്‌ നിന്‍റെരക്ഷിതാവിങ്കല്‍നിന്നുള്ള യഥാര്‍ത്ഥ ( നിര്‍ദേശ ) മാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.

2:150 ഏതൊരിടത്ത്‌ നിന്ന്‌ നീ പുറപ്പെടുകയാണെങ്കിലും മസ്ജിദുല്‍ ഹറാമിന്‍റെനേര്‍ക്ക്‌ നിന്‍റെമുഖം തിരിക്കേണ്ടതാണ്‌. ( സത്യവിശ്വാസികളേ, ) നിങ്ങള്‍ എവിടെയൊക്കെയായിരുന്നാലും അതിന്‍റെനേര്‍ക്കാണ്‌ നിങ്ങളുടെ മുഖം തിരിക്കേണ്ടത്‌. നിങ്ങള്‍ക്കെതിരായി ജനങ്ങള്‍ക്ക്‌ ഇനി യാതൊരു ന്യായവും ഇല്ലാതിരിക്കുവാന്‍ വേണ്ടിയാണിത്‌. അവരില്‍ പെട്ട ചില അതിക്രമകാരികള്‍ ( തര്‍ക്കിച്ചേക്കാമെന്നത്‌ ) അല്ലാതെ. എന്നാല്‍ നിങ്ങള്‍ അവരെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക. എന്‍റെഅനുഗ്രഹം ഞാന്‍ നിങ്ങള്‍ക്ക്‌ പൂര്‍ത്തിയാക്കിത്തരുവാനും, നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കുവാനും വേണ്ടിയാണിതെല്ലാം.

14 comments:

സലാഹുദ്ദീന്‍ said...

പക്ഷേ, നിഷ്പക്ഷ മനോസോടെ ഖുറാനെ സമീപിക്കുന്നവര്‍ക്ക് അങ്ങനെയല്ല.

നിഷ്പക്ഷ മനസോടെ ഖുര്‍ ആനെ സമീപിക്കുന്നവര്‍ക്ക് താങ്കള്‍ ഉദ്ധരിച്ച സൂക്തങ്ങളില്‍ ഒരു വൈരുദ്ധ്യവും കാണാന്‍ കഴിയില്ല. എന്നാല്‍ ‘യുക്തിബാധ‘ മനസ്സുമായി സമീപിച്ചാല്‍ എല്ലാം വൈരുദ്ധ്യങ്ങള്‍ തന്നെയാണ്. അല്ലെങ്കിലു ദൈവമേ ഇല്ല എന്ന് പറയുന്നവര്‍ ദൈവികമാണെന്ന് അവകാശപെടുന്ന ഒരു ഗ്രന്ഥത്തിലെ വൈരുദ്ധ്യങ്ങള്‍ തപ്പിയിറങ്ങില്ലല്ലോ! :)

കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റെതാകുന്നു. അത് കൊണ്ട് തന്നെ എങ്ങോട്ട് തിരിഞ്ഞ് പ്രാര്‍ഥിച്ചാലും ഒരു കുഴപ്പവുമില്ല. എന്നാല്‍ നമസ്കാരത്തിന് മാത്രമാണ് ഖിബ് ല നിശ്ചയിച്ചത്. എല്ലാവരും ഒരു പ്രത്യേക ദിശയിലേക്ക് തിരിഞ്ഞ് നില്‍ക്കണെമെന്നത് നമസ്കാരത്തിന്റെ മാത്രം ഒരു നിബന്ധനയാണ്. അത് ആ കര്‍മ്മത്തിന്റെ സംഘടിതവും കേന്ദ്രീകൃതവുമായ സ്വഭാവം കണക്കിലെടുത്താണ്.

മി | Mi said...

Salahuddin,

Good to see you after a long time. Can you please explain is there any other type of 'prarthana' in islam apart from the 'niskaram' - (farl and sunnath)

Sorry for english

മി | Mi said...

track

മി | Mi said...

2:115 കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്‍റെത്‌ തന്നെയാകുന്നു. നിങ്ങള്‍ എവിടേക്ക്‌ തിരിഞ്ഞ്‌ നിന്ന്‌ പ്രാര്‍ത്ഥിച്ചാലും അവിടെ അല്ലാഹുവിന്‍റെ മുഖമുണ്ടായിരിക്കും. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും സര്‍വ്വജ്ഞനുമാകുന്നു.

2:149 ഏതൊരിടത്ത്‌ നിന്ന്‌ നീ പുറപ്പെടുകയാണെങ്കിലും മസ്ജിദുല്‍ ഹറാമിന്‍റെനേര്‍ക്ക്‌ ( പ്രാര്‍ത്ഥനാവേളയില്‍ ) നിന്‍റെമുഖം തിരിക്കേണ്ടതാണ്‌. തീര്‍ച്ചയായും അത്‌ നിന്‍റെരക്ഷിതാവിങ്കല്‍നിന്നുള്ള യഥാര്‍ത്ഥ ( നിര്‍ദേശ ) മാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.


Clearly, these two sentences are leading to confusion.

കുരുത്തം കെട്ടവന്‍ said...

2:143 .................അല്ലാഹു നേര്‍വഴിയിലാക്കിയവരൊഴിച്ച്‌ മറ്റെല്ലാവര്‍ക്കും അത്‌ ( ഖിബ് ല മാറ്റം ) ഒരു വലിയ പ്രശ്നമായിത്തീര്‍ന്നിരിക്കുന്നു...................
രാജന്‍ തന്നെ ഉദ്ദരിച്ച ഈ സൂക്തത്തിലെ വരികള്‍ മാത്രം ധാരാളം അതൊരു പ്റശ്നമേ അല്ലെന്ന് മനസ്സിലാക്കാന്‍! അതു കൊണ്ട്‌ ഇതൊക്കെ വലിയ വൈരുദ്ദ്യങ്ങളാണെന്ന് തോന്നുന്നത്‌ തണ്റ്റെ വികല ചിന്തകളുമായി നടക്കുന്നവര്‍ക്കു മാത്രമാണു. തണ്റ്റെ ചിന്തകള്‍ നന്നാവുകയും ഉദ്ദേശ ലക്ഷ്യങ്ങള്‍ നന്‍മയുള്ളതായിരിക്കുകയും ചെയ്യുന്നവര്‍ക്ക്‌ ലോകത്തില്‍ ഇത്‌ ഒരു വൈരുദ്ദ്യമോ പ്രശ്നമോ ആയി തോന്നറില്ല. ഒരു നാടോടി കഥ വായിച്ചതോര്‍മ വരുന്നു. "ഒരു പാമരനും പണ്ഡിതനും യത്ര ചെയ്യവേ, വഴി മധ്യേ ഒരു പുഴ മുറിച്ചു കടക്കണം. പുഴക്കരയില്‍ എത്തിയപ്പോള്‍ ഒരു സുന്ദരിയായ സ്ത്രീ, പുഴയുടെ മറുകരയില്‍ എത്താന്‍ പറ്റാതെ വിഷമിച്ചിരിക്കുന്നത്‌ കണ്ട, പണ്ഡിതന്‍ സ്ത്രീയെ തണ്റ്റെ ചുമലിലേറ്റി മറുകര എത്തിച്ചു. ഇതു കണ്ട പാമരന്‍ സുന്ദരിയായ സ്ത്രീയെ പണ്ഡിതന്‍ ചുമലിലേറ്റി നടന്നപ്പോഴുണ്ടായേക്കാവുന്ന 'അനുഭൂതികളെ' പറ്റി മാത്രം ചിന്തിക്കുകയും യാത്രക്കൊടുവില്‍ പാമരന്‍ പണ്ഡിതനോട്‌ അതേ പറ്റി ചോദിക്കകയും ചെയ്തു. പണ്ഡിതണ്റ്റെ മറുപടി ഒരു ചോദ്യമായിരുന്നു "താനിതുവരെ അതു വിട്ടില്ലേ?!, ആ സ്ത്രീയെ മറുകരയില്‍ ഉപേക്ഷിച്ചപ്പോഴേ ഞാന്‍ അതു മറന്നു!". ഇതിലെ പാമരണ്റ്റെ റോളിലാണു ഇന്നു പല യുക്തിവാദികള്‍ എന്നറിയപ്പെടുന്നവരുടെ ഗതികേട്‌, എന്തു ചെയ്യാം.

V.B.Rajan said...

കുരുത്തം കെട്ടവന്‍
ഖുറാന്‍, മുഹമ്മദ്, അള്ളാ, മലക്കുകള്‍ ഇവയെ ചുമലിലേറ്റി നടക്കുമ്പോഴുണ്ടാവുന്ന 'അനുഭൂതികളെ' പറ്റി മാത്രം ചിന്തിക്കുകയും അതേ പറ്റി വാതോരാതെ പ്രസംഗിക്കുകയും ചെയ്യുന്നത് ആരാ സുഹൃത്തേ. ഞങ്ങള്‍ ഇതെല്ലാം എന്നേ ഉപേക്ഷിച്ചു. പിന്നെ 1400 വര്‍ഷങ്ങളായിട്ട് ജനങ്ങളെ വിഡ്ഢികളാക്കുന്നത് കാണുമ്പോള്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതരായിത്തീരുകയാണെന്ന് മനസ്സിലാക്കുക.

മി | Mi പ്രതികരണത്തിന് നന്ദി

ക്ഷമ said...

സലാഹുദ്ദീന്‍, രാജന്‍ ഇങ്ങനെയൊക്കെ എഴുതുവാനുണ്ടായ സാഹചര്യം താങ്കള്‍ക്കു അറിയില്ല എങ്കില്‍ ഞാന്‍ ഒന്ന് ചുരുക്കി വ്യക്തമാക്കാം. കഴിഞ്ഞ കുറച്ചു നാളുകളായി ഇസ്ലാം മതത്തിന്റെ വിശ്വാസ്സങ്ങള്‍ മാത്രം ആധാരമാക്കി ബ്ലോഗുകള്‍ എഴുതുന്ന ചിലര്‍ മറ്റുള്ള മതവിശ്വാസ്സികളെയും / ഒരു മതത്തിലും വിശ്വാസം ഇല്ലാത്തവരെയും വളരെ മോശമായ രീതിയില്‍ അധിക്ഷേപിച്ചുകൊണ്ടാണ് സ്വന്തം ബ്ലോഗുകളില്‍ എഴുതുന്നത്‌. അവര്‍ക്ക് സ്വന്തം വിശ്വാസം മേന്മായുല്ലതാണെന്നു മറ്റുള്ളവരോട് വിളിച്ചുപറയണമെങ്കില്‍ അവിശ്വാസികളെ ചീത്ത പറഞ്ഞെ മതിയാകൂ എന്നതാണ് സ്ഥിതി.

ഒരുപക്ഷെ ഇത്തരം എഴുത്തുകള്‍ കണ്ടുമടുത്തിട്ടായിരിക്കാം രാജനും അതുപോലെ ചിലരും തിരിച്ചു പ്രതികരിച്ചു തുടങ്ങിയത്. ഇങ്ങനെ പ്രതികരിച്ചു തുടങ്ങുംമുന്‍പുതന്നെ പലരും അവരോടു ആവശ്യപ്പെട്ടതാണ് മറ്റുള്ളവരെ അവരുടെ വഴിക്ക് വിട്ടേക്ക്, നിങ്ങളുടെ വിശ്വാസ്സങ്ങള്‍ നിങ്ങളുടെ മതത്തില്‍നിന്നും മാത്രം വിശദീകരിക്കൂ എന്നൊക്കെ.
-------------------------------
കുരുത്തം കെട്ടവന്‍, നിങ്ങള്‍ പറഞ്ഞ കഥ അങ്ങനെയല്ല. കഥാപാത്രങ്ങളില്‍ ഒരാള്‍ ഗുരുവും മറ്റൊരാള്‍ ശിഷ്യനും, രണ്ടുപേരും ബ്രഹ്മചാരികള്‍. ഗുരുവാകട്ടെ താന്‍ മാത്രമാണ് എല്ലാ അറിവുകളും ലഭിച്ചവന്‍, തനിക്കു തുല്യനായി ലോകത്ത് മറ്റാരും ഇല്ല എന്ന് ചിന്തിച്ചിരുന്ന അഹങ്കാരം ഉള്ളവന്‍ ആയിരുന്നു. സ്ത്രീയെ ചുമലിലേറ്റി പുഴനീന്തിയത് ശിഷ്യന്‍ (ശിഷ്യന്‍ ഗുരുവിനേക്കാള്‍ ചെറുപ്പം ആയതുകൊണ്ട് ശിഷ്യന് തന്നെ ചുമലില്‍ വഹിച്ചുകൊണ്ട് പുഴ നീന്തികടക്കുവാന്‍ സാധിക്കും എന്ന് മനസ്സിലാക്കിയ ആ സ്ത്രീ ആണ് ശിഷ്യനോട് തന്നെ സഹായിക്കുവാന്‍ ആവശ്യപ്പെട്ടത്.). ആ ഗുരുവിനു തന്റെ ശിഷ്യനോട് നീരസം തോന്നിയതുകാരണം പുഴകടന്ന് വളരെദൂരം യാത്രചെയ്ത ശേഷം ഗുരുവാണ് ശിഷ്യനോട് ചോദിക്കുന്നത് "ബ്രഹ്മചാരിയായ നീ ഒരു സ്ത്രീയെ ചുമലിലേറ്റിയത് ശരിയാണോ" എന്ന്. അപ്പോള്‍ ശിഷ്യന്‍ പറയുന്ന മറുപടിയാണ് "ഗുരുവേ ഞാന്‍ ആ സ്ത്രീയെ പുഴയുടെ കരയില്‍ത്തന്നെ ഇറക്കിവിട്ടുവല്ലോ, പക്ഷെ അങ്ങ് ഇപ്പോഴും അവളെ ചുമലില്‍ എറ്റിയാണല്ലോ നടക്കുന്നത്".

കഥയിലെ ഗുണപാഠം എന്തെന്നാല്‍ ആ ഗുരുവിനെപ്പോലെ താന്‍ മാത്രം ശ്രേഷ്ഠന്‍ എന്ന് വിചാരിക്കരുത്. സ്വന്തം കുറവുകളെ സ്വയം മനസ്സിലാക്കണം (കഥയില്‍ ഗുരുവിനേക്കാള്‍ ആരോഗ്യമുള്ളവനായിരുന്നു ശിഷ്യന്‍ പക്ഷെ ഗുരുവിനു അത് മനസ്സിലായില്ല). മറ്റുള്ളവര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ മൂലം തനിക്കു ലഭിക്കേണ്ടുന്ന ബഹുമാനം കുറഞ്ഞുപോയി എന്ന കാരണത്താല്‍ മറ്റുള്ളവരോട് വിരോധം ഭാവിക്കരുത്.

അല്ലാതെ ഈ കഥയില്‍ എവിടെയും നിങ്ങള്‍ പറയുന്നപോലെയുള്ള "അനുഭൂതികളെപറ്റി" പറയുന്നില്ല. ഉദാഹരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സന്ദര്‍ഭത്തിനനുസ്സരിച്ചു മാത്രം, നേരയുള്ള കാര്യങ്ങള്‍ പറയുക. അല്ലാതെ ഇല്ലാത്ത അര്‍ത്ഥങ്ങള്‍ നല്‍കരുത്.

സന്തോഷ്‌ said...

തൊടുപുഴ ന്യൂമാന്‍ കോളേജില്‍ വിവാദ ചോദ്യപ്പേപ്പറ് തയ്യാറാക്കിയ ജോസഫ് വിവാദമായ ചോദ്യം തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് പറഞ്ഞതിന്റെ ചുരുക്കം ഇങ്ങനെ:

ബീകോം രണ്ടാം സെമസ്റ്റെര്‍ ഇന്റേനല്‍ പരീക്ഷയ്ക്ക് മലയാളത്തിന്റെ ചോദ്യം തയ്യാറാക്കാന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു. പനി കാരണം ആ ജോലി ചെയ്യാന്‍ ഒരു ദിവസം മാത്രമേ കിട്ടിയിരുന്നുള്ളു. പെട്ടെന്ന് തയ്യാറാക്കിയപ്പോള്‍ വേണ്ടത്ര റഫറന്സിനൊന്നും സമയം ലഭിച്ചില്ല. ചിഹ്ന്നം എന്ന വ്യാക്രണപ്രശ്നം നല്‍കുന്നതിനായി ഒരു പാസേജ് കണ്ടെത്തേണ്ടതുണ്ടായിരുന്നു. അധികം ആലോചിച്ച് ചെയ്യാന്‍ സമയം കിട്ടാത്തതിനാല്‍ പെട്ടെന്ന് ഓര്‍മ്മയില്‍ വന്ന ഒരു സംഭാഷണം തെരഞ്ഞെടുത്തു. ആ സംഭാഷണം ഒരു സറ്റയര്‍ എന്ന നിലയില്‍ മുമ്പ് പലപ്പോഴും ക്ലാസ്സുകളില്‍ പഠിപ്പിച്ചിരുന്നു.

പി എം ബിനുലാല്‍ തയ്യാറാക്കിയ ‘തിരക്കഥകളുടെ രീതിശാസ്ത്രം ’എന്ന പുസ്തകത്തില്‍ നിന്നാണ് ആ സംഭാഷണം ഉദ്ധരിച്ചിട്ടുള്ളത്. ഭാഷാ ഇന്‍സ്റ്റിട്യൂട് പ്രസിദ്ധീകരിച്ച ഈ പുസ്തകം എം എ വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാനുണ്ട്. തിരക്കഥാകൃത്തുക്കളായ പ്രമുഖരുടെ ലേഖനങ്ങളും അനുഭവവിവരണങ്ങളുമാണ് ഉള്ളടക്കം. തിരക്കഥ -ഒരു വിശ്വാസിയുടെ കണ്ടെത്തല്‍ എന്ന പേരില്‍ പിടി കുഞ്ഞിമുഹമ്മദ് എഴുതിയ ഒരു അനുഭവക്കുറിപ്പ് ഈ കൃതിയിലുണ്ട്. ‘ഗര്‍ഷോം’ എന്ന തന്റെ സിനിമയില്‍ മുരളി അവതരിപ്പിച്ച കഥാപാത്രം ദൈവവുമായി സംസാരിക്കുന്ന ഒരു രംഗത്തിന്റെ വിവരണം ആ ലേഖനത്തിലുണ്ട്.

ഈ കഥാപാത്രത്തെ അദ്ദേഹം കണ്ടെത്തിയതെങ്ങനെയെന്നു പറയുന്നുണ്ട്. അദ്ദേഹത്തിന്റെ നാട്ടില്‍ ഒരു ഭ്രാന്തനുണ്ട്. സ്ഥിരമായി ഒറ്റക്കെവിടെയെങ്കിലും ഇരുന്ന് ദൈവത്തെ വിളിക്കും “പടച്ചോനേ .. പടച്ചോനേ.. ” ദൈവം “എന്താടാ നായിന്റെ മോനേ” എന്നു മറുപടി പറയുന്നു. സംഭാഷണം ഇങ്ങനെ തുടരുന്നു: “ഒരു അയില; അതു മുറിച്ചാല്‍ എത്ര കഷണമാകും ? ” ദൈവത്തിന്റെ മറുപടി : “മൂന്നു കഷണമാകും എന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ”

ആക്ഷേപ ഹാസ്യരൂപത്തിലുള്ള ഈ സംഭാഷണത്തിന് മതനിന്ദ യെന്ന ഉദ്ദേശ്യമുണ്ടായിരുന്നില്ല എന്ന് പി ടി തന്നെ പറയുന്നു. ജോസഫ് അതില്‍ കഥാപാത്രതനു ഒരു പേരു നല്‍കി എന്നതു മാത്രമാണ് പ്രശ്നം. അദ്ദേഹം പറയുന്നത് ഈ കഥ നടക്കുന്ന നാട്ടില്‍ 10% മുസ്ലിം പുരുഷന്മാര്‍ക്കും പേര് മുഹമ്മദ് എന്നാണ്. സ്വാഭാവികമായും ഒരു മുസ്ലിം പേര്‍ ആലോചിച്ചപ്പോള്‍ അത് മുഹമ്മദ് എന്നായിപ്പോയി. അതല്ലാതെ ഇത് മുഹമ്മദ് നബിയും ദൈവവും തമ്മിലുള്ള സംഭാഷണമല്ല

കുരുത്തം കെട്ടവന്‍ said...

സന്തോഷിണ്റ്റെ തൊടുപുഴ സംഭവത്തിണ്റ്റെ പുതിയ ന്യായീകരണ വേര്‍ഷന്‍ കണ്ടു, സന്തോഷം. ഇനി ഒരു സംശയം, ചോദ്യം തയ്യാറാക്കിയ പ്രൊഫസര്‍ ദൈവ വിശ്വാസിയും ക്രൈസ്തവനും ആണെന്ന് പുള്ളി പറയുന്നു. അങ്ങിനെയെങ്കില്‍ കഥാ പാത്രത്തിനു പേര്‍ നല്‍കുബ്ബോള്‍ (പേര്‍ പുള്ളിക്കാരന്‍ നല്‍കിയതാണെന്ന് പറഞ്ഞല്ലോ), തണ്റ്റെ മത വിശ്വാസവും പരിസരവും ഒക്കെ വെച്ചുകൊണ്ട്‌ മത്തായി, യോഹന്നാന്‍, വേണ്ട യേശു എന്നു തന്നെ നല്‍കാമായിരുന്നു (പി ടി യുടെ കഥാ പാത്രത്തെ അനുകരിച്ചതാണെന്ന് ഒരു മുടന്തന്‍ ന്യായം എഴുന്നള്ളിക്കുന്നുണ്ട്‌, അതിനു പീ ടി കുഞ്ഞുമുഹമ്മദ്‌ തന്നെ മറുപടിയും പറഞ്ഞിട്ടുണ്ട്‌). ഇനി പി ടി യുടെ 'ഗര്‍ഷോം' എന്ന സിനിമ നമ്മളില്‍ പലരും കണ്ടതാണു, അതില്‍ എവിടെയും തികഞ്ഞ തെറി പദമായ 'നായിണ്റ്റെ മോനെ' തുടങ്ങിയ സംഭാഷണ ശകലങ്ങള്‍ ഇല്ല തന്നെ. അപ്പോള്‍ ചോദ്യം ഇതാണു ഈ തെറി പാട്ട്‌ മുഹമ്മദിണ്റ്റെ പേരില്‍ തന്നെ ഇടാന്‍ ധാര്‍ഷ്ട്യം കാണിച്ചെതെന്തിണ്റ്റെ പേരില്‍? കോളേജിലെ ടൈപ്പിസ്റ്റിണ്റ്റെ ബുദ്ദിപോലും (ടൈപ്പിസ്റ്റ്‌ ചോദിച്ചെത്രേ, ഈ ചോദ്യം ഒഴിവാക്കി കൂടെ?, അപ്പോള്‍ പ്രൊഫസര്‍ പറഞ്ഞത്‌ അത്‌ അങ്ങിനെ തന്നെ വേണം എന്നാണു). അങ്ങിനെയെങ്കില്‍‍ സമയം കിട്ടിയില്ല, അങ്ങിനെ വിചാരിച്ചില്ല തുടങ്ങിയവ തികഞ്ഞ ഉടായിപ്പ്‌. ഇനി ഈ 'തൊള്ളായിരത്തി പതിനാറു' ചെറ്റത്തെരത്തെ ന്യായീകരിക്കുന്നവരോട്‌ ഒരൊറ്റ ചോദ്യം "ഇതാണോ നമ്മുടെ നാട്ടില്‍ പണ്ടുള്ളവര്‍ പറയുന്ന 'മുള്ള് ഇലയില്‍ വന്നു വീണാലും, ഇല മുള്ളില്‍ വന്ന് വീണാലും നാശം ഇലക്കാണെന്ന്". ! പ്രവാചകനെ പ്രൊഫസര്‍ അല്ലെങ്കില്‍ അതു പോലുള്ളവര്‍ തെറി പറഞ്ഞാലും പ്രവാചകണ്റ്റെ അനുയായി പ്രൊഫസറെ തെറി പറഞ്ഞാലും കുറ്റം ഇസ്ളാമിനു!! അപ്പോഴും ഇസ്ളാം മതം മൂരാച്ചി! ആഹാ, ബലേ ഭേഷ്‌, ഞങ്ങള്‍ ജയിച്ചേ! നന്നായിട്ടുണ്ട്‌ ബ്ളോഗേഴ്സേ!

കുരുത്തം കെട്ടവന്‍ said...

"കഴിഞ്ഞ കുറച്ചു നാളുകളായി ഇസ്ലാം മതത്തിന്റെ വിശ്വാസ്സങ്ങള്‍ മാത്രം ആധാരമാക്കി ബ്ലോഗുകള്‍ എഴുതുന്ന ചിലര്‍ മറ്റുള്ള മതവിശ്വാസ്സികളെയും / ഒരു മതത്തിലും വിശ്വാസം ഇല്ലാത്തവരെയും വളരെ മോശമായ രീതിയില്‍ അധിക്ഷേപിച്ചുകൊണ്ടാണ് സ്വന്തം ബ്ലോഗുകളില്‍ എഴുതുന്നത്‌. അവര്‍ക്ക് സ്വന്തം വിശ്വാസം മേന്മായുല്ലതാണെന്നു മറ്റുള്ളവരോട് വിളിച്ചുപറയണമെങ്കില്‍ അവിശ്വാസികളെ ചീത്ത പറഞ്ഞെ മതിയാകൂ എന്നതാണ് സ്ഥിതി".
ക്ഷമയുടെ ഈ കമണ്റ്റു തികച്ചും തെറ്റാണെന്ന് ചൂണ്ടികാണിക്കുന്നു. കാരണം യുക്തിവാദി എന്ന് പറയുകയും ഇസ്ളാം മതത്തെ യാതൊരു സഹിഷ്ണുതയും കാണിക്കാതെ രൂക്ഷമായി 'തെറി' പറയുകയും ചെയ്യുന്ന ബ്ളോഗേഴ്സും പോസ്റ്റുകളും കമണ്റ്റുകളും വര്‍ധിച്ചപ്പോഴാണു വിശ്വാസികളില്‍ ചിലരെങ്കിലും അതിലെ പോഴത്തരങ്ങള്‍ തുറന്നു കാണിച്ചു കൊണ്ട്‌ പോസ്റ്റുകളൂം കമണ്റ്റുകളൂം ഇട്ടത്‌. അതുവരെ ആളില്ലാത്ത പോസ്റ്റിലേക്ക്‌ ഗോളടിച്ചു കൊണ്ടിരുന്നവര്‍ തിരിച്ചു ഗോള്‍ വരുന്നതു കണ്ട്‌ അവരെ 'തീവ്രവാദികള്‍', 'വര്‍ഗീയവാദികള്‍' തുടങ്ങീ പദങ്ങള്‍ കൊണ്ട്‌ അഭിസംബോധന ചെയ്യുക മാത്രമല്ല അവരുടെ മറുപടി കമണ്റ്റുകള്‍ യാതൊരു ഉളുപ്പുമില്ലാതെ ഡിലീറ്റ്‌ ചെയ്യുകയും ചെയ്തു. അതിനുത്തമോദഹണമാണു സി കെ ഫാബു എന്നയാള്‍. ഇതില്‍ പ്രതിഷേധിച്ചെന്നോണം തുടര്‍ന്ന് ലത്തിഫിനെ പോലുള്ളവരും വളരെ മോശപെട്ട കമണ്റ്റുകള്‍ ഡിലീറ്റ്‌ ചെയ്യാന്‍ നിര്‍ബന്ദിതരായി. അപ്പോള്‍ അതായി ഭയങ്കര പ്രശ്നം (നോക്കണെ, ഇസ്ളാമിനെ തെറി പറയുന്നവര്‍ക്ക്‌ അതിനെ പ്രതിരോധിക്കുന്ന കമണ്റ്റുകള്‍ ഡിലീറ്റാം എന്നാല്‍ അതേ സമയം ഇസ്ളാമിനെ തെറി പറഞ്ഞുകൊണ്ട്‌ അവര്‍ കമണ്റ്റുന്നത്‌ ഡിലീറ്റാന്‍ പാടില്ല!!, എങ്ങിനെയുണ്ട്‌). വസ്തുതകള്‍ ഇങ്ങിനെയാണെന്നിരിക്കെ തീരെ 'ക്ഷമ' കാണിക്കാതെ "ക്ഷമ" കമണ്റ്റിയത്‌ അസബന്ധം ആണെന്ന് സൂചിപ്പിക്കുന്നു.

ക്ഷമ said...

കുരുത്തം കെട്ടവന്‍,

യുക്തിവാദി ഇസ്ളാം മതത്തെ മാത്രമല്ല എല്ലാ മതങ്ങളെയും യാതൊരു സഹിഷ്ണുതയും കാണിക്കാതെ രൂക്ഷമായി 'തെറി' പറയുക തന്നെ ചെയ്യും. അതിലെ പോഴത്തരങ്ങള്‍ തുറന്നു കാണിച്ചു കൊണ്ട്‌ പോസ്റ്റുകളൂം കമണ്റ്റുകളൂം മതവിശ്വാസികള്‍ എഴുതുമ്പോള്‍ അത് സ്വന്തം മതത്തിന്റെ പ്രബോധനങ്ങള്‍ക്കുള്ളില്‍ നിന്നും തന്നെയാവണം. അല്ലാതെ മറ്റു മതങ്ങളുടെ പിന്നാമ്പുറം ചികഞ്ഞിട്ടോ യുക്തിവാദിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടോ ആവരുത്.

സി. കെ. ബാബു (സി കെ ഫാബു അല്ല ) ഒരു ക്രിസ്ത്യന്‍ സമുദായാംഗം ആണെന്നതും അദ്ദേഹം ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത് ക്രിസ്ത്യന്‍ വിശ്വാസ്സങ്ങളെ ആണെന്നതും നിങ്ങള്‍ക്കറിയാമോ? എന്റെ അറിവില്‍ ബാബുവിന്റെ 'തെറി' കേട്ട ക്രിസ്ത്യാനികള്‍ ആയ ആര്‍ക്കും നിങ്ങള്‍ പറയുന്നപോലെ തിരിച്ചു പറയുവാന്‍ തോന്നിയിട്ടില്ല. ആകെ പ്രതികരിച്ചത് സാജന്‍ ജെസിബി എന്നൊരാള്‍ ആണ്. അതും സി. കെ. ബാബു ഉന്നയിച്ച ചില ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ മാത്രം. സാജന്‍ ജെസിബി ഉപയോഗിച്ച ഭാഷ വായിച്ചാല്‍ മാന്യത ഉള്ളതുമായിരുന്നു.

ലത്തീഫിനെപ്പോലെയുള്ളവര്‍ക്ക് മോശപ്പെട്ട കമന്റ്റുകള്‍ തങ്ങളുടെ ബ്ലോഗുകളില്‍നിന്നും നീക്കംചെയ്യാനുള്ള അവകാശം ഉണ്ട്, പക്ഷെ അത് കമന്റുകളില്‍ ഉപയോഗിക്കുന്ന ഭാഷ മോശം ആകുമ്പോഴോ അല്ലെങ്കില്‍ വ്യക്തിപരമായി മോശമായി ചിത്രീകരിക്കപ്പെടുമ്പോഴോ ആവണം. അല്ലാതെ സ്വന്തം മതവിശ്വാസ്സങ്ങള്‍ക്കെതിരായ ആശയങ്ങള്‍ ആ കമന്റുകളില്‍ ഉണ്ട് എന്ന് തോന്നുമ്പോള്‍ ആവരുത്. നിങ്ങള്‍ പറയുന്ന ലത്തീഫിന്റെ ഒരു ബ്ലോഗില്‍ സന്ന്യാസ്സത്തെക്കുറിച്ച് രണ്ടു ലേഖനങ്ങള്‍ ഉണ്ട്. ലത്തീഫ് സ്വന്തമായി എഴുതിയതല്ല, മറ്റൊരാള്‍ എഴുതിയത് പകര്‍ത്തി എഴുതിയതാണ്. അതില്‍ ക്രിസ്ത്യന്‍ മതവിശ്വാസ്സങ്ങളെ എങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നൊന്ന് വായിച്ചു നോക്കുക.

ഇസ്ലാമിനെ എന്നല്ല ഒരു മതത്തെയും വിമര്‍ശിക്കുന്നവര്‍, അതിനെ പ്രധിരോധിക്കുന്ന കമന്റുകള്‍ എന്തെങ്കിലും വസ്തുതകള്‍ക്ക് നിരക്കുന്നതാണ് എങ്കില്‍ സാധാരണയായി തങ്ങളുടെ ബ്ലോഗുകളില്‍ നിലനിര്ത്താറുണ്ട്. ഇസ്ലാമിനെ തെറി പറഞ്ഞുകൊണ്ട് ആരെങ്കിലും കമന്റുകളോ പോസ്ടുകാലോ എഴുതുകയാണെങ്കില്‍ തീര്‍ച്ചയായും ഇസ്ലാം വിശ്വാസികള്‍ക്ക് അത് നിറുത്തലാക്കാനുള്ള അവകാശം ഉണ്ട്. പക്ഷെ നിങ്ങള്‍ ഉദ്ദേശിക്കുന്ന "തെറി" യുടെ അര്‍ഥം രാജന്‍ എഴുതിയ ഈ പോസ്റ്റ്‌ പോലെ ഉള്ളവ ആണെങ്കില്‍ അത് തെറി അല്ല വിമര്‍ശനം ആണ് എന്ന് മനസ്സിലാക്കുക.

ഇങ്ങനെയും ചില വസ്തുതകള്‍ ഉണ്ടെന്നതുകൊണ്ട് ക്ഷമയോടെതന്നെ ക്ഷമ കമണ്റ്റിയത്‌ അസബന്ധം അല്ലെന്നും തെറ്റല്ല എന്നും ക്ഷമയ്ക്ക് ഉത്തമബോധ്യം ഉണ്ട്.

ക്ഷമ said...

തൊടുപുഴ സംഭവത്തിലെ നിങ്ങള്‍ പറഞ്ഞ ന്യായീകരണം സന്തോഷിന്റെ അല്ല. ജബ്ബാര്‍ മാഷും ആ പ്രൊഫസ്സറും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ രത്നച്ചുരുക്കം ആണ്. അത് ജബ്ബാര്‍ മാഷ്‌ സ്വന്തം ബ്ലോഗില്‍ ഇന്നലെ പ്രസിദ്ധീകരിച്ചതാണ്. സന്തോഷ്‌ അത് ഇവിടേയ്ക്ക് (മറ്റു ചില ബ്ലോഗുകളിലും) പകര്‍ത്തി എഴുതിയതാണ് , ഈ പകര്‍ത്തി എഴുത്തിന്റെ കാര്യം സന്തോഷ്‌ തന്നെ ജബ്ബാര്‍ മാഷിന്റെ പോസ്റ്റില്‍ പറഞ്ഞിട്ടുള്ളതുമാണ്. എം എ വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാനുള്ള, ഭാഷാ ഇന്‍സ്റ്റിട്യൂട് പ്രസിദ്ധീകരിച്ച, "തിരക്കഥകളുടെ രീതിശാസ്ത്രം" എന്ന പുസ്തകത്തിലേതാണ് ആ ചോദ്യത്തില്‍ പറയുന്ന ഭാഗം എങ്കില്‍ ബിരുദാനന്തരബിരുദത്തിനു പഠിക്കേണ്ടുന്ന പുസ്തകത്തില്‍ നിന്നും ബിരുദത്തിനു പഠിക്കുന്നവരോട് ചോദ്യം ചോദിച്ചതിനെ വിമര്‍ശിക്കാം. അല്ലാതെ പ്രൊഫസര്‍ പ്രവാചകനെ തെറി പറഞ്ഞു എന്ന് വാദിച്ചാല്‍ എല്ലാവരും അത് സമ്മതിച്ചുതരും എന്ന് കരുതരുത്.

ഇതിനെ മുള്ള് ഇലയില്‍ വന്നു വീണാലും, ഇല മുള്ളില്‍ വന്ന് വീണാലും നാശം ഇലയ്ക്കാണ്‌ എന്നല്ല പറയുക, വേലിയില്‍ ഇരുന്നത് എടുത്തു (ചില ബ്ലോഗ്ഗര്‍മാര്‍) പറയുവാന്‍ പറ്റാത്ത സ്ഥലത്ത് വച്ചു എന്നാണു പറയുക.

കുരുത്തം കെട്ടവന്‍ said...

താങ്കളുടെ കമണ്റ്റിലെ വിയോജിപ്പുകള്‍ ഇവിടെ കുറിക്കുന്നു. ആദ്യമായി, രാജണ്റ്റെ പോസ്റ്റില്‍ അദ്ദേഹം ഒരിക്കലും തെറി പറഞ്ഞിട്ടില്ല ഇതുവരെ. പുള്ളിക്കാരണ്റ്റെ വിയോജിപ്പ്‌ പുള്ളി വളരെ നല്ല രീതിയില്‍ തന്നെ പോസ്റ്റുകയും കമണ്റ്റുകയും ചെയ്യാറുണ്ട്‌. അത്‌ വിമര്‍ശനമായി തന്നെയാണു കണ്ടിട്ടുള്ളതും. ഈ പറഞ്ഞ സി കെ ഫാബു (ബക്കര്‍ എന്നൊരാളെ ഫക്കര്‍ എന്ന് ഇപ്പോഴും എഴുതുന്നത്‌ അയാളായതുകൊണ്ട്‌, ഫാബു എന്നു തന്നെയാണു അയാള്‍ അര്‍ഹിക്കുന്നത്‌), കാളിദാസന്‍, ജെറി തുടങ്ങിയവരുടെ പോസ്റ്റുകളും കമണ്റ്റുകളും കണ്ടാല്‍ 'ക്ഷമ'ക്ക്‌ ചിലപ്പോള്‍ അത്‌ 'വിമര്‍ശനം' ആയി തോന്നിയേക്കാം പക്ഷേ കടുത്ത ഒരു മത വിശ്വാസി അല്ലാത്തവര്‍ക്കു പോലും മനസ്സിലാകും അത്‌ മുട്ടന്‍ തെറികളാണെന്നു. ഇനി ഈ മുട്ടന്‍ തെറികള്‍ ഈ പറഞ്ഞവര്‍ക്ക്‌ സംവരണം ചെയ്തിട്ടില്ലാത്തതുകൊണ്ട്‌, വിശ്വാസികളില്‍ പെട്ട ചിലരെങ്കിലും അതേരീതിയില്‍ തിരിച്ച്‌ ഉപയോഗിക്കുന്നു. അപ്പോള്‍ മാത്രം തങ്ങളുടെ ധാര്‍മിക രോഷം പ്രകടിപ്പിക്കുന്നതില്‍ അര്‍ഥമില്ല (ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ). ഇനി തൊടുപുഴയിലേക്ക്‌ വരാം. സന്തോഷ്‌ കമണ്റ്റിയപ്പോള്‍ പുള്ളി അതില്‍ എവിടെയും ജബ്ബാറിണ്റ്റെ ടെലിഫോണ്‍ സംഭാഷണം എന്നോ മറ്റൊ സൂചിപ്പിച്ചീട്ടില്ല, അതു കൊണ്ടാണു പുള്ളീയുടെ അഭിപ്രായം എന്ന നിലക്ക്‌ തന്നെ കമണ്റ്റിയത്‌. ഇനി അതിലെ വസ്തുതയിലേക്ക്‌ കടക്കാം. എം എ വിദ്യാര്‍ത്ഥികള്‍ക്ക്‌ പടിക്കാനുള്ള പുസ്തകത്തില്‍ 'എടാ നായിണ്റ്റെ മോനെ..." തുടങ്ങിയ രീതിയിലൂള്ള സംഭാഷണം ഉണ്ടോ? ഉണ്ടെന്നാണെങ്കില്‍ അത്‌ 'കൊള്ളരുതാത്തെതാണെന്ന്' ഞാന്‍ പറയുന്നു. അതല്ല എം എ ക്ക്‌ പടിക്കാനുണ്ട്‌ ബികോമിനു പടിക്കാനിട്ടപ്പോ വെറുതെ പ്രശ്നമുണ്ടാക്കി എന്ന് ഒരു മറുവാദത്തിനു വേണ്ടി പറഞ്ഞതാണോ? ഇനിയിപ്പോള്‍ താങ്കള്‍ അത്‌ മത നിന്ദയായിട്ടോ അല്ലാതെയോ പരിഗണിച്ചാലും ഇല്ലെങ്കിലും എണ്റ്റെ വാദം ഇതാണൂ. "ചോദ്യപേപ്പര്‍ തനി 'തറ' നിലവാരത്തിലുള്ളതാണു. അതിലെ ചോദ്യങ്ങള്‍ ഇസ്ളാമിനെ നിന്ദിക്കുന്നതാണെന്ന് ഒരു വിഭാഗം പറഞ്ഞപ്പോള്‍ മാത്രം മറ്റു ചിലര്‍ക്ക്‌ അത്‌ ന്യായീകരിക്കത്തക്ക നിലവാരമുള്ളതായി. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനു മുന്‍പേ അത്‌ ഒഴിവാക്കപെടേണ്ടതല്ലെ എന്ന് ചൂണ്ടിക്കാട്ടിയവരോട്‌ അത്‌ അങ്ങിനെതന്നെ വേണം എന്ന് പറഞ്ഞ പ്രൊഫസര്‍ക്ക്‌ സമയം കിട്ടാത്തതുകൊണ്ട്‌ പറ്റിയ അബദ്ദം, അല്ലെങ്കില്‍ ഉദ്ദേശിച്ചത്‌ അതല്ല, മന:പൂര്‍വമല്ല എന്നൊക്കെ പറഞ്ഞ്‌ ന്യായികരിക്കുന്നവരോട്‌ ഒരൊറ്റ വാക്ക്‌, സത്യം അംഗീകരിക്കാന്‍ എന്തിനിത്ര മടി?"

ക്ഷമ said...

ബക്കര്‍ എന്നൊരാളെ ഫക്കര്‍ എന്ന് സി. കെ. ബാബു എഴുതുന്നത്‌ കൊണ്ട് സി. കെ. ബാബുവിനെ സി കെ ഫാബു എന്ന് വിളിച്ചാല്‍ ബക്കര്‍ എന്നൊരാളെ ഫക്കര്‍ എന്ന് വിളിച്ചതിന്റെ ദോഷം മാറികിട്ടുമോ? പിന്നെ FUCK എന്ന വാക്കിനു ലഭിക്കുന്ന യഥാര്‍ത്ഥ അര്‍ത്ഥങ്ങള്‍ സാഹചര്യം അനുസ്സരിച്ചും ഉപയോഗിക്കുന്ന വ്യക്തി ഉദ്ദേശിക്കുന്നത് അനുസരിച്ചും മാറ്റം വരുന്ന ഒന്നാണ് ("Fuck" can be used as a verb, adverb, adjective, command, conjunction, interjection, noun and pronoun, and can logically be used as virtually any word in a sentence). ഫക്കര്‍ എന്ന വാക്കിനു സി. കെ. ബാബു ഉദ്ദേശിക്കുന്ന അര്‍ത്ഥം മോശമായതാണ് എന്ന് നിങ്ങള്‍ തീരുമാനിച്ചാല്‍ അത് മോശം അര്‍ത്ഥം തന്നെയാണ്. അതല്ല എങ്കില്‍ ബക്കറിനോട് തന്നെ ആവശ്യപ്പെടൂ സി. കെ. ബാബുവിനോട് എന്താണ് ഫക്കര്‍ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കുവാന്‍.

കാളിദാസന്‍, ജെറി തുടങ്ങിയവര്‍ തെറി പറയുന്നു എന്ന് തോന്നുന്നു എങ്കില്‍ നിങ്ങളും തിരികെ തെറി പറയുന്നതാണോ മര്യാദ? എങ്കില്‍ പിന്നെ നിങ്ങളും അവരും തമ്മില്‍ എന്താണ് വ്യത്യാസം? അവര്‍ അവിശ്വാസികള്‍ നിങ്ങള്‍ വിശ്വാസികള്‍, പക്ഷെ രണ്ടു കൂട്ടരും പറയുന്നത് തെറി എങ്കില്‍ നിങ്ങള്‍ക്കുള്ള വിശ്വാസ്സത്തിനു എന്ത് മേന്മയാണ് ഉള്ളത്? തെറിയെ തെറി കൊണ്ട് നേരിടാതെ നിങ്ങളുടെ വിശ്വാസം കൊണ്ട് നേരിടൂ. സ്വന്തം വിശ്വാസം തോറ്റുപോകുന്നു എന്ന തോന്നല്‍ ഉണ്ടാവുമ്പോഴാണ് ചില "വിശ്വാസികള്‍" തെറികളുമായി ഇറങ്ങുന്നത്. വായനക്കാര്‍ക്ക് വിമര്‍ശനമാണോ തെറിയാണോ എന്ന് തോന്നുന്നതിലല്ല കാര്യം. തെറികളെ പ്രതിരോധിക്കാന്‍ നിങ്ങളുടെ വിശ്വാസ്സത്തെ നിങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിലാണ്. നിങ്ങള്‍ പറയുന്നപോലെ ഇതൊരു പാലവുമായി സാമ്യപ്പെടുത്താന്‍ കഴിയുന്ന സംഗതി അല്ല. കാരണം വിശ്വാസം, അവിശ്വാസം ഇവ രണ്ടും വിപരീതമായ കാര്യങ്ങള്‍ ആണ്. അതുകൊണ്ടുതന്നെ ഇവയ്ക്കിടയില്‍ ഒരു പാലം ഉണ്ടാവുക എന്നത് സംഭവിക്കാന്‍ പ്രയാസ്സമുള്ള കാര്യവും.

ഒരാളുടെ കമന്റു അയാളുടെ സ്വന്തമാണോ അതോ മറ്റാരുടെയെങ്കിലും പകര്‍ത്തി എഴുതിയതാണോ എന്ന് നോക്കി അല്ല അവയ്ക്ക് മറുപടി പറയേണ്ടത്. കമന്റില്‍ എഴുതിയിരിക്കുന്ന ആശയത്തിനാണ് മറുപടി നല്‍കേണ്ടത്. പാഠപുസ്തകത്തിന്റെ / ചോദ്യപേപ്പറിന്റെ നിലവാരം എന്താണ് എന്ന് പരിശോദിക്കുക ആയിരുന്നില്ല തൊടുപുഴയില്‍ ആദ്യം ചെയ്ത കാര്യം എന്ന് നിങ്ങള്ക്ക് ഓര്‍മ്മയുണ്ടാവുമല്ലോ? എം.എ യ്ക്ക് പഠിക്കുവാനുള്ളത് ബി. കോമിനു ചോദിച്ചപ്പോഴാണ് പ്രശനമുണ്ടായത് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എന്റെ കമന്റു ഒന്നുകൂടി വായിച്ചാല്‍ നിങ്ങള്‍ക്ക് അത് ബോധ്യമാകും.

അതിലെ ചോദ്യങ്ങള്‍ ഇസ്ളാമിനെ നിന്ദിക്കുന്നതാണെന്ന് ഒരു വിഭാഗം പറഞ്ഞപ്പോള്‍ മാത്രം മറ്റു ചിലര്‍ക്ക്‌ അത്‌ ന്യായീകരിക്കത്തക്ക നിലവാരമുള്ളതായി തോന്നി എങ്കില്‍ അതിനു കാരണക്കാര്‍ ചോദ്യങ്ങള്‍ ഇസ്ളാമിനെ നിന്ദിക്കുന്നതാണെന്ന് പറഞ്ഞവര്‍ തന്നെയാണ്. അവര്‍ അങ്ങനെ പറയുവാന്‍ ഉണ്ടായ കാരണം ആ ചോദ്യത്തില്‍ "മുഹമ്മദ്‌" എന്ന നാമം ഉപയോഗിച്ചിരിക്കുന്നു എന്നതായിരുന്നു.

ഇങ്ങനെയുള്ള സംഭവങ്ങള്‍ ഊതിവീര്‍പ്പിച്ചു വലിയ വിഷയങ്ങള്‍ ഉണ്ടാക്കുന്ന ചില "വിശ്വാസികള്‍" തന്നെയാണ് യഥാര്‍ത്ഥത്തില്‍ സ്വന്തം മതവിശ്വാസ്സങ്ങളെ മറ്റുള്ളവരുടെ മുന്‍പില്‍ പരിഹാസ്യമായി അവതരിപ്പിക്കുന്നത്‌. ആ ഒരു ചോദ്യം മൂലം ഏതെങ്കിലും വിശ്വാസി അവിശ്വാസ്സി ആയി തീര്‍ന്നു എങ്കില്‍ നിങ്ങള്‍ക്ക് വിശ്വാസികളെ വഴിതെറ്റിക്കുന്നു എന്ന കാരണം പറഞ്ഞുകൊണ്ട് അതിനെ എതിര്‍ക്കാമായിരുന്നു. ഇതിപ്പോള്‍ എതിര്‍പ്പിനു ചൂണ്ടികാണിച്ച കാരണം തീരെ നിലവാരം ഇല്ലാത്തതായിപ്പോയി, ഒരു പക്ഷെ ആ ചോദ്യപേപ്പറിന്റെ പോലും നിലവാരം ഇല്ലാത്തത്. ചോദ്യപേപ്പറിന്റെ കാര്യത്തില്‍ ഇതും ഒരു സത്യമാണ്.