Friday, May 7, 2010

ഖുറനിലെ വൈരുദ്ധ്യങ്ങള്‍ - ബഹുദൈവവിശ്വാസികളോടുള്ള നിലപാട്

ആള്ളാഹുവിന്റെ വചനങ്ങളിലെ മറ്റൊരു വൈരുദ്ധ്യം കൂടി നോക്കുക.

109-ം അദ്ധ്യായത്തില്‍ അദ്ദേഹം നബിയെക്കൊണ്ടു പറയിക്കുന്നത് അവിശ്വാസികളും ബഹുദൈവ വിശ്വാസികളും ഒരിക്കലും തന്റെ വചനങ്ങള്‍ ശ്രവിക്കുകയില്ല അതിനാല്‍ അവര്‍ക്ക് അവരുടെ മതം നമുക്ക് നമ്മുടെ മതം എന്നാണ്. ഒരു മതേതര സമൂഹത്തിനു തികച്ചും അനുയോജ്യമായ നിലപാടായിരുന്നു ഇത്. ഖുറാന്റെ ഇതര മത സഹിഷ്ണുത കാണിക്കുവാന്‍ മത പ്രചാരകര്‍ ഈ ആദ്ധ്യായം ഉയര്‍ത്തിക്കാണിക്കാറുണ്ട്. പക്ഷേ 9 അം അദ്ധ്യായത്തില്‍ ഇതേ ദൈവം തന്നെ ബഹുദൈവ വിശ്വാസികളെ പതിയിരുന്നു പിടിച്ച് കൊന്നുകളയാന്‍ ആഹ്വാനം ചെയ്യുന്നു. അവര്‍ തന്റെ മതത്തിലേക്ക് വന്നാല്‍ വധശിക്ഷ ഒഴിവാക്കാന്‍ കരുണാധിയായ ദൈവം ഉപദേശിക്കുന്നുമുണ്ട്. ഖുറാനില്‍ പലഭാഗത്തും ബഹുദൈവവിശ്വാസികളെ ദൈവം ശക്തമായി ശാസിക്കുകയും, ഭയപ്പെടുത്തുകയും ചെയ്യുന്നു. സര്‍‌വ്വശക്തനും പരമകാരുണികനുമായ ദൈവം പരസ്പരവിരുദ്ധമായ ഇത്തരം ജല്പനം നടത്തുമോ?


109 കാഫിറൂന്‍
1. ( നബിയേ, ) പറയുക: അവിശ്വാസികളേ,
2. നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
3. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.
4. നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.
5. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.
6. നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.

009 തൌബ
5. അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.

20 comments:

anoob said...

please understand the situations. dont take only one sentence from it take the whole situation and think if it is correct or not. in qur-aan each sentences hav its own situations please try to understand that also.

കുരുത്തം കെട്ടവന്‍ said...

ബലേ ഭേഷ്‌, കുരുടന്‍മാര്‍ ആനയെ കണ്ടപോലെ എന്നൊക്കെ കേട്ടിട്ടേയുള്ളൂ, ഇപ്പോള്‍ മനസ്സിലായി അതെന്താണെന്ന്. രാജന്‍. അറിയാം പാടില്ലാത്ത പണി ഉപേക്ഷിക്കുന്നതാണു ഭംഗി. അല്ലെങ്കില്‍ 'മുറിവൈദ്യന്‍' ആളെ കൊല്ലും എന്നാണു പ്രമാണം. ഖുര്‍-ആനിലെ ഈ വരികള്‍ എഴുതുബ്ബോള്‍ അതേത്‌ സന്ദര്‍ഭത്തിലാണെന്നെങ്കിലും മനസ്സിലാക്കാന്‍ താങ്കള്‍ ശ്രമിച്ചിരുന്നോ? അതോ ഹമീദ്‌ ചേന്ദമംഗല്ലൂരിണ്റ്റെ ലേഖനങ്ങള്‍ കാണുന്ന അതേ ലാഘവത്തോടെ ഖുര്‍-ആനിനെയും കണ്ടതോ?! എന്തായാലും ഒരു കാര്യം പറയാം തൌബ അദ്ദ്യായത്തിലെ ഈ വരികള്‍ മക്കാ വിജയത്തിനു ശേഷം അവിടെ അവശേഷിച്ചിരുന്ന പ്രവാചകണ്റ്റെ ശത്രുക്കള്‍ അവര്‍ ഒരു യുദ്ദത്തിനു തയ്യാറാവുകയാണെങ്കില്‍ അങ്ങിനെയും അതല്ല സന്ധിക്കൊരുങ്ങുകയാണെങ്കില്‍ അങ്ങിനെയും അതുമല്ല ഇസ്ളാം സ്വീകരിക്കുകയാണെങ്കില്‍ അപ്രകാരവും അവരോട്‌ പെരുമാറണം എന്നറിയിക്കുന്നതാണു. അത്‌ ലോകത്താകമാനം ഉള്ള അമുസ്ളിങ്ങളെ ഉദ്ദേശിച്ചാണു പറയുന്നതെന്നും അങ്ങിനെ അല്ലാഹു വൈരുദ്ദ്യങ്ങള്‍ അവതരിപ്പിക്കുകയാണെന്നും കണ്ടു പിടിച്ച വിദ്വാനു എന്തെങ്കിലും ഒരു അവാര്‍ഡ്‌ കൊടുക്കണം. അങ്ങിനെയെങ്കില്‍ ഖുര്‍-ആനില്‍ തന്നെ ഒരു അദ്ദ്യായത്തില്‍ 'നമസ്കരിക്കുന്നവര്‍ക്കാണു നാശം' എന്ന് പറയുന്നുണ്ട്‌. അതു വായിക്കുന്ന പാടേ നാം എന്തു ചെയ്യണം 'ഹൊ, രക്ഷപെട്ടു, ഖുര്‍-ആനില്‍ തന്നെ പറയുന്നുണ്ട്‌, നമസ്കരിക്കുന്നവര്‍ക്ക്‌ നാശം എന്ന്, ഇനി മുതല്‍ നമസ്കരിക്കേണ്ട!!' എന്നാല്‍ അതില്‍ വളരെ ക്രിത്യമായി വ്യക്തമാക്കുന്നുണ്ട്‌ എങ്ങിനെയുള്ള നമസ്കാരമാണു നാശം എന്ന്. നമ്മള്‍ എന്തെങ്കിലും ഒരു കാര്യം വിമര്‍ശിക്കാന്‍ തുനിയുകയാണെങ്കില്‍ ചുരുങ്ങിയ പക്ഷം അത്‌ എന്തല്ല എന്നെങ്കിലും മനസ്സിലാക്കുക അപ്പോള്‍ നമുക്ക്‌ മനസ്സിലാകും അത്‌ എന്താണെന്ന്. Qura'an with malayalam transaltion pls log in : www.thafheem.net

V.B.Rajan said...

കുരുത്തംകെട്ടവന്‍

ഖുറാനിന്‍ലെ വാക്യങ്ങള്‍ക്ക് അത് വെളിവാക്കിയ സന്ദര്‍ഭത്തില്‍ മാത്രമേ പ്രസക്തിയുള്ളോ. പിന്നെ ഈ ദൈവ വെളിപാടുകള്‍ മനുഷ്യരാശി നിലനില്‍ക്കുന്നിടത്തോളം കാലത്തോളം പ്രസക്തമാണ്, മനുഷ്യന്‍ എന്നും ഇവയെ പിന്തുടരണം തുടങ്ങിയ വിടുവായത്തങ്ങള്‍ എന്തിനു നിങ്ങള്‍ പുലമ്പുന്നു. യുക്തിവാദികളും ഇതൊക്കെത്തന്നെയാണ് പറയുന്നത്. ഖുറാന്‍ 1400 വര്‍ഷങ്ങള്‍ക്കുമ്പ് പ്രസക്തമായിരുന്നിരിക്കാം, ഇന്ന് അതിന് സമൂഹത്തില്‍ യാതൊരു സ്വാധീനവും ചെലുത്താന്‍ സാധ്യമല്ല.

കുരുത്തം കെട്ടവന്‍ said...

ഖുര്‍-ആനില്‍ സാന്ദര്‍ഭികമായി പറഞ്ഞതും മനുഷ്യരാശിയോട്‌ എല്ലാ കാലത്തേക്കു പറഞ്ഞതും ഉണ്ട്‌. അതില്‍ സാന്ദര്‍ഭികമായി പറഞ്ഞത്‌ മാത്രം അടര്‍ത്തിയെടുത്ത്‌ പേസ്റ്റുബ്ബോഴാണു 'പ്രശ്നം' തോന്നുന്നത്‌. ഉദാഹരണത്തിനു ഖുര്‍-ആനില്‍ തന്നെ മുസ്ളീങ്ങളോട്‌ മാത്രം ദൈവം പറഞ്ഞിട്ടുള്ള/ഉപദേശിച്ചിട്ടുള്ള കുറെ കാര്യങ്ങളുണ്ട്‌ (എന്നു കരുതി അതിണ്റ്റെ അര്‍ത്ഥം ഖുര്‍-ആന്‍ മുസ്ളീങ്ങള്‍ക്കു മാത്രം ഉള്ളതാണെന്നല്ല) അതോടൊപ്പം മുസ്ളീങ്ങളില്‍ തന്നെ കൂടുതല്‍ ഭക്തിയുള്ളവരോട്‌ പറഞ്ഞിട്ടുണ്ട്‌ (യദാര്‍ത്ഥവിശ്വാസികളോട്‌), പിന്നെ, ഹേ മനുഷ്യ സമൂഹമേ, എന്ന് അഭിസംബോധനചെയ്തുകൊണ്ട്‌ പറയുന്നുണ്ട്‌ (അതില്‍ എല്ലാവരും പെടും). അപ്പോള്‍ മുസ്ളീങ്ങളില്‍ രണ്ടു വിഭാഗങ്ങളോ എന്ന് വേണമെങ്കില്‍ രാജനു ചോദിക്കാം. മുസ്ളീങ്ങളില്‍ തന്നെ കൂടുതല്‍ ഭക്തിയുള്ളവര്‍ എന്ന് പറഞ്ഞത്‌, രാജന്‍ തന്നെ കണ്ടിട്ടുണ്ടാകും മദ്യം സേവിക്കുന്ന, വ്യഭിചരിക്കുന്ന മുസ്ളിം നാമധാരികളെ. അവരില്‍ ചിലര്‍ പള്ളികളിലും പോകുന്നുണ്ടാകും. അങ്ങിനെ ഇസ്ളാം വിലക്കിയ കാര്യങ്ങളും അനുവദിച്ച കാര്യങ്ങളും ഒപ്പം കൊണ്ടു നടക്കുന്നവരെ ഉദ്ദേശിച്ചാണു ഭക്തിയില്ലാത്തവര്‍ എന്ന് പറയുന്നത്‌. അതുകൊണ്ടൊക്കെയാണു എല്ലാ കാലത്തും ഖുര്‍-ആന്‍ പ്രസക്തമാണെന്നും എല്ലാ മനുഷ്യര്‍ക്കും ഉള്ളതാണെന്നും പറയുന്നത്‌. താങ്കള്‍ക്ക്‌ തന്നെ എത്രയോ മനുഷ്യരെ ലോകത്താകമാനം കാണാം ദൈവം ഇല്ല മതമില്ല എന്നൊക്കെ പറഞ്ഞു നടന്നിട്ടും ഒടുവില്‍ അവര്‍ ഇസ്ളാം സ്വീകരിച്ചതു. മറ്റൊരു മതവിശ്വാസിയായിരുന്ന യുവോണ്‍ റിഡ്ലി എന്ന ബ്രിട്ടിഷ്‌ ജേറ്‍ണലിസ്റ്റ്‌ ഇസ്ളാം സ്വീകരിച്ചത്‌ നമ്മള്‍ എല്ലാവരും രൂക്ഷമായി വിമര്‍ശിക്കുന്ന താലിബാണ്റ്റെ പിടിയിലകപെട്ടപ്പോഴാണു. പലര്‍ക്കും ഇസ്ളാമിനെ കുറിച്ച്‌ പടിക്കാന്‍ പല കാരണങ്ങളും ഒരു നിമിത്തമാകുന്നു എന്നു മാത്രം. അങ്ങിനെയാണു ദിലീപ്‌ റഹ്മാനായതും, മാധവികുട്ടി കമലാസുരയ്യ ആയതും, നിരവധി ഉദാഹരണങ്ങള്‍ കാണാം. കാശ്യസ്‌ ക്ളേ - മുഹമ്മദലി, ക്യാറ്റ്‌ സ്റ്റീവന്‍സ്‌ - യൂസഫ്‌ ഇസ്ളാം, ഡോ: മുറാദ്‌ വില്‍ഫ്രഡ്‌ ഹോഫ്മാന്‍ .............

സുശീല്‍ കുമാര്‍ said...

ഖുര്‍ ആനില്‍ എല്ലാ കാലത്തേക്കുമായി പറഞ്ഞ പലതും ഒരു സന്ദര്‍ഭത്തിലും 'സര്‍വ്വശക്തനും കരുണാമയനുമായ' ഒരു 'ദൈവം' ഏത് സന്ദര്‍ഭത്തിലും പറയാന്‍ പാടില്ലാത്തതാണ്‌.അങ്ങനെ പറയുന്ന ഒരു ദൈവം എല്ലാ കാലത്തും എല്ലാവര്‍ക്കും സ്വീകാര്യമാവണമെന്ന് വാശി പിടിക്കാന്‍ പാടില്ല. തന്റെ 'സൃഷ്ടികളെ' ഭീഷണിപ്പെടുത്തിയും തെറിവിളിച്ചും അനുസരിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരൗ 'ദൈവ'മുണ്ടാകുമോ?

സുശീല്‍ കുമാര്‍ said...

കുരുത്തം കെട്ടവനെ നാലഞ്ചുദിവസ്മായിട്ടും കാണാത്തതിനാല്‍ എനിക്കു മനസ്സിലായ ചില കാര്യങ്ങള്‍ പങ്ക് വെയ്ക്കുന്നു.

"ഖുര്‍-ആനിലെ ഈ വരികള്‍ എഴുതുബ്ബോള്‍ അതേത്‌ സന്ദര്‍ഭത്തിലാണെന്നെങ്കിലും മനസ്സിലാക്കാന്‍ താങ്കള്‍ ശ്രമിച്ചിരുന്നോ? "-- ഇതില്‍ നിന്ന് മനസ്സിലാകുന്നത് ചില സന്ദര്‍ഭങ്ങളിലെല്ലാം അന്യ മത നിന്ദയാകാമെന്നാണ്‌. അത് ഏതെല്ലാം സന്ദര്‍ഭങ്ങളിലെല്ലാമാണ്‌ എന്ന് വ്യക്തമാക്കിയാല്‍ നന്നായിരുന്നു. അതല്ല ആ നിന്ദിക്കല്‍ പരിപാടി 'നമുക്കു ' മാത്രമേ പറ്റൂ എന്നുണ്ടോ?

Anonymous said...

ശ്ശേ.. എന്താ രാജാ ഈ ചെയ്യുന്നത്? ഞങ്ങടെ ഖുറാനെ പറ്റി പറയാന്‍ താനാരാ? താനിതിങ്ങനെ ഓരോന്നു വിളിച്ചു പറഞ്ഞാ ഞങ്ങടെ കാരുണ്യത്തിന്റെയും സഹനത്തിന്റെയും ക്ഷമയുടെയും ദീനിനെപറ്റി നാട്ടാരെന്തു വിചാരിയ്ക്കും? കാഫിറുകളെ കൊന്നാല്‍ ഞങ്ങക്കു സുവര്‍ക്കം കിട്ടും. മുഴുത്ത മൊലയുള്ള ഹൂറികളെയും ചെക്കന്മാരെയും കിട്ടും. ഇതൊക്കെ എല്ലാ കാലത്തേയ്ക്കുമൊള്ളതാ. ഇതുപോലൊന്നു എഴുതാന്‍ തനിയ്ക്കു പറ്റുമോ? അല്ലെങ്കില്‍ പറ്റുന്ന ഒരാളെ കാണിക്കാമോ? ഞങ്ങളെ ബോംബു കെട്ടിവച്ച് കള്ള കാഫിറുകളെ കൊല്ലുന്നതിന്റെ സുനാല്‍പ്പി മനസ്സിലായോ, ഞങ്ങടെ പടച്ചോന്‍ പറഞ്ഞിട്ടുണ്ട് കൊന്നോളാന്‍

CKLatheef said...

ഒരു യുക്തിവാദിയായിക്കഴിഞ്ഞാല്‍ സത്യത്തോടും നീതിയോടും ഒട്ടും താല്‍പര്യമോ പ്രതിപത്തിയോ പാടില്ലെന്നുണ്ടോ?. ഈ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി നിങ്ങള്‍ക്കറിയാത്തതല്ലല്ലോ. നിങ്ങള്‍ക്ക് നിങ്ങളെക്കുറിച്ച് ഒന്നും പറയാനില്ലേ. നിങ്ങള്‍ക്ക് ക്രിയാത്മകമായി വല്ല സന്ദേശവും ലോകത്തിന് നല്‍കാനുണ്ടോ. ഇവിടെ ഖുര്‍ആനല്ലാത്ത മറ്റൊരു വേദഗ്രന്ഥവും ഇല്ലെന്ന പോലെയാണല്ലോ നിങ്ങളുടെ പെരുമാറ്റം. ജബ്ബാറിന് ഇസ്‌ലാം വിരോധത്തിന് അദ്ദേഹത്തിന്റെതായ കാരണങ്ങളുണ്ട്. താങ്കള്‍ക്കോ?.

നന്മ ചെയ്തവര്‍ക്ക് സ്വര്‍ഗവും തിന്‍മചെയ്തവര്‍ക്ക് നരകവും അത് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതാണോ പ്രശ്‌നം?.

മനുഷ്യനെ പൂര്‍ണമായി കണ്ട്. വ്യക്തിപരവും സാമൂഹ്യവും രാഷ്ട്രീയവും അടക്കമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ദര്‍ശനത്തിന് യുദ്ധത്തോടുള്ള കാഴ്ചപ്പാടുമുണ്ട്. ഏത് ഭരണകൂടവും അതിലേക്ക് എടുത്തെറിയപ്പെടാം. ഇന്ത്യ പട്ടാളക്കാരെ പോറ്റിനിലര്‍ത്തുന്നതെന്തിനാണ്. ഇസ്‌ലാം ഒരു മതമായതുകൊണ്ട് അതിന്റെ യുദ്ധം മുഴുവന്‍ അവിശ്വാസികള്‍ക്കെതിരായിരിക്കും എന്ന് ചിന്തിക്കുകയാണ് നിങ്ങള്‍. ലോകത്തിന് മുഴുവന്‍ ഉള്ള ഒരു ഗ്രന്ഥമെന്ന നിലയിലും ഇസ്‌ലാമിക വ്യവസ്ഥിതിയുടെ ഭരണഘടന എന്ന നിലയിലും അത് നിലനില്‍ക്കുന്നു. യുക്തിവാദികളുടെ കുബുദ്ധിയനുസരിച്ച് അത് മാറ്റാനും തിരുത്താനും സാധ്യമല്ല. നിങ്ങളതിനെ അവമതിക്കുന്നിടത്തോളം ജനങ്ങളില്‍ നിഷ്പക്ഷത പുലര്‍ത്തുന്നവര്‍ അതിനെക്കുറിച്ച് മനസ്സിലാക്കാനും അതുള്‍കൊള്ളാനും സന്നദ്ധമാകുന്നതാണ് ലോകമെമ്പാടും കണ്ടുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ വിധിയില്‍ സഹതപിക്കാനല്ലാതെ മറ്റൊന്നും സാധ്യമല്ല. കാരണം നിങ്ങളുടെ മനസ്സുകള്‍ വിദ്വേഷത്താല്‍ കടുത്തുപോയിരിക്കുന്നു.

ഇനിയും താങ്കള്‍ക്ക് ഇതുപോലെ എടുത്ത് ചേര്‍ക്കാവുന്ന സൂക്തങ്ങളുണ്ട്. പരിപാടി നടക്കട്ടേ. സുശീലിനെ പോലുള്ളവര്‍ക്ക് സമയം കളയാന്‍ ഇതുപൊലെയുള്ള പോസ്റ്റുകള്‍ ഉപകരിക്കും.

CKLatheef said...

ഇവിടെ ചിലര്‍ ഞങ്ങളോട് പറയാന്‍ ശ്രമിക്കുന്നത് പോലെ/ അഹിംസാദര്‍ശനത്തിലുള്ളത് പോലെ കാല്‍പനികരസം നല്‍കുന്ന തത്വങ്ങള്‍ ആവിഷ്‌കരിക്കുക ദൈവത്തിന് ഒട്ടും പ്രയാസമുള്ള കാര്യമായിരുന്നില്ല. തന്റെ അമാനുഷികവും വശ്യവുമായ വചനത്തിലൂടെ അതവതരിപ്പിച്ചുകൊണ്ട് ലോകത്തിന്റെ ബുദ്ധിയെ വിസ്മയിപ്പിക്കാനും അവന് കഴിയുമായിരുന്നു. പക്ഷെ പ്രപഞ്ചനാഥന്റൈ ലക്ഷ്യം പ്രഭാഷണത്തിന്റയോ തത്വശാസ്ത്രത്തിന്റെയോ പ്രകടനമായിരുന്നില്ല. മറിച്ച്, അനുധാവനം ചെയ്യുകയും ശിരസാവഹിക്കുകയും ചെയ്തുകൊണ്ട് തങ്ങളുള്‍കൊള്ളുന്ന ദര്‍ശനവും നാടും നന്നാക്കി തീര്‍ക്കാനുതകുന്ന ഋജുവും സുവ്യക്തവുമായ ഒരു പ്രായോഗിക പദ്ധതി തന്റെ അടിയാറുകള്‍ക്ക് സമര്‍പ്പിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഒരാത്മാവിനോയും കൊല്ലരുത് (ലാ തഖ്തുലുന്നഫ്‌സ)എന്ന് പറഞ്ഞവസാനിപ്പിക്കാതെ ന്യായമില്ലാതെ (ഇല്ലാ ബില്‍ ഹഖ്ഖി) എന്നവാക്കുകൂടി ചേര്‍ത്ത് അതിന് പ്രായോഗികതയുടെ മൂര്‍ത്ത രൂപം നല്‍കി. അപ്രകാരം പറഞ്ഞവസാനിപ്പിച്ച ചില വിഭാഗങ്ങളെ ചരിത്രത്തില്‍ നമ്മുക്ക് പരിചയപ്പെടാം. അവര്‍ ഒന്നുകില്‍ മര്‍ദ്ദിതരോ അല്ലെങ്കില്‍ കടുത്ത പീഢകരോ ആയി അവരുടെ തത്വശാസ്ത്രം അവര്‍ക്ക് ഒട്ടും പ്രയോജനം ചെയ്തില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് എന്തിന് പറയുന്നു. അത് ദൈവത്തിങ്കള്‍ എറ്റം കോപഹേതുവാകുന്നു എന്ന പറഞ്ഞ വിശുദ്ധഖുര്‍ആന് നാവുകൊണ്ട് അഹിംസാമന്ത്രം ഉരുവിട്ടുകൊണ്ട് വാള്‍പയറ്റ് നടത്തുക എന്ന് തന്റെ വിശ്വാസികളെ ഉപദേശിക്കാനാവില്ല.

അതിനാല്‍ ജീവന്റെ ആദരണീയതയെക്കുറിച്ച അധ്യാപനത്തോടൊപ്പം, ആവശ്യമെങ്കില്‍ മനുഷ്യജീവന്റെ സുരക്ഷിതത്വവും നാടിന്റെ ഭദ്രതയും കാത്ത് സൂക്ഷിക്കാന്‍ വ്യവസ്ഥകളോടെ ആയുധമെടുക്കാനുള്ള കല്‍പനയും നിര്‍ദ്ദേശങ്ങളും നല്‍കപ്പെടുകയും ചെയ്തു. ഇത് അല്ലാഹുവിന്റെ യുക്തിയുടെ പ്രകടനമത്രേ. ഈ സൂക്തങ്ങളുദ്ധരിച്ചാണ് ഇ.എ.ജബ്ബാര്‍ അജ്ഞരായ ഇതരമത വിശ്വാസികളെ ഇസ്‌ലാമിനും ഖുര്‍ആനുമെതിരെ ഇളക്കിവിടുന്നത്. യുക്തിവാദികളെന്ന് പറയുന്നവര്‍ ഇത്ര അധഃപതിക്കേണ്ടതുണ്ടോ എന്ന് അവരിലെ വിവേകികളാണ് ചിന്തിക്കേണ്ടത്.

V.B.Rajan said...

പ്രിയ ലത്തീഫ്,

താങ്കള്‍ നേരത്തെ ഒരു പോസ്റ്റില്‍ ഖുറന്റെ ദൈവീകതയ്ക്ക് തെളിവായി പറഞ്ഞ ഒരു കാര്യം അതില്‍ വൈരുദ്ധ്യം ഇല്ല എന്നതായിരുന്നു. ഞാന്‍ കുറെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിക്കാമെന്നും പറഞ്ഞിരുന്നു. അതനുസരിച്ച് ഇട്ട പോസ്റ്റുകളാണ് ഇവ. ഇവിടെ ഞാന്‍ ചൂണ്ടിക്കാണിച്ച വൈരുദ്ധ്യങ്ങള്‍ എല്ലാവര്‍ക്കും ബോദ്ധ്യപ്പെടണമെന്ന് എനിക്കൊരു നിര്‍ബന്ധവുമില്ല. നൂറ്റാണ്ടുകള്‍ക്കുമുമ്പ് മനുഷ്യന്‍ എഴുതിയുണ്ടാക്കിയ ഒരു മതഗ്രന്ഥത്തില്‍ ഇതൊക്കെ സാധാരണമാണ്. പിന്നെ താങ്കള്‍ക്ക് ഇത് ദൈവം നേരിട്ട് നല്‍കിയതാണെന്ന് വിശ്വസിക്കാം. അത് എനിക്ക് ബോധ്യപ്പെടണമെന്നില്ലല്ലൊ.

എല്ലാ മതങ്ങളും ദൈവങ്ങളും മനുഷ്യനിര്‍മ്മിതങ്ങളാണെന്നാണ് എന്റെ കാഴ്ചപ്പാട്. ഇസ്ലാമിനെ തെരഞ്ഞുപിടിച്ച് വിമര്‍ശിക്കണമെന്ന് ഉദ്ദേശമൊന്നും എനിക്കില്ല. ഇന്റര്‍നെറ്റിലും മറ്റും ഇന്ന് ഇസ്ലാം മതപ്രചരണം ശക്തമായി നടക്കുന്നതിനാലാവാം അത് കൂടുതയില്‍ ശ്രദ്ധയില്‍ പെടുന്നത്.

കുടുക്ക് said...

ഒരു സംശയം 'യുക്തിവാദം' എന്നാ ഫ്രഞ്ച് വാകിന്റെ മലയാള അര്‍ഥം 'ഇസ്ലാം വിരോധം' എന്നാണോ?
എതിര്‍ത്തു ബ്ലോഗേഴുതുവാനും, ലേഖനമെഴുതുവാനും മറ്റൊരു മതവും ഇല്ലാത്തത് കൊണ്ടോ, അതല്ല മറ്റു മതങ്ങള്‍ ഒക്കെ 'യുക്തിക്ക് നിരക്ക്'ന്നത് കൊണ്ടാണോ എന്നറിയില്ല ഏതാണ്ടെല്ലാ യുക്തിവാദികള്‍ എന്ന് സ്വയം വിളിക്കുന്നവരും ഓടികയരുന്നത് ഇസ്ലാമിനെതിരാണ്.
ഇവരുടെ ഒരു നേതാവ് സെയ്ട് മുഹമ്മദ്‌ യുക്തിക്ക് നിരക്കുന്ന ആദര്‍ശത്തിന്റെ പത്രമായ്‌ ജന്മ്ഭുമിയില്‍ ലേഖനമെഴുതുന്നുന്ടു. വായിക്കുവാന്‍ നല്ല രസമാണ്.
ഇസ്ലാമിനെ വിമര്‍ശിക്കുന്നു എന്നാ ധ്വനിയില്‍ ഇസ്ലാമിനെ പുകഴ്ത്തുകയാണ് ഇക്ക ജന്മ്ഭുമിയില്‍ ചെയ്യുന്നത്.

student said...

Rajan sir wrote:
"പക്ഷേ 9 അം അദ്ധ്യായത്തില്‍ ഇതേ ദൈവം തന്നെ ബഹുദൈവ വിശ്വാസികളെ പതിയിരുന്നു പിടിച്ച് കൊന്നുകളയാന്‍ ആഹ്വാനം ചെയ്യുന്നു. അവര്‍ തന്റെ മതത്തിലേക്ക് വന്നാല്‍ വധശിക്ഷ ഒഴിവാക്കാന്‍ കരുണാധിയായ ദൈവം ഉപദേശിക്കുന്നുമുണ്ട്."

# സാര്‍,
ഖുറാനിലെ ഈ ആഹ്വാനം സദാ സമയത്തും അനുസരിക്കാനുള്ളതല്ലെന്നും യുദ്ധസന്ദര്‍ഭത്തിലേക്ക് മാത്രമുള്ളതാണെന്നുമാണല്ലോ ചില ബ്ലോഗര്‍മാര്‍ പറയുന്നത്. താങ്കളുടെ എഴുത്തിലെ ധ്വനിയാകട്ടെ സദാ സമയത്തും അവിശ്വാസികളെ കൊല്ലാന്‍ ഖുര്‍ആന്‍ കല്‍പ്പിച്ചിരിക്കുന്നു എന്നും. ഇതില്‍ ഏതാണ്‌ ശരിയെന്നറിയാന്‍ താല്‍പര്യമുണ്ട്.
രാജന്‍ സാര്‍ പറഞ്ഞ ഒമ്പതാം അദ്ധ്യായത്തിലെ കൊല്ലാനുള്ള ആഹ്വാനം സദാ സമയത്തും നടപ്പിലാക്കാനുള്ളതാണോ?
അതല്ല യുദ്ധ സന്ദര്‍ഭത്തിലേക്ക് മാത്രമുള്ളതാണോ?
ഇവ രണ്ടില്‍ ഏതാണ്‌ ശരിയെന്ന് ഉറപ്പിക്കുന്നത് എങ്ങനെ?
ഇസ്ലാം മതത്തിന്‌ ശക്തി ലഭിച്ച് കഴിഞ്ഞാല്‍ ഇതര മതക്കാരെ മുഴുവന്‍ ഇവര്‍ കൊന്നൊടുക്കുമോ?
ശക്തി ലഭിക്കൊവോളം പാവത്താന്‍മാരായി കഴിഞ്ഞു കൂടി സമധാനം പ്രസംഗിക്കുകയാണോ?
ചില ബ്ലോഗുകളില്‍ ഇസ്ലാം സമാധാനത്തിന്റെ മതം എന്ന് പരിചയപ്പെടുത്തുന്നുണ്ട്.
യുദ്ധവും സമധാനവും ഒത്ത് പോകുമോ?

student said...

ഒരു സംശയം 'യുക്തിവാദം' എന്നാ ഫ്രഞ്ച് വാകിന്റെ മലയാള അര്‍ഥം 'ഇസ്ലാം വിരോധം' എന്നാണോ?

# യുക്തിവാദം എന്നത് ഒരു മലയാള വാക്കല്ലേ?

V.B.Rajan said...

പ്രിയ Student

ഖുറാനിലെ വാക്യങ്ങള്‍ മനുഷ്യരാശിക്കു വേണ്ടി ദൈവം ഒരു മലക്കു, മുഹമ്മദ് തുടങ്ങിയ ഇടനിലക്കാര്‍ വഴി നല്‍കിയതാണെന്നാണ് സാധാരണ കാഴ്ചപ്പാട്. ഞാന്‍ ചൂണ്ടിക്കാണിച്ചതുപോലെയുള്ള വാക്യങ്ങള്‍ വൈരുദ്ധ്യമല്ലെന്നു സ്ഥാപിക്കാനാണ് ഈ വാക്യങ്ങളുടെ സന്ദര്‍ഭംകൂടി കണക്കിലെടുക്കണമെന്ന് വ്യാഖ്യാതാക്കള്‍ ആവശ്യപ്പെടുന്നത്. അതു കൂടുതല്‍ വൈരുദ്ധ്യങ്ങളിലേക്ക് നമ്മെ നയിക്കുകയേ ഉള്ളു. മുഹമ്മദിന്റെ കാലത്തെയുദ്ധസമയത്തേക്ക് മാത്രമായി ഇറക്കിയ വാക്യങ്ങളും മനുഷ്യരാശിക്ക് എന്നത്തേയ്ക്കും വേണ്ടിയുള്ള വാക്യങ്ങളും ഏതെന്നറിയാന്‍ എന്തെങ്കിലും മാനദണ്ഡമുള്ളതായി അറിവില്ല. ഇതാണ് വ്യാഖ്യാതാക്കള്‍ അവരുടെ പാണ്ഡ്യത്യം പ്രകടിപ്പിക്കാനുള്ള അവസരമായി ഉപയോഗിക്കുന്നത്.

student said...

സാര്‍,
ഞാന്‍ തര്‍ക്കിക്കാന്‍ വരുന്നില്ല. ഇതേ പോലുള്ള ചില ബ്ലോഗുകളില്‍ നിന്ന് ലഭിച്ച അറിവിന്റെ അടിസ്ഥാനത്തില്‍ ഒരു കാര്യം കൂടി ഈ വിഷയത്തെക്കുറിച്ച് ചോദിക്കട്ടെ.
യുദ്ധം പോലുള്ള വിഷയത്തെക്കുറിച്ചുള്ള സൂക്തങ്ങള്‍ മുഹമ്മദിന്ന് ഏത് സന്ദര്‍ഭത്തിലാണ്‌ ലഭിച്ചതെന്ന് മനസ്സിലാക്കാന്‍ ഖുറാനില്‍ നിന്ന് തന്നെയും നബിവചനത്തില്‍ നിന്നും സാധിക്കുമത്രെ. അങ്ങനെ മനസ്സിലാക്കുന്ന കാര്യങ്ങള്‍ സമാനമായ സന്ദര്‍ഭം മുസ്ലിമിന്റെ ജീവിതത്തില്‍ വരുമ്പോള്‍ മാത്രം പാലിക്കാനുള്ളതാണെന്നും പറയുന്നു.
താങ്കള്‍ ആരോപിച്ച സൂക്തങ്ങള്‍ ഏത് സന്ദര്‍ഭവുമായി ബന്ധപ്പെട്ടതാണെന്നതിന്ന് ആ വചനങ്ങളില്‍ വല്ല സൂചനയുമുണ്ടോ? അല്ലെങ്കില്‍ നബിവചനത്തില്‍ ഉണ്ടോ? സന്ദര്‍ഭം പരിഗണിക്കാതെ തന്നെ ഈ കല്‍പ്പന നടപ്പാക്കാന്‍ മുസ്ലിമുകള്‍ തുനിയാറുണ്ടോ?

ഒരുദാഹരണം പറയാം: നമ്മുടെ പോലീസിന്ന് പൌരന്‍മാര്‍ക്ക് നേരെ വെടിവയ്ക്കാനുള്ള അധികാരമുണ്ടല്ലോ. ഇക്കാരണത്താല്‍ പോലീസ് ആക്റ്റ് ഒരു ഭീകരനിയമമാണെന്ന് പറയാമോ? ചിലപ്പോഴൊക്കെ പോലീസിന്റെ ഭാഗത്ത് നിന്ന് അതിക്രമം സംഭവിക്കാറൂണ്ടാകാം. അതേസമയം ഇങ്ങനെ ഒരു നിയമം പോലീസ് ആക്റ്റില്‍ ഇല്ലാതിരുന്നാലത്തെ അവസ്ഥ ആലോചിച്ചു നോക്കൂ. അക്രമികളെ പോലീസ് എങ്ങനെ നേരിടും? അപ്പോള്‍ അക്രമികളെ, വെടിവെച്ചു കൊണ്ടല്ലാതെ നേരിടാന്‍ കഴിയാത്ത സാഹചര്യം വന്നാലാണ്‌ വെടിവയ്ക്കേണ്ടതെന്നും അല്ലാത്ത സമയത്ത് വെടിവെച്ചാല്‍ പോലീസ് കുറ്റക്കാരാകുമെന്നും ആണ്‌ നിയമമെങ്കില്‍ ആ നിയമം ഭീകരമാണെന്ന് പറയാമോ? അതേ പോലെ യുദ്ധസന്ദര്‍ഭത്തില്‍ ആളുകളെ കൊല്ലാനുള്ള കല്‍പ്പനയണ്‌ ഖുറാനിലുള്ളതെങ്കില്‍ അതില്‍ അപാകതയുണ്ടോ? ഈ കല്‍പന കാരണമായി ഖുര്‍ആന്‍ ഭീകര ഗ്രന്‍ഥമകുമോ?
ഇപ്പറഞ്ഞതിന്ന് വിരുദ്ധമായ ചില വചനങ്ങളും ഖുര്‍ആനിലുള്ളത്കൊണ്ടാണല്ലോ വൈരുദ്ധ്യമുണ്ടെന്ന് സാര്‍ പറയുന്നത്. മനുഷ്യന്റെ ജീവിതസാഹചര്യങ്ങള്‍ തമ്മില്‍ വൈരുദ്ധ്യം ഉണ്ടാകുമല്ലോ. അപ്പോള്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ അനുസരിക്കേണ്ട കല്‍പ്പനകള്‍ തമ്മിലും വൈരുദ്ധ്യം ഉണ്ടയല്ലേ പറ്റൂ? ഇതൊരു യോഗ്യതയല്ലേ?
വിശദീകരണം പ്രതീക്ഷിക്കുന്നു.

V.B.Rajan said...

@student
"സൂക്തങ്ങള്‍ മുഹമ്മദിന്ന് ഏത് സന്ദര്‍ഭത്തിലാണ്‌ ലഭിച്ചതെന്ന് മനസ്സിലാക്കാന്‍ ഖുറാനില്‍ നിന്ന് തന്നെയും നബിവചനത്തില്‍ നിന്നും സാധിക്കുമത്രെ."

അത് സാധിക്കാത്തതുകൊണ്ടാണല്ലോ മുസ്ലിം മതത്തില്‍ ഇന്നു നിലവിലുള്ള എണ്ണിയാലൊടുങ്ങാത്ത വിഭാഗങ്ങളും തര്‍ക്കങ്ങളും ഉണ്ടാകാന്‍ കാരണം. പോലീസ് ആക്റ്റും മറ്റും മനുഷ്യര്‍ അവരുടെ ആവശ്യത്തിന് ഉണ്ടാക്കിയതാണ്. അത് എപ്പോള്‍ എവിടെ ഉപയോഗിക്കണം എന്ന നിര്‍ദ്ദേശങ്ങളും നിയമത്തോടൊപ്പം ഉണ്ടാവും. പ്രസക്തമല്ലെന്നു തോന്നുമ്പോള്‍ പഴയതു മാറ്റി നമുക്ക് പുതിയവ കൊണ്ടു വരാനും പറ്റും. ഈ നിയമങ്ങളെക്കുറിച്ച് വ്യാഖ്യാതാക്കള്‍ തര്‍ക്കിച്ച് പുതിയ ഗ്രൂപ്പുകള്‍ ഒന്നും ഉണ്ടാക്കാറില്ല.

dooasis said...

രാജന്‍ സാര്‍, സ്റ്റുഡന്റ്,
സ്റ്റുഡന്റ് ചൂണ്ടിക്കാണിച്ച കാര്യങ്ങളും മുസ്‌ലിംകള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളും തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമുണ്ടെന്ന് തോന്നുന്നില്ല.
പോലീസ് ആക്റ്റ് ഉള്‍പ്പെടെയുള്ള നമുക്ക് വേണ്ടി നാം നിര്‍മ്മിച്ച നിയമങ്ങള്‍ വ്യാഖ്യാനിക്കുമ്പോഴും അഭിപ്രായ വ്യത്യാസമുണ്ടാകാറുണ്ട്. ഇന്ത്യന്‍ ഭരണഘടന വ്യാഖ്യാനിക്കുന്നേടത്തും അഭിപ്രായ വ്യത്യാസം ഉണ്ടാകാറുണ്ട്. എന്ന് കരുതി അതൊന്നും നാം വേണ്ടെന്ന് വെക്കാറില്ലല്ലോ. അതേ പോലെ വ്യാഖ്യാനത്തിലെ അഭിപ്രായ വ്യത്യാസം ഖുര്‍ആന്‍ മാറ്റി വെക്കണം എന്നതിന്ന് അനുകൂലമായ ന്യായമല്ല. ലോകത്തിന്റെ അഞ്ചിലൊരു ഭഗം മനുഷ്യര്‍ അവരുടെ വേദഗ്രന്‍ഥമായി സ്വീകരിച്ച ഒന്നാണ്‌ ഖുര്‍ആന്‍. അതും പരിഗണിക്കണമല്ലോ.

V.B.Rajan said...

പൊലീസ് ആക്‍റ്റ് നമുക്ക് പരിഷ്കരിക്കാം. ആവശ്യമെന്നു തോന്നുമ്പോള്‍ പുതിയത് ഉണ്ടാക്കാം പഴയതിനെ ഉപേക്ഷിക്കാം. നിയമങ്ങള്‍ സമുഹത്തിനു വേണ്ടിയാണെന്ന് ചുരുക്കം. എന്നാല്‍ ദൈവീകമെന്നു പറയപ്പെടുന്ന നിയമങ്ങള്‍ അങ്ങനെയല്ല. അവയ്ക്ക് മാറ്റമില്ല. സമൂഹം അവ അംഗീകരിച്ചേ പറ്റൂ എന്നാണ് മതവാദികളുടെ വാശി. ചെരിപ്പിനൊപ്പിച്ച് കാല് മുറിക്കണമെന്ന വാദിക്കുന്നതുപോലെ.

Unknown said...

രാജോ പഠിച്ചിട്ട് പറയുന്നതല്ലേ അതിന്റെ ശരി....

unbreakablehost said...

@unknown പഠിച്ചിട്ടു ബിമർശിക്കു സുഹൃത്തേ പഠിച്ചിട്ടു ബിമർസിക്കൂ