Wednesday, March 24, 2010

ലത്തീഫിന്റെ പോസ്റ്റില്‍ ഇട്ട കമന്റ്

ശ്രീ ലത്തീഫിന്റെ നുണകള്‍ ആവര്‍ത്തിക്കപ്പെടുന്നു എന്ന പോസ്റ്റില്‍ എഴുതിയ കമന്റ് താഴെക്കൊടുക്കുന്നു. അദ്ദേഹം എന്തുകൊണ്ടോ അതു ഡിലീറ്റ് ചെയ്തിരുന്നു.

ഇസ്ലാമില്‍ വിഗ്രഹാരാധനയില്ല ഏകദൈവമായ അല്ലാഹുവിനെ മാത്രമെ ആരാധിക്കുന്നുള്ളു എന്നുസ്ഥാപിക്കാനാണ് തങ്കളുടെ ശ്രമം എന്നു തോന്നുന്നു. വിഗ്രഹം എന്നാല്‍ ദൈവത്തിന്റെ ഒരു പ്രീതീകംമാത്രമാണെന്നും അവയെ ആരാധിക്കുന്നതിലൂടെ തങ്ങള്‍ ദൈവത്തെ തന്നെയാണ്ആരാധിക്കുന്നതെന്നുമാണ് വിഗ്രഹാരാധകര്‍ പറഞ്ഞുകേട്ടിട്ടുള്ളത്. ഇത്തരം ദൈവ പ്രതീകങ്ങളെആരാധിക്കുന്നതില്‍ തെറ്റില്ലന്ന് ഖുറാന്‍ തന്നെ പറയുന്നു:

2:158ല്‍നിശ്ചയം സഫായും മര്‍വായും അല്ലാഹുവിന്റെ പ്രതീകങ്ങള്‍ തന്നെ. അതിനാല്‍ അവയെതവാഫ് ചെയ്യുന്നതില്‍ തെറ്റില്ല.”

2:158 (Asad) [Hence,] behold, As-Safa and Al-Marwah are among the symbols set up by God; [126] and thus, no wrong does he who, having come to the Temple on pilgrimage or on a pious visit, strides to and fro between these two: [127] for, if one does more good than he is bound to do-behold, God is responsive to gratitude, all-knowing. [128]

സഫാ മര്‍‌വാ മലകള്‍ക്കിടയിലൂടെയുള്ള ഓട്ടം വിഗ്രഹാരാധനയല്ലങ്കില്‍ പിന്നെയെന്ത്?

കബയുടെ കോണില്‍ വച്ചിരിക്കുന്ന കറുത്തകല്ലി (ഹജ്ജറുല്‍ അസ്‌വദ്‌) നെ ഹജ്ജ് സമയത്ത്തീര്‍ത്ഥാടകര്‍ മുത്തം വയ്ക്കാറുണ്ട്. കല്ല് പാപങ്ങള്‍ വലിച്ചെടുക്കുമെന്ന് സങ്കല്പിക്കുന്നു. ഇസ്ലാമിനുമുമ്പു തീര്‍ത്ഥാടകര്‍ പൂര്‍ണ്ണ നഗ്നരായി കാബക്കു ചുറ്റും വലം‌വയ്ക്കുന്ന ആചാരവും സ്ത്രീയോനി ചിഹ്നമായഹജ്ജറുല്‍ അസ്‌വദിനെ ചുമ്പിക്കുന്ന ആചരവും ഇസ്ലാം മതത്തിലേക്ക് കടമെടുത്തിരിക്കുന്നത്എന്തുകൊണ്ട്. തീര്‍ത്ഥാടകരോട് തയ്യലില്ലാത്ത വസ്ത്രം (ഷീറ്റ്) കൊണ്ട് ശരീരം മൂടുവാന്‍ ആവശ്യപ്പെടുകമാത്രമാണ് മുഹമ്മദ് ചെയ്തത്. ഹജ്ജിനുപോകുന്നവര്‍ അണ്ടര്‍വെയര്‍ ഉപയോഗിക്കാറില്ലന്ന തമാശഇന്നും നിലനില്‍ക്കുന്നു. സ്ത്രീകള്‍ക്കും നിയമം ബാധകമാണ്.

കറുത്ത കല്ലിന്റെ കഥ കേള്‍ക്കുവാന്‍ ക്ലിക്കു ചെയ്യുക.

കാബ വര്‍ഷം തോറും സൗദി ഭരണപ്രമുഖരുടെ നേതൃത്വത്തില്‍ പുണ്യജലം കൊണ്ടു കഴുകാറുണ്ട്. അതില്‍തൂക്കിയിടുന്ന തുണി വര്‍ഷം തോറും മാറ്റുകയും, പഴയ തുണിക്കഷ്ണങ്ങള്‍ ഭക്തര്‍ക്ക് സൂക്ഷിച്ചു വയ്ക്കാന്‍വിതരണം ചെയ്യുകയും ചെയ്യുന്നു. വിമാനം വഴിയും കപ്പല്‍ വഴിയും ലോകം മുഴുവന്‍ സം സം ജലംവിതരണം നടത്തുന്നു.

കല്ലിനെ പ്രദക്ഷിണം ചെയ്യുക, കല്ലിനെ ചുംബിക്കുക, കല്ലിനെ പിശാചെന്നു കരുതി കല്ലെറിയുക,തലമുണ്ഡനം ചെയ്യുക, ഒട്ടകങ്ങളെ കൊന്നു ദൈവത്തിനു സമര്‍പ്പിക്കുക എന്നിങ്ങനെ പല ആചാരങ്ങളുംഹജ്ജിനോടനുബന്ധിച്ച നടത്തപ്പെടുന്നു. ഹിന്ദുക്കളും മറ്റും അവരുടെ പ്രാര്‍ഥനയ്ക്കു മാത്രമേവിഗ്രഹങ്ങളെ പരിഗണിക്കാറുള്ളൂ. മുസ്ലിംങ്ങള്‍ മലമൂത്രവിസര്‍ജ്ജനം ചെയ്യുമ്പോള്‍ പോലും കല്ലുകള്‍ക്ക് നേരെ തിരിയാതിരിക്കാന്‍ ശ്രദ്ധിക്കുന്നു. നബിയെയും മുസ്ലിം സമൂഹത്തെ മുഴുവനുംകല്ലാരാധനയിലകപ്പെടുത്താന്‍ കഴിഞ്ഞത് പിശാചിന്റെ സൂത്രമായിരിക്കാം.

ആരാധനാ സമയത്ത് വിശ്വാസികള്‍ കാബക്ക് നേരെ തിരിഞ്ഞു നില്‍ക്കണം പോലും. ഭൂമിപരന്നിട്ടാണെന്ന് തെറ്റിദ്ധരിച്ച അള്ളായും, മുഹമ്മദും കൂടി നല്‍കിയ ഒരു നിര്‍ദ്ദേശമാണിത്. കാബയുടെമറുവശത്തുള്ള ഭൂ വിഭാഗത്തിലെ വിശ്വാസികള്‍ എങ്ങിനെ കാബയുടെ നേരെ തിരിയും എന്നുചിന്തിക്കേണ്ട ആവശ്യം അവര്‍ക്കില്ലായിരുന്നല്ലോ.

ആരാധനയുടെ കാര്യത്തില്‍ മുസ്ലീം വിശ്വാസികളുടെ ഇടയില്‍ പോലും ഐക്യം ഇല്ലന്നതാണ് വസ്തുത. മമ്പറത്തേക്കും, അജ്മീരിലേക്കും, കാശ്മീരിലെ രോമം വച്ചിരിക്കുന്ന രോമപ്പള്ളിയിലേക്കും മറ്റും ഒരു വിഭാഗംതീര്‍ത്ഥയാത്ര നടത്തുമ്പോള്‍ മറുവിഭാഗം അവരെ പരിഹസിക്കുന്നു. ഇതെല്ലാം ചെയ്തിട്ട് ഇസ്ലാംവിഗ്രഹാരാധനയില്ലാ‍ത്ത മതമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.

21 comments:

CKLatheef said...

പലതവണ മറുപടി പറഞ്ഞതും ആവര്‍ത്തിച്ചതുമായ ആരോപണങ്ങളാണ് ഈ പോസ്റ്റിലുള്ളത്. താങ്കള്‍ക്ക് എന്റെ മറുപടിയാണ് ആവശ്യമെങ്കില്‍ അവനല്‍കാനും ഞാന്‍ തയ്യാറാണ്. പക്ഷേ കാളിദാസന്റെ ബ്ലോഗില്‍ കാണുന്ന പോലെ ഒരു നായാട്ട് ചര്‍ചയും അടിപിടിയും നടത്താന്‍ സമയമില്ല. ചര്‍ച തുടങ്ങിക്കഴിഞാല്‍ സകല ദൈവിനിഷേധികളും വ്യാജ ഐഡിയുമായി വന്ന് തെറിവിളി തുടങ്ങും എന്നതാണല്ലോ പതിവ് അതിനാല്‍ എല്ലാ നന്‍മകളും നേര്‍ന്ന് കൊണ്ട് പിന്‍വാങ്ങുന്നു.

പള്ളിക്കുളം.. said...

ഇസ്ലാമിന്റെ വീക്ഷണത്തില്‍ ദൈവം ഏതെങ്കിലും പ്രത്യേകസ്ഥലത്ത് പരിമിതനോ കുടിയിരുത്തപ്പെട്ടവനോ അല്ല. ദൈവത്തിന് പ്രതിമകളോ പ്രതിഷ്ഠകളോ ഇല്ല.

"കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതാകുന്നു. നിങ്ങള്‍ എവിടെ തിരിഞ്ഞാലും അവിടെയെല്ലാം അവന്റെ വദനമുണ്ട്. അല്ലാഹു അതിവിശാലനും സര്‍വജ്ഞനുമത്രെ.''(ഖുര്‍ആന്‍ 2: 115)

"ആകാശഭൂമികളുടെ സകല സംഗതികളും അല്ലാഹു അറിയുന്നുവെന്ന് നിങ്ങളറിയുന്നില്ലേ? ഒരിക്കലും മൂന്നുപേര്‍ തമ്മില്‍ രഹസ്യസംഭാഷണം നടക്കുന്നില്ല, അവരില്‍ നാലാമനായി അല്ലാഹു ഇല്ലാതെ. അല്ലെങ്കില്‍ അഞ്ചുപേരുടെ രഹസ്യസംഭാഷണം-ആറാമനായി അല്ലാഹു ഇല്ലാതെ നടക്കുന്നില്ല. രഹസ്യംപറയുന്നവര്‍ ഇതിലും കുറച്ചാവട്ടെ കൂടുതലാവട്ടെ, അവരെവിടെയായിരുന്നാലും അല്ലാഹു അവരോടൊപ്പമുണ്ടായിരിക്കും.'' (58:7)

"മനുഷ്യനെ സൃഷ്ടിച്ചത് നാമാകുന്നു. അവന്റെ മനസ്സിലുണരുന്ന തോന്നലുകള്‍ വരെ നാമറിയുന്നു. അവന്റെ കണ്ഠനാഡിയേക്കാള്‍ അവനോടടുത്തവനത്രെ നാം.''(50: 16)

ലോകമെങ്ങുമുള്ള മുഴുവന്‍ മനുഷ്യരെയും അഖില ജീവിത മേഖലകളിലും ഏകീകരിക്കുന്ന സമഗ്ര ജീവിതപദ്ധതിയാണ് ഇസ്ലാം. അതിന്റെ ആരാധനാക്രമം വിശ്വാസികളെ ഏകീകരിക്കുന്നതില്‍ അനല്‍പമായ പങ്കുവഹിക്കുന്നു. ഇതു സാധ്യമാവണമെങ്കില്‍ എല്ലാവരുടെയും ആരാധനാരീതി ഒരേവിധമാവേണ്ടതുണ്ടല്ലോ. അതിനാല്‍ നമസ്കാരത്തില്‍ വിശ്വമെങ്ങുമുള്ള വിശ്വാസികള്‍ക്ക് തിരിഞ്ഞുനില്‍ക്കാന്‍ ഒരിടം അനിവാര്യമത്രെ. അത് ദൈവത്തെ മാത്രം ആരാധിക്കാനായി ആദ്യമായി നിര്‍മിക്കപ്പെട്ട കഅ്ബയായി നിശ്ചയിക്കപ്പെടുകയാണുണ്ടായത്. അതുകൊണ്ട് ആ വിശുദ്ധ ദേവാലയം ലോകജനതയെ ഏകീകരിക്കുന്ന കേന്ദ്രബിന്ദുവാണ്. ദൈവം പ്രത്യേകമായി കുടിയിരുത്തപ്പെട്ട ഇടമോ ദൈവത്തിന്റെ പ്രതീകമോ പ്രതിഷ്ഠയോ ഒന്നുമല്ല. മറിച്ച്, അത് ഏകദൈവാരാധനയുടെ പ്രതീകമാണ്.

പള്ളിക്കുളം.. said...

"നിസ്സംശയം, മനുഷ്യര്‍ക്കായി നിര്‍മിക്കപ്പെട്ട പ്രഥമ ദേവാലയം മക്കയില്‍ സ്ഥിതിചെയ്യുന്നതുതന്നെയാകുന്നു. അത് അനുഗൃഹീതവും ലോകര്‍ക്കാകമാനം മാര്‍ഗദര്‍ശക കേന്ദ്രവുമായിട്ടത്രെ നിര്‍മിക്കപ്പെട്ടിട്ടുള്ളത്.'' (ഖുര്‍ആന്‍ 3:96)

"ഈ മന്ദിരത്തെ നാം ജനങ്ങള്‍ക്ക് ഒരു കേന്ദ്രവും അഭയസ്ഥാനവുമായി നിശ്ചയിച്ചതും സ്മരിക്കുക''(2:125). "വിശുദ്ധഗേഹമായ കഅ്ബാലയത്തെ അല്ലാഹു ജനങ്ങള്‍ക്ക് (സാമൂഹിക ജീവിതത്തിന്റെ) നിലനില്‍പിനുള്ള ആധാരമാക്കി നിശ്ചയിച്ചിരിക്കുന്നു''(5: 97).

അതിനാല്‍ വിശുദ്ധ ദേവാലയത്തെയല്ല ആരാധിക്കേണ്ടത്, അതിന്റെ നാഥനായ ദൈവത്തെ മാത്രമാണ്. "അതിനാല്‍ നിങ്ങള്‍ ഈ മന്ദിരത്തിന്റെ നാഥനെ വണങ്ങുവിന്‍''(106:3).

ചില പ്രമുഖ ചരിത്രകാരന്മാര്‍ പോലും തെറ്റിദ്ധരിക്കുകയും തെറ്റായി രേഖപ്പെടുത്തുകയും ചെയ്തതുപോലെ കഅ്ബ ഒരു കല്ലല്ല. കല്ലുകൊണ്ട് നിര്‍മിക്കപ്പെട്ട പന്ത്രണ്ടു മീറ്റര്‍ നീളവും പത്തുമീറ്റര്‍ വീതിയും പതിനഞ്ചുമീറ്റര്‍ ഉയരവുമുള്ള ഒരു മന്ദിരമാണ്. കഅ്ബ എന്ന പദം തന്നെ ഘനചതുരത്തെ(ക്യൂബ്)യാണ് പ്രതിനിധീകരിക്കുന്നത്. നിര്‍മാണചാതുരിയോ ശില്‍പഭംഗിയോ കലകളോ കൊത്തുപണികളോ ഒട്ടുമില്ലാത്ത ലാളിത്യത്തിന്റെ പ്രതീകമാണത്.

എന്നാല്‍ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭവനമാണത്. നൂറു കോടിയോളം മനുഷ്യര്‍ നിത്യവും നന്നെ ചുരുങ്ങിയത് അഞ്ചു നേരമെങ്കിലും അതിന്റെ നേരെ തിരിഞ്ഞുനില്‍ക്കുന്നു. നിരവധി നൂറ്റാണ്ടുകളിലൂടെ കടന്നുപോയ കോടാനുകോടി വിശ്വാസികളുടെ മുഖം അന്ത്യവിശ്രമത്തിനായി തിരിച്ചുവയ്ക്കപ്പെട്ടതും കഅ്ബയുടെ നേരെയാണ്. ജനവികാരങ്ങളുമായി ഈവിധം കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു മന്ദിരവും ലോകത്ത് വേറെയില്ല. ദൈവത്തിന്റെ ഭവനമാണത്. അതുകൊണ്ടുതന്നെ മുഴുവന്‍ മനുഷ്യരുടേതുമാണ്. ഏകദൈവാരാധനയുടെ പ്രതീകവും എല്ലാ ഏകദൈവാരാധകരുടെയും പ്രാര്‍ഥനയുടെ ദിശയുമാണത്

മുക്കുവന്‍ said...

it seems to Rajan's questions are related to latheef's topic.. the first line exactly point to what rajan wants to discuss also. yea.. its better not to comment in religious person website. they only want blind/mentally handicapped person to comment there!

Pallikkulam:

if he is available every where, what the heck you need to turn to mecca for praying? I could not understand that logic...your statements contradicting each other..

പള്ളിക്കുളം.. said...

ഇനി, വിഗ്രഹം എന്ന് താങ്കൾ വിവക്ഷിക്കുന്ന ക‌അബയെ മുസ്ലീങ്ങൾ ഒരു വിഗ്രഹമായല്ല കാണുന്നത് ദൈവം ചുണ്ടിക്കാട്ടിയ ഒരു ദിശമാത്രമാണത്. ഒരു വിഗ്രഹമായിരുന്നെങ്കിൽ ക‌അബയുടെ പ്രതിരൂപങ്ങൾ മുസ്ലിം പള്ളികളിൽ കാണുമായിരുന്നു. എന്നാൽ ലോകത്തിലെ ഏത് പള്ളിയിൽ കയറിയാലും താങ്കൾക്ക് കാണാനാവുക ശൂന്യമായ ചുവരുകളും അകത്തളങ്ങളുമായിരിക്കും.

(മനസ്സിലാക്കുക.. ജാറങ്ങൾ ഇസ്ലാമിന്റെ സംഭാവനയല്ല. സങ്കരപ്പെട്ട സംസ്കാരമാണത്. ശുദ്ധീകരണം ആവശ്യമുള്ള മേഖല.)

കൂട്ടത്തിൽ പറയട്ടെ, ലത്തീഫ് അദ്ദേഹത്തിന്റെ ബ്ലോഗിൽ ചർച്ച ചെയ്യുന്നത് ഖുർ‌ആനിലെ ചില സൂക്തങ്ങൾ എങ്ങിനെയാണ് കാളിദാസൻ വളച്ചൊടിക്കുന്നതെന്നാണ്. തന്റെ ഭാഗം സ്ഥാപിക്കുവാൻ വിഗ്രഹാരാധനയോടുള്ള അനിഷ്ടത്തെ ലത്തീഫ് തെളിവായി കൊടുത്തുവെന്നു മാത്രം.

താങ്കൾ ഉന്നയിച്ച വിഷയം ബ്ലോഗിൽ വളരെയധികം ചർച്ച ചെയ്തിട്ടുള്ളതാണ്.

ലത്തീഫിന്റെ പോസ്റ്റിൽ ചിന്തകൻ ഇട്ട ലിങ്ക് ശ്രദ്ധിക്കുമല്ലോ .. കൂടുതൽ വ്യക്തത ആവശ്യമെങ്കിൽ ആ പോസ്റ്റിൽ താങ്കൾക്ക് ചർച്ച തുടരാവുന്നതാണല്ലോ.

ചിന്തകന്‍ said...

[if he is available every where, what the heck you need to turn to mecca for praying? I could not understand that logic...your statements contradicting each other..]

മുക്കുവന്‍
പള്ളിക്കുളം ചര്‍ച്ചചെയ്യുന്ന വിഷയം ദൈവം എവിടെ ഉണ്ട് എന്നതല്ല. മുസ്ലീങ്ങളും വിഗ്രഹാരാധകരാണോ എന്നതാണിവിടെ വിഷയം. എല്ലാവിഷയവും കൂട്ടികുഴച്ച് അവയല്‍ രൂപത്തില്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയാല്‍ സമയം പാഴാവുകയേ ഉള്ളൂ.

താങ്കള്‍ പറയുന്നത് മറ്റൊരു വിഷയമാണ്. വിഗ്രഹാരാധന എന്ന വിഷയത്തില്‍ വല്ല വൈരുദ്ധ്യവും ഉണ്ടെങ്കില്‍ അത് ചൂണ്ടി കാണിക്കൂ. അതേ ഇവിടെ പ്രസ്കതമാകുന്നുള്ളൂ.

Manoj മനോജ് said...

അ-അബ്രഹാമിക്ക് മതങ്ങള്‍ കല്ലിനെ പൂജിച്ചാല്‍ അത് വിഗ്രഹാരാധന എന്നാല്‍ അബ്രഹാമിക്ക് മതങ്ങള്‍ കല്ലിനെ “പരിപാലിച്ചാല്‍” അത് വിഗ്രഹാരാധനയാകില്ല. ഇത് അംഗീകരിച്ചാല്‍ പ്രശ്നം തീര്‍ന്നില്ലെ. :)

നമ്മള്‍ ഇന്ത്യയിലായത് കൊണ്ടും “ഹിന്ദുക്കള്‍” കല്ലിനെ പൂജിക്കുന്നത് കണ്ട് പരിചയമുള്ളത് കൊണ്ടും ആണ് ഇത് പോലെയുള്ള “സാഹചര്യങ്ങള്‍” കാണുമ്പോള്‍ ഇതും വിഗ്രഹാരാധന തന്നെയല്ലേ എന്ന ആശങ്ക തോന്നുന്നത് എന്ന് തോന്നുന്നു.

CKLatheef said...

ഇസ്‌ലാമില്‍ വിഗ്രഹാരാധനയില്ല എന്ന് സ്ഥാപിക്കാന്‍ ഞാനോ മറ്റുള്ളവരോ ഒട്ടും മെനക്കെടേണ്ടതില്ല. ആരാധനകളുടെ സകല രൂപങ്ങളും പരമമായ അനുസരണവും ദൈവത്തിനര്‍പ്പിക്കുക എന്നതാണ് ഇസ്്‌ലാമിലെ ഇബാദത്ത് എന്നത് കൊണ്ടുദ്ദേശിക്കുന്നത്. പ്രവാചകന്റെ മുഖ്യദൗത്യങ്ങളില്‍ പെട്ടതാണ് ഇത്. എന്നാല്‍ ദൈവാനുസരണത്തിന്റെ ഭാഗമായി ദൈവം തന്നെ നിര്‍ദ്ദേശിച്ച ആരാധനയുടെ ചില രൂപങ്ങളില്‍ ബാഹ്യമായ ചടങ്ങുകളില്‍ കാണുന്ന നേരിയ സാമ്യതവെച്ച് അതുതന്നെയാണ് ഇത് എന്ന് വരുത്തിതീര്‍ക്കുകയാണ്. ഇസ്‌ലാമില്‍ വിഗ്രഹാരാധനയുണ്ടെന്ന് പറയുന്നവര്‍ ചെയ്യുന്നത്. ഇസ്്‌ലാമില്‍ അടയാളങ്ങളോ പ്രതീകങ്ങളോ ഇല്ലെന്ന് ആര്‍ക്കും വാദമില്ല. അല്ലാഹുവിന്റെ അടയാളങ്ങള്‍ (ശആയിറുല്ലാഹ്) എന്നാണ് അറിയപ്പെടുക. ഇതിന്റെ പ്രധാന്യം യുക്തിയെ ദൈവമാക്കിയവര്‍ക്കും മനസ്സിലാകേണ്ടതാണ്. എന്നാല്‍ അതിനേക്കാള്‍ ഇസ്‌ലാം വിരുദ്ധതയാണ് തങ്ങളുടെ മുഖ്യധര്‍മം എന്ന് കരുതുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. കേരളത്തില്‍ റോഡിനിരുവശവും കാണപ്പെടുന്ന രക്തസാക്ഷിമണ്ഡപങ്ങള്‍ക്ക് എന്തോ ഒരു ലക്ഷ്യമുണ്ടല്ലോ. എന്തിനാണ് ആരാധിക്കുന്നത് എന്നറിയാന്‍ കഴിയാത്തവര്‍ക്ക് ആരാധനയില്‍ ഒരു പ്രത്യേക ഭാഗത്തേക്ക് തിരിഞ്ഞുനില്‍ക്കണം എന്ന കല്‍പനയും ഉള്‍കൊള്ളാനാവില്ല. മിക്കവാറും ഇവിടെ വെച്ചാണ് ഈ ചര്‍ചകള്‍ വഴിതെറ്റുന്നത്.

ഈ പോസ്റ്റില്‍ ഫലപ്രദമായ ചര്‍ച നടക്കണമെങ്കില്‍ ഓരോ വിഷയം എടുക്കുകയും അതില്‍ ഊന്നി കാര്യങ്ങള്‍ പറയുകയും ചെയ്യണം.

സഫായും മര്‍വായും പ്രതീകങ്ങള്‍ തന്നെ എന്നാല്‍ അവ ആരാധിക്കപ്പെടുന്ന ബിംബങ്ങളല്ല. അവിടെ ജാഹിലിയ്യാകാലത്ത് അതുണ്ടായിരുന്നു. പക്ഷെ അവയ്ക്കിടയിലുള്ള ഓട്ടത്തിലൂടെ പ്രതീകവല്‍കരിക്കുന്നതും ആദരിക്കുന്നതും സഫായെയും മര്‍വായെയുമല്ല. ആയിരുന്നെങ്കില്‍ ഓട്ടത്തിന് പകരം അവടുടെ അടുത്ത് ചെന്ന് വന്ദിക്കാനാണ് പറയേണ്ടിയിരുന്നത്.

ഈ പോസ്റ്റു ഉള്‍കൊള്ളുന്ന മറ്റൊരു വിഷയം നിരന്തരം ഉന്നയിക്കപ്പെടുന്ന കറുത്ത കല്ലിന്റേതാണ്. സാമാന്യബുദ്ധിക്ക് മനസ്സിലാകുന്നവിധം ഇക്കാര്യത്തില്‍ ചര്‍ച നടന്നിട്ടുണ്ട്. വീണ്ടും അത് വിഗ്രഹാരാധനയാക്കുന്നവര്‍. കാര്യങ്ങള്‍ മനസ്സിലാക്കണം എന്നാഗ്രഹിക്കാത്തവരാണ്. സ്ത്രീയോനി എന്ന പ്രയോഗമൊക്കെ മനോജ് സൂചിപ്പിച്ച പ്രകാരം ഹൈന്ദവ ചിന്തകള്‍ ഇസ്്‌ലാമില്‍ അറിയാതെ സന്നിവേശിപ്പിക്കപ്പെടുന്നതാണ്.

മൂന്നാമത്തെ വിഷയം. കഅ്ബക്ക് ചുറ്റുമുള്ള വലയം വെക്കലാണ്. മാന്യമായി വസ്ത്രം ധരിച്ചാല്‍ അതിനിടയില്‍ ഒരു അണ്ടര്‍ വെയര്‍ ഉപയോഗിക്കാത്തതിലെ തമാശമുഖ്യമായി വരുന്നതില്‍ നിന്നും ചര്‍ചയുടെ ഉന്നം വ്യക്തമാണ്.

കഅ്ബ കഴുകലും അതിലെ തുണിമാറ്റലും വിഗ്രഹാരാധനയായി മാറുന്ന അത്ഭുതം നടക്കുന്നത് ആ തുണി ആരെങ്കിലും എടുത്ത് സൂക്ഷിച്ച് വെക്കുന്നതിലൂടെയാണെങ്കില്‍ ബര്‍ലിന്‍ മതിലിന്റെ കഷ്ണം കൈവശപ്പെടുത്താന്‍ തിരക്കുകൂട്ടിയ ജനത്തിലും അത് ആരോപിക്കാവുന്നതാണ്.

മറ്റൊരു വിഷയം ജംറയിലുള്ള കല്ലേറാണ്. അതുകൊണ്ടെന്താണ് ഉദ്ദേശിക്കുന്നതെന്നും മറ്റും ചര്‍ച നടക്കട്ടേ. അപ്പോള്‍ മനസ്സിലാകും അതില്‍ വിഗ്രഹത്തിന്റെ അംശം എത്രയുണ്ടെന്ന്.

അവസാനത്തെ ഖണ്ഡികയിലും ഉള്ളത് തെറ്റിദ്ധാരണ മാത്രമാണ്. മമ്പറത്തേക്കും അജ്മീരിലേക്കും പോകുന്നത് വിഗ്രഹാരാധനക്കാണ് എന്ന് പോകുന്നവര്‍ പറഞ്ഞാല്‍ സകല തര്‍ക്കവും അതോടെ തീരും. പക്ഷെ അതവര്‍ അംഗീകരിക്കുന്നില്ലല്ലോ.

കറകളഞ്ഞ ഏകദൈവത്വവും സൃഷ്ടിപൂജയുടെ നിരാകരണവുമാണ് ഇസ്‌ലാമിന്‍െ അടിസ്ഥാനങ്ങളിലൊന്ന്. അതില്ലെങ്കില്‍ ഇസ്‌ലാമില്ല. ഇസ്ലാം വിഗ്രഹാരാധനയുള്ള മതമാണെന്നത് തെറ്റിദ്ധാരണമാത്രമല്ല. ചികിത്സിക്കാന്‍ പോലും സാധ്യമല്ലാത്ത അജ്ഞതയുടെ മാറാരോഗമാണ്.

ഞാനെന്തുകൊണ്ട് ഈ കമന്റ് എന്റെ ബ്ലോഗില്‍ നിന്നും ഡിലീറ്റി എന്ന് ഇതിലൂടെ നിഷപക്ഷമായി ചിന്തിക്കുന്നവര്‍ക്ക് മനസ്സിലായി കാണുമെന്ന് കരുതട്ടേ.

രാജന്‍ ആത്മാര്‍ഥമായാണ് ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെങ്കില്‍ അതിന് സഹായകമായ വിധം ചര്‍ചയെ നിയന്ത്രിക്കണമെന്ന് വിനയത്തോടെ ആവശ്യപ്പെടുന്നു.

CKLatheef said...

അ-അബ്രഹാമിക്ക് മതങ്ങള്‍ കല്ലിനെ പൂജിച്ചാല്‍ അത് വിഗ്രഹാരാധന എന്നാല്‍ അബ്രഹാമിക്ക് മതങ്ങള്‍ കല്ലിനെ “പരിപാലിച്ചാല്‍” അത് വിഗ്രഹാരാധനയാകില്ല. ഇത് അംഗീകരിച്ചാല്‍ പ്രശ്നം തീര്‍ന്നില്ലെ. :)

രണ്ടിടത്തും പൂജ എന്ന് ഉപയോഗിക്കാത്തത് മനോജിന്റെ മാന്യത. (സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് പറയല്ലേ. ഒരഭിപ്രായമായി കൂട്ടിയാല്‍ മതി). മുസ്‌ലികള്‍ കറുത്തകല്ലിനെ 'പരിപാലിക്കുന്നത്' പോലെയാണ് അ-അബ്രഹാമിക് മതങ്ങള്‍ കല്ലിനെ പരിപാലിക്കുന്നതെങ്കില്‍ അതിനെ വിഗ്രഹപൂജ എന്ന് ഒരു മനുഷ്യനും പറയുമെന്ന് തോന്നുന്നില്ല.
കറുത്ത കല്ലിന്റെ കാര്യത്തില്‍ നടക്കുന്ന ചില സംഗതികള്‍ പരിഗണിക്കുക.

1. പേര് തന്നെ കറുത്ത കല്ല് എന്നാണ്. ദൈവത്തിന്റെ പ്രതീകം എന്നോ വിഗ്രഹം എന്നോ അല്ല. ഇങ്ങനെ കല്ലെന്ന് വിളിച്ചാണോ ലോകത്ത് ആരാധിക്കപ്പെടുന്ന ബിംബങ്ങള്‍ പൂജിക്കപ്പെടുന്നത്‌.

2. 'പരിപാലനം' എന്ന വാക്ക് താങ്കളുടെതാണ്. നടക്കുന്നത് കല്ലിനെ ചുംബിക്കുക, അതിന് നേരെ ആംഗ്യം കാണിക്കുക എന്നതാണ്. ലോകത്ത് ആരാധനയുടെ രൂപമെന്ന നിലയില്‍ ചുംബനമര്‍പ്പിക്കപ്പെടുന്ന എത്ര വിഗ്രഹങ്ങളുണ്ട്. ചുംബനം ആരാധനയുടെ ഒരു രൂപമല്ല എന്ന അലിഖിത നിയമം ഉണ്ടെന്ന് തോന്നുന്നു.

3. ഖലീഫ ഉമര്‍(റ) പാമരജനങ്ങള്‍ പിന്നീടെങ്കിലും തെറ്റിദ്ധരിക്കാതിരിക്കാന്‍ വേണ്ടിയായിരിക്കണം. ഇങ്ങനെ അര്‍ഥം വരുന്ന വാക്കുകള്‍ പറഞ്ഞു. നീയൊരു വെറും കല്ലാണെന്ന് എനിക്കറിയാം ദൈവദൂതന്‍ ഇപ്രകാരം ചെയ്യാന്‍ കല്‍പിച്ചിരുന്നില്ലെങ്കില്‍ ഞാനിത് പോലും ചെയ്യുമായിരുന്നില്ല. പൂജിക്കപ്പെടുന്ന ഒരു വിഗ്രഹത്തിന്റെ അടുത്ത് വെച്ച് ഒരു പൂജാരി ജനങ്ങള്‍ കേള്‍ക്കെ ഇപ്രകാരം വിളിച്ചു പറഞ്ഞാല്‍ അയാളെ പിന്നെ അവിടെ നിര്‍ത്തുമോ.

ശ്രീ. മനോജിനെങ്കിലും വിഗ്രഹപൂജയും കറുത്തകല്ലിന്റെ പരിപാലനവും തമ്മിലുള്ള വ്യത്യാസം മനസ്സിലായിക്കാണും എന്ന് കരുതട്ടേ. ഒന്നുകൂടി പറയാം കഅബക്കുചുറ്റുമുള്ള വലം വെക്കല്‍ 7 പ്രാവശ്യമാണ് ആരംഭിക്കുന്നതിനും എണ്ണം കണക്കാക്കുന്നതിനുമുള്ള ഒരു അടയാളം എന്ന നിലക്കാണ് ചുംബനവും ആംഗ്യം കാണിക്കലും ഉണ്ടായിട്ടുള്ളത്. മറ്റെന്തെങ്കിലും ആത്മീയമായ ഉദ്ദേശ്യവും അതിനുണ്ടാകാം. അത് ദൈവനിഷേധികള്‍ക്ക് മനസ്സിലാകില്ലെങ്കിലും ഞാന്‍ പറയാം ശ്രമിക്കാം. (തുടരും)

CKLatheef said...

മനുഷ്യര്‍ പതിവായി ചുംബിക്കാറുള്ളത് ആരാധ്യവസ്തുക്കളെയല്ല; സ്നേഹിക്കപ്പെടുന്നവയെയാണ്. തന്റെ പൂര്‍വികരായ ഇബ്റാഹീം നബിയും ഇസ്മാഈല്‍ നബിയും പണിത ദൈവിക ഭവനത്തിന്റെ ഭാഗമെന്ന നിലയില്‍ മുഹമ്മദ് നബി അതിനെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തു. തന്റെ വിടവാങ്ങല്‍ തീര്‍ഥാടനത്തില്‍ പ്രവാചകന്‍ അതിനെ ചുംബിച്ചു. അതിനാല്‍ എക്കാലവും എല്ലാ തീര്‍ഥാടകരും അതിനെ ചുംബിച്ചുവരുന്നു. പിന്നാലെ വരുന്ന വിശ്വാസികള്‍ തന്റെ മാതൃക പിന്തുടരുമെന്ന് പ്രവാചകന്നറിയാമായിരുന്നു. എന്നിട്ടും പ്രവാചകനതു ചെയ്തു. പിന്‍ഗാമികളുടെ ചുണ്ടുകള്‍ തന്റെ ചുംബനത്തിന്റെ ഓര്‍മകളുമായി കറുത്ത കല്ലിന്‍മേല്‍ പതിയുമെന്ന പ്രതീക്ഷയോടെത്തന്നെ.

ഹജറുല്‍ അസ്വദിനുള്ള ചുംബനം പ്രവാചകനോടുള്ള സ്നേഹപ്രകടനം മാത്രമത്രെ. അതില്‍ ആരാധനാവികാരമില്ല. ഉണ്ടാകാവതുമല്ല. കാലത്തിനപ്പുറത്തേക്ക് തന്റെ മുഴുവന്‍ അനുയായികള്‍ക്കുമായി നബിതിരുമേനി അര്‍പ്പിച്ച പ്രതീകാത്മകമായ പരിരംഭണത്തില്‍ പങ്കുചേരുകയാണ് അതിനെ ഉമ്മവയ്ക്കുന്നവരൊക്കെയും. നിരവധി നൂറ്റാണ്ടുകളിലെ അനേകം തലമുറകളിലെ കോടാനുകോടി വിശ്വാസികളുടെ അധരസ്പര്‍ശമേറ്റിടത്ത് സ്വന്തം ചുണ്ടുകള്‍ വയ്ക്കുന്നതിലൂടെ വിശ്വാസി തന്നെ പൂര്‍വികരുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. നൂറ്റാണ്ടുകളിലൂടെ അവിരാമം തുടര്‍ന്നുവരുന്ന വിശ്വാസി സമൂഹത്തിന്റെ മഹാപ്രവാഹത്തിലെ ഒരു കണിക മാത്രമാണ് താനെന്ന ബോധം അത് തീര്‍ഥാടകനിലുണര്‍ത്തുന്നു. അങ്ങനെ നിരവധി നൂറ്റാണ്ടുകളിലൂടെ പരന്നുകിടക്കുന്ന പൂര്‍വികരുമായി തന്നെ വൈകാരികമായി ബന്ധിക്കുന്നു. അത് മാനവതയുടെ ഏകതയെക്കുറിച്ച അവബോധം വളര്‍ത്തുകയും അവാച്യമായ അനുഭൂതി നല്‍കുകയും ചെയ്യുന്നു.(അവലംബം)

പ്രിയ മനോജ്, നിങ്ങള്‍ക്കെങ്കിലും ഇതൊക്കെ വായിക്കുമ്പോള്‍ ചിലത് മനസ്സിലാകുന്നില്ലേ. നിങ്ങളുടെ ദൈവനിഷേധം എനിക്ക് മനസ്സിലാക്കാന്‍ സാധിക്കും പക്ഷേ കാര്യങ്ങള്‍ യുക്തിപരമായി മനസ്സിലാക്കുന്നതില്‍ തടസ്സമാകാന്‍ ദൈവനിഷേധത്തിനുള്ള സ്വധീനത്തില്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെടുകയാണ്. നന്മകള്‍ നേര്‍ന്ന് കൊണ്ട്.

V.B.Rajan said...

ലത്തീഫിന്റെ വാക്കുകളില്‍ നിന്ന് മനസ്സിലാവുന്നത് കല്ലിനെ ചുംമ്പിക്കുന്നത് ആരാധന കൊണ്ടല്ല, സ്നേഹവും ആദരവും കൊണ്ടാണ് എന്നാണ്. ഇതു തന്നെയല്ലേ വിഗ്രഹാരാധകരെന്ന് നിങ്ങള്‍ കുറ്റപ്പെടുത്തുന്നവരും ചെയ്യുന്നത്. ദൈവത്തിന്റെ പ്രതീകങ്ങളായ വിഗ്രഹങ്ങളോടുള്ള ആദരവ് അല്ലേ അവര്‍ ക്ഷേത്രങ്ങളിലും മറ്റും പ്രകടിപ്പിക്കുന്നത്. അവയോടുള്ള സ്നേഹം കൊണ്ട് അവയെ കുളിപ്പിക്കുകയും, സുഗന്ധ വസ്തുക്കള്‍ ലേപനം ചെയ്യുകയും, ആഭരണം അണിയിക്കുകയും മറ്റും ചെയ്യുന്നു. ഇവിടെ മുസ്ലീം മതവും മറ്റു മതങ്ങളും തമ്മില്‍ എന്താണ് വ്യത്യാസം.

ഭൂമിയുടെ മറുവശത്തുള്ളവര്‍ കാബയുടെ നേരെ എങ്ങിനെ മുഖം തിരിക്കുമെന്ന്‍ ആരും വിശദീകരിച്ചുകണ്ടില്ല. കാബയുടെ ഏതാനും കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്കു മാത്രമല്ലേ ആ മന്ദിരത്തിന്റെ നേരെ മുഖം തിരിക്കാന്‍ പറ്റൂ? മറ്റു ഭാഗത്തുള്ളവര്‍ക്ക് ചക്രവാളത്തിലേക്ക് തിരിയാനല്ലേ സാധിക്കൂ? ഭൂമി പരന്നിട്ടായിരുന്നുവെങ്കില്‍ ഇതു സാധ്യമായേനെ. നോര്‍ത്ത് അമേരിക്കയിലെ ഭൂരിപക്ഷം മുസ്ലീംങ്ങളും വടക്കു കിഴക്ക് ഭാഗത്തേക്കും, ഒരു ന്യൂനപക്ഷം തെക്കുകിഴക്കു ഭാഗത്തേക്കും തിരിഞ്ഞാണ് പ്രാര്‍ത്ഥന. ലോകത്തുള്ള മുസ്ലീംങ്ങള്‍ക്ക് പ്രാര്‍ത്ഥനാ സമയത്ത് തിരിഞ്ഞു നില്‍ക്കാന്‍ ഒരിടം ചൂണ്ടിക്കാട്ടി ആ പാവങ്ങളെ അള്ളായും, പ്രവാചകനും കൂടി ആകെ കഷ്ടത്തിലാക്കി. ആറാം നൂറ്റാണ്ടിലെ ജനങ്ങള്‍ ഭൂമി പരന്നിട്ടാണെന്ന് വിശ്വസിച്ചിരുന്നു. ആ വിശ്വാസം ഖുറാനിലും കടന്നുകൂടി എന്ന ലളിതമായ വസ്തുത അംഗീകരിച്ചാല്‍ ഈ പ്രശ്നത്തിനു പരിഹാരമായി. പക്ഷേ അത് സമ്മതിച്ചു തരാന്‍ വിശ്വാസികള്‍ക്കു സാധ്യമല്ലല്ലോ.

പ്രാര്‍ത്ഥന മനുഷ്യന്റെ ഭയത്തില്‍ നിന്നും അനിശ്ചിതത്വത്തില്‍ നിന്നും ഉടലെടുത്ത ഒരു വികാരമാണ്. അത് ഒരു ദൈവത്തെയോ, അനേകം ദൈവങ്ങളേയോ, വിഗ്രഹങ്ങളെയൊ ആയതുകൊണ്ട് പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടാക്കില്ലയെന്നാണ് എന്റെ അഭിപ്രായം.

ഇവിടെ വന്ന് അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവരോടും നന്ദി അറിയിക്കുന്നു

മുക്കുവന്‍ said...

മറ്റു ഭാഗത്തുള്ളവര്‍ക്ക് ചക്രവാളത്തിലേക്ക് തിരിയാനല്ലേ സാധിക്കൂ?...

no no... according to Qran... everyone's eyes will turn towards mecca... yeaa.. this can happen only when the earth is flat :)

may be Allah is looking from a different plane than our vision.. so that everything is flat for him :)

CKLatheef said...

പ്രിയ രാജന്‍ ,

താങ്കള്‍ ആദ്യാവസാനം പങ്കെടുത്ത ചര്‍ചയായിരുന്നല്ലോ. ജബ്ബാര്‍മാഷിന്റെ ചിന്തകനിലൂടെ ലിങ്ക് നല്‍കപ്പെട ബ്ലോഗില്‍ നടന്നത്. വിഗ്രഹാരാധകര്‍ എപ്രാകാരമാണ് പ്രാര്‍ഥിക്കുന്നത് എന്ന അവരാണ് പറയേണ്ടത്. താങ്കള്‍ ചില സാമ്യതകള്‍ കണ്ട് ആരോപിക്കുകയാണ്. നിങ്ങള്‍ ചര്‍ച ചെയ്ത ബ്ലോഗില്‍ നല്‍കി ലിങ്ക് ഇവിടെ നല്‍കുകയാണ്. ചില കാര്യങ്ങള്‍ അതില്‍ നിന്ന് വ്യക്തമാകും. ശാസ്ത്രത്തിനെക്കുറിച്ച് വിശ്വാസികളേക്കാള്‍ ജ്ഞാനമുണ്ട് എന്ന മേനിനടിക്കുന്നവര്‍ നല്‍കുന്ന ചില അബദ്ധങ്ങള്‍ കാണുമ്പോള്‍ നിസ്സഹായമായി നോക്കിനില്‍ക്കാനെ കഴിയൂ. എങ്കിലും പരിഹസിക്കാന്‍ മാത്രമായി ജന്‍മമെടുത്തവരുടെ കൂട്ടത്തില്‍ താങ്കളെ കാണാത്തതും ചര്‍ചയില്‍ വിശദമായി കമന്റുകള്‍ നല്‍കുന്നതും കാണുമ്പോള്‍ താങ്കളുടെ ചോദ്യങ്ങളെ അവഗണിക്കാന്‍ കഴിയുന്നില്ല.

ഇസ്‌ലാമിലെ ആരാധന എന്നാല്‍ എന്താണ്.

ലോകത്തുള്ളവര്‍ക്കെല്ലാം കഅ്ബയിലേക്ക് തിരിയാന്‍ കഴിയുമോ അതിന് ഭൂമി പരന്നതാകണോ.

മനുഷ്യനെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് അവനെമാത്രം ആരാധിച്ച് അവന്റെ കല്‍പനകള്‍ അനുസരിച്ച് ജീവിക്കാനാണ് അതിനാണ് ഇബാദത്ത് എന്ന് പറയുന്നത്. ആരാധനകള്‍ ഇബാദത്തിന്റെ ഒരു ഭാഗമാണ്. അവയുടെ ബാഹ്യരൂപമല്ല പരിഗണനീയം. ബാഹ്യരൂപത്തില്‍ ദൈവത്തെ അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. അതിലൂടെ ദൈവത്തിനുള്ള ഇബാദത്തായി അത് മാറും.

കഅബയിലേക്ക് തിരിയണം എന്ന കല്‍പന ലോകത്ത് ഒരു വിഭാഗം മുസ്ലിംകളെ കഷ്ടത്തിലാക്കി എന്ന് ആദ്യമായിട്ടാണ് കേള്‍ക്കുന്നത്.

പള്ളിക്കുളം.. said...

>>>>>ഭൂമിയുടെ മറുവശത്തുള്ളവര്‍ കാബയുടെ നേരെ എങ്ങിനെ മുഖം തിരിക്കുമെന്ന്‍ ആരും വിശദീകരിച്ചുകണ്ടില്ല. കാബയുടെ ഏതാനും കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്കു മാത്രമല്ലേ ആ മന്ദിരത്തിന്റെ നേരെ മുഖം തിരിക്കാന്‍ പറ്റൂ? മറ്റു ഭാഗത്തുള്ളവര്‍ക്ക് ചക്രവാളത്തിലേക്ക് തിരിയാനല്ലേ സാധിക്കൂ?<<<<<

സാങ്കല്പികമായ ഈ ചോദ്യത്തിന് സാങ്കല്പികമായ ഒരു മറുപടി ഇതാണ്:
ക‌അബയിൽ നിന്ന് താങ്കൾ പത്തോ ഇരുപതോ ‘ചക്രവാളദൂര‘ത്തിലാണെന്നിരിക്കട്ടെ. താങ്കൾക്ക് അവിടെ നിന്നും മക്കയിലേക്ക് ഏറ്റവും എളുപ്പത്തിൽ വായുമാർഗം ഗമിക്കേണ്ടതുണ്ടെന്നും വെക്കുക. താങ്കൾ താങ്കളുടെ വിമാനം ഏത് ദിശയിലേക്ക് സജ്ജമാക്കി നിർത്തും? ആ ദിശയാണ് മുസ്ലിംങ്ങളുടെ നമസ്കാര ദിശ. ഈ ദിശയെപ്പറ്റി ഇന്നുവരെ വിശ്വാസികളിൽ ആർക്കും കൺഫ്യൂഷൻ ഉണ്ടായിട്ടില്ല. വിശ്വാസികൾക്കും അവിശ്വാസികൾക്കും ഭൂമി പരന്നതായിട്ടുതന്നെയാണ് ‘അനുഭവപ്പെടുന്നത്’.“ ഭൂമി വിശാലമായി ഇങ്ങനെ പരന്നു കിടക്കുകയല്ലേ..“ എന്നിങ്ങനെ ഭാഷാപ്രയോഗങ്ങളുമുണ്ട്. ഭൂമി ഉരുണ്ടതാണെങ്കിലും നമ്മുടെ കണ്ണിൽ അത് പരന്നതാണ്. ആകാശം എന്നൊന്നില്ല എന്നാണ് ശാസ്ത്രീയ കാഴ്ചപ്പാട്. പ്രകാശവികിരണത്തിന്റെ ഫലമായി നീല നിറത്തിൽ എന്തോ കാണപ്പെടുന്നുവെന്നു മാത്രം. എന്നു വെച്ച് ‘ ആകാശം’ എന്ന വാക്ക് ഇല്ലാതാവുന്നില്ല. ഭൂമിക്കു മേലെ ഒരു മേലാപ്പ് എന്ന സങ്കല്പവും ഇല്ലാതാകുന്നില്ല. ഭാഷാപ്രയോഗങ്ങളെ ആ രീതിയിൽ മനസ്സിലാക്കുന്നതു കൊണ്ടാവും ദിശയുടെ കാര്യത്തിൽ മുസ്ലീങ്ങൾക്ക് കൺഫ്യൂഷൻ ഒന്നും ഇല്ലാത്തത്.

V.B.Rajan said...

പള്ളിക്കുളം...

കാബയിലേക്കുള്ള ദൂരം കുറഞ്ഞ വായൂ മാര്‍ഗ്ഗവും മറ്റും അള്ളായോ പ്രവാചകനോ പറഞ്ഞതായറിവില്ല. ഭൂമി ഉരുണ്ടതാണെങ്കിലും നമുക്ക് പരന്നതായനുഭവപ്പെടും എന്നതു ശരിയാണ്. പക്ഷേ, ഭൂമിയെ സൃഷ്ടിച്ച അള്ളായ്ക്കും, ദൂതനായ മുഹമ്മദിനും ഭൂമിയുടെ ആകൃതി അറിയില്ലായിരുന്നു എന്നത് കഷ്ടമാണ്. ഇപ്പോള്‍ ചിലര്‍ വ്യാഖ്യാന കസര്‍ത്തിലൂടെ ദൈവം പരത്തിയ ഭൂമിയെ ഉരുട്ടി, അള്ളായേയും പ്രവാചകനേയും രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നത് നേരാണ്. ആകാശം എന്നൊന്നില്ല എന്നതു ശരിയാണ്. പക്ഷെ അള്ളാ എത്ര പാടുപെട്ടാണ് അത് തൂണുകളില്‍ ഉയര്‍ത്തിനിര്‍ത്തിയിരിക്കുന്നത്.

മുസ്ലീങ്ങൾക്ക് കൺഫ്യൂഷൻ ഒന്നും ഇല്ലന്നത് ശരിയല്ല. ശൂന്യാകാശ സഞ്ചാരികള്‍ കാബയ്ക്കു നേരെ എങ്ങിനെ തിരിയും എന്നതിന് അള്ളായോ, മുഹമ്മദോ ഒരു മാര്‍ഗ്ഗവും നിര്‍ദ്ദേശിച്ചിട്ടില്ല. ആറാം നൂറ്റാണ്ടില്‍ അവര്‍ക്ക് ശൂന്യാകാശ യത്ര മുന്‍‌കൂട്ടി കാണാന്‍ കഴിയാഞ്ഞതുകൊണ്ട് സംഭവിച്ചതാണിത്. 2006ല്‍ മലേഷ്യന്‍ സ്പേസ് ഏജന്‍സി ശാസ്ത്രജ്ഞന്മാരും, മതപുരോഹിതന്മാരും അടങ്ങിയ ഒരു സമിതിയെ ഇതിനെക്കുറിച്ച് പഠിക്കാന്‍ ഏല്പിച്ചു. അവരുടെ നിര്‍ദ്ദേശം രസകരമാണ്. ശൂന്യാകാശ സഞ്ചാരികള്‍ "അവരവരുടെ കഴിവിനനുസരിച്ച് കാബയുടെ ദിശ നിര്‍ണ്ണയിക്കട്ടെ" എന്നതായിരുന്നു നിര്‍ദ്ദേശം. അതേക്കുറിച്ചുള്ള വിക്കി ആര്‍ട്ടിക്കിള്‍ ഇവിടെ വായിക്കാം.

പള്ളിക്കുളം.. said...

>>>>>ശൂന്യാകാശ സഞ്ചാരികള്‍ കാബയ്ക്കു നേരെ എങ്ങിനെ തിരിയും എന്നതിന് അള്ളായോ, മുഹമ്മദോ ഒരു മാര്‍ഗ്ഗവും നിര്‍ദ്ദേശിച്ചിട്ടില്ല. ആറാം നൂറ്റാണ്ടില്‍ അവര്‍ക്ക് ശൂന്യാകാശ യത്ര മുന്‍‌കൂട്ടി കാണാന്‍ കഴിയാഞ്ഞതുകൊണ്ട് സംഭവിച്ചതാണിത്.<<<<<

രാജൻ സാബ്,
ഭൂമിയിലൂടെ സഞ്ചരിക്കുന്നവർക്ക് പോലും ദിശ നിർബന്ധമില്ല. അപ്പോൾ പിന്നെ ശൂന്യാകാശ സഞ്ചാരികളെക്കുറിച്ച് ഒട്ടും ബേജാറാവേണ്ട ആവശ്യമില്ല. മനുഷ്യൻ ചന്ദ്രനിലോ ചൊവ്വയിലോ ഒക്കെ താമസമാക്കിയാലും ഇക്കാര്യത്തെക്കുറിച്ച് അധികം വേവലാതിയുടെ ആവശ്യമില്ല. ‘ദിശയിലേക്ക് തിരിയാനാവാത്ത അവസ്ഥ വന്നാൽ തിരിയേണ്ടതില്ല’ എന്നതാണ് ഇസ്ലാമിന്റെ ഇക്കാര്യത്തിലുള്ള നിലപാട് എന്നത് സഞ്ചാരികളുടെ ഉദാഹരണത്തിലൂടെ മനസ്സിലാക്കാം. സംഗതി ഇങ്ങനെയാണെന്നിരിക്കെ മനുഷ്യൻ ചന്ദ്രനിലോ ചൊവ്വയിലോ താമസമാക്കിയാലും ഇക്കാര്യത്തിൽ ഒരു കൺഫ്യൂഷനും ഇല്ല. ഇക്കാര്യത്തിൽ താങ്കൾക്ക് കൂടുതൽ വിവാദമാക്കാൻ പറ്റിയ വിഷയം നമസ്കാരത്തിലെ ദിശയെ സംബന്ധിച്ചല്ല. നമസ്കാര സമയത്തെ സംബന്ധിച്ചാവും. ചൊവ്വയിലെ ഒരു മനുഷ്യൻ എപ്പോഴാണ് ളുഹർ നമസ്കരിക്കേണ്ടത്? എന്നു ചോദിക്കുന്നതാവും സ്വതന്ത്ര ചിന്തക്ക് കൂടുതൽ ഇണങ്ങുക.. :)

Anonymous said...

ചൊവ്വയിലെ ഒരു മനുഷ്യന്‍ എങ്ങനെ ആണ് ഹജ്ജ്‌ ചെയ്യേണ്ടത്‌ ?

പള്ളിക്കുളം.. said...

ചൊവ്വയിൽ എത്തപ്പെട്ടതിനേക്കാൾ എളുപ്പമായിരിക്കും അത്.. :)

V.B.Rajan said...

പള്ളിക്കുളം, കണ്‍ഫ്യൂഷന്‍ ഉള്ളതുകൊണ്ടാണല്ലോ പഠിക്കന്‍ സമിതി ആവശ്യമായിവന്നത്. ചന്ദ്രനില്‍ ജീവിക്കുന്നവര്‍ പെരുന്നാള്‍ തിറ എങ്ങിനെ കാണും എന്നതും കണ്‍ഫ്യൂഷനുണ്ടാക്കും. പിന്നെ ചോദ്യം എന്തുചോദിക്കണമെന്നുള്ള കാര്യം തല്‍ക്കാലം എനിക്കു വിട്ടുതരിക.

ബഷീർ said...

>>ഇസ്ലാം വിഗ്രഹാരാധനയുള്ള മതമാണെന്നത് തെറ്റിദ്ധാരണമാത്രമല്ല. ചികിത്സിക്കാന്‍ പോലും സാധ്യമല്ലാത്ത അജ്ഞതയുടെ മാറാരോഗമാണ്. <<


പള്ളിക്കുളത്തിന്റെ ഈ കമന്റ് തന്നെ ധാരാളം.
പക്ഷെ അറിവ് നേടുന്നതിലൂടെ മാറ്റാവുന്നതല്ലേ ഈ രോഗവും..അതിനു രോഗി തയ്യാ‍റാണെങ്കിൽ..

അറിവില്ലായ്മ കൊണ്ട് പറയുന്നവർക്ക് തിരുത്തി ക്കൊടുക്കാൻ ആവട്ടെ. ഭാവുകങ്ങൾ

Shafi said...

രാജാ.... ഇന്ത്യക്കാര്‍ അമേരിക്കയില്‍ പോകുന്നത് ഭൂമിയുടെ ഉള്ളിലൂടെ ഒരു തുലയുണ്ടാക്കിയിട്ടു അതിലൂടെയല്ലല്ലോ... ഭൂമിയുടെ ഉപരിതലത്തിലൂടെയല്ലേ.... അതുപോലെ ഖിബ്ലയിലേക്ക് നോക്കുന്നതും അങ്ങിനെ തന്നെയാ.. ഇങ്ങിനെ മണ്ടത്തരങ്ങള്‍ വിളിച്ചു പറഞ്ഞു സ്വയം വല്യ ബുധ്ധിമാനാണെന്ന് ധരിക്കല്ലേ....