Thursday, November 19, 2009

മണ്ഡലക്കാലം

ഒരു മണ്ഡലക്കാലവും കൂടി വരവായി. സ്വാമി ഭക്തന്മാര്‍ പുണ്യപാപങ്ങളും, പരാതികളും, ദുഃഖങ്ങളും നിറച്ച ഇരുമുടിക്കെട്ടുകള്‍ അയ്യപ്പന്റെ മുമ്പില്‍ സമര്‍പ്പിക്കാന്‍ തെരക്കു കൂട്ടൂന്നു. ഇനിയുള്ള കുറേ ദിവസങ്ങള്‍ കേരളത്തില്‍ ഉത്സവത്തിന്റേതായിരിക്കും. അച്ചടി, ദൃശ്യ മാദ്ധ്യമങ്ങള്‍ക്ക് വാര്‍ത്തകളുടെ ചാകര. പരസ്യ വരുമാനം അതിന്റെ പാരമ്യത്തിലെത്തും. ഗവണ്മെന്റ് വകുപ്പുകള്‍ പണമുണ്ടാക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിക്കഴിഞ്ഞു. കവിതയെഴുത്തുകാരും, ഗായകരും, സീരിയല്‍ നിര്‍മ്മാതാക്കളും അയ്യപ്പന്റെ ഗുണഗണങ്ങള്‍ വാഴ്‌ത്താന്‍ മത്സരം തുടങ്ങിക്കഴിഞ്ഞു. കാറ്റുള്ളപ്പോള്‍ പാറ്റണമെന്ന പഴഞ്ചൊല്ല് പ്രസക്തമാകുന്നത് ഇപ്പോഴാണ്.

ഭക്തജനങ്ങുളുടെ ദാരിദ്ര്യവും, ദുഃഖവും പ്രയാസങ്ങളും മാറ്റാന്‍ കച്ചകെട്ടിയിരിക്കുന്ന അയ്യപ്പന്‍ ഒരോ മണ്ഡലക്കാലം കഴിയുമ്പോഴും തന്റെ നില മെച്ചപ്പെടുത്തുന്ന ഒരത്ഭുത പ്രതിഭാസം ശബരിമലയില്‍ കാണാം. ഈ കഴിഞ്ഞവര്‍ഷം വരെ പതിനെട്ടാം പടിയും, തന്റെ ശ്രീകോവിലും മാത്രമേ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞിരുന്നുള്ളു. (കള്ളുമുതലാളിയുടെ കാശുകൊണ്ടാണെന്ന് ചില ദോഷൈകദൃക്കുകള്‍ പറയുന്നു) ഈ വര്‍ഷം തന്റെ സഹജീവികളായ ഉപദൈവങ്ങളുടെ ആലയങ്ങളും സ്വര്‍ണ്ണം പൊതിഞ്ഞു മനോഹരമാക്കി. കേരളത്തിലെ ചില ജ്യോത്സ്യന്മാര്‍ മന്ത്രം, ഏലസ്സ്, യന്ത്രം തുടങ്ങിയ തട്ടിപ്പിലൂടെ ജനങ്ങളെ പറ്റിച്ച് പണക്കാരായി മാറുന്നതുപോലെ ആയ്യപ്പനും ചില സൂത്രങ്ങള്‍ പ്രയോഗിക്കുന്നുണ്ടോ എന്നു സംശയിച്ചാല്‍ തെറ്റെന്നു പറയാന്‍ പാടില്ല. കഴിഞ്ഞ വര്‍ഷം വരെ പൊന്നമ്പലമേട്ടില്‍ മകരവിളക്കിനു തെളിയുന്ന പ്രകാശം ഭൂതത്താന്മാര്‍ പറ്റിക്കുന്ന പണിയാണെന്നു പാവപ്പെട്ട ഭക്തന്മാരെ മുഴുവന്‍ വിശ്വസിപ്പിച്ചിരുന്നു. പിന്നീട് മന്ത്രിയും, തന്ത്രിയുടെ കൊച്ചുമോനും മകരവിളക്ക് ഒപ്പിക്കുന്നത് വൈദ്യുതി, വനം വകുപ്പുകളിലെ ഭൂതത്താന്മാര്‍ പോലീസ് അകമ്പടിയോടെയാണെന്ന് പരസ്യമായി പറഞ്ഞു. കൂടെ അവര്‍ ഒരു ഉരുണ്ടുകളികൂടി നടത്തി. മകരവിളക്ക് സൂത്രവും, മകരജ്യോതി ശബരിമലയില്‍ ഉദിക്കുന്ന നക്ഷത്രവുമാണത്രെ. എന്തായാലും ദിവ്യാത്ഭുതം പൂര്‍ണ്ണമായി ഇല്ലാതായില്ല. പരുന്തു പറക്കല്‍ ഇപ്പൊഴുമുണ്ടല്ലോ. കേരളത്തിലെ മുന്‍‌നിര മാധ്യമങ്ങള്‍ക്ക് (കൈരളിയുള്‍പ്പെടെ) ഇപ്പോഴും മകരവിളക്ക് ദിവ്യം തന്നെ. സത്യം തുറന്നു പറഞ്ഞാല്‍ ഭക്തരുടെ ഒഴുക്കു കുറഞ്ഞെങ്കിലോ. നാണം കെട്ടും പണം സമ്പാദിച്ചാല്‍ നാണക്കേട് ആ പണം മാറ്റിക്കൊള്ളുമെന്ന പഴഞ്ചൊല്ല് ഓര്‍ക്കുക.

ഇടതുപക്ഷ ഗവണ്മേന്റ് ദേവസ്വം ഭരിക്കുന്നതിനെ, മദ്യനിരോധന സമിതി പ്രസിഡണ്ട് കള്ളുഷാപ്പ് നടത്തുന്നതിനോട് ഉപമിക്കാം. ദൈവവും, മതവും സാമൂഹ്യ പുരോഗതിക്ക് തടസമാണെന്നാണ് കമ്യൂണിസ്റ്റാചര്യന്മാര്‍ പറഞ്ഞുവ്ച്ചിരിക്കുന്നത്. അതൊക്കെ ഇപ്പോള്‍ ആരു നോക്കുന്നു. ഭക്തിവ്യവസായവും മദ്യവ്യവസായവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ തന്നെയാണ്. ഉപഭോക്താക്കള്‍ക്ക് രണ്ടും മനസ്സിനു ശന്തിയും ആനന്ദവും പ്രദാനം ചെയ്യുന്നു. സര്‍ക്കാരിനു ഖജനാവു നിറയ്ക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗം വേറെയില്ല. വര്‍ഷങ്ങള്‍ ചെല്ലുന്തോറും രണ്ടു വ്യവസായങ്ങളും കേരളത്തില്‍ തഴച്ചു വളരുകയാണ്. മദ്യപാനത്തില്‍ നമ്മള്‍ പഞ്ചാബികളെ കടത്തിവെട്ടിയെന്നു ഈയിടെ പത്രത്തില്‍ വായിച്ചു. ആധികം താമസിയാതെ ശബരിമല തിരുപ്പതിയെ കടത്തിവെട്ടി നമ്മുടെ ആത്മാഭിമാനം കാക്കുമെന്നു കരുതാം.

11 comments:

മാറുന്ന മലയാളി said...

ക്ഷേത്രങ്ങള്‍ വ്യവസായ ശാലകളായി മാത്രം അധ:പ്പതിക്കുമ്പോള്‍ ഇതും ഇതിനപ്പുറവും നടക്കും......

chithrakaran:ചിത്രകാരന്‍ said...

മതമില്ലാത്ത ജീവനെ എടുത്തൊന്നു പൊക്കിയപ്പോഴേ , തങ്ങള്‍ക്ക് അതിനുള്ള അക കരുത്തൊന്നുമില്ലെന്ന് ഇടതുപക്ഷ പാര്‍ട്ടിക്കു ബോധ്യമായതാണ്. തങ്ങള്‍ കേരളത്തില്‍ ഭരണത്തിന്റെ രാത്രി ഷിഫ്റ്റില്‍ ജോലിചെയ്യുന്ന വെറും വളര്‍ത്തു പട്ടികളാണെന്ന്
സഖാക്കള്‍ക്കും നല്ലപോലെ അറിയാം.

ജനത്തെ മദ്യം കഴിക്കാനും ഭക്തി വ്യഭിചാരം നടത്താനും അനുവദിച്ചാല്‍ സുഖസുഭിക്ഷമായി ഒരു കോണ്‍ഗ്രസ്സായി ജീവിക്കാമെന്ന് പാര്‍ട്ടിക്കറിയാം.
സഭയും,എന്‍.എസ്.എസ്സും,എന്‍ഡീഫ്ഫും ആവശ്യപ്പെട്ടാല്‍ ഏതു അംബലത്തിലും പള്ളിയിലും ശയന പ്രതിക്ഷണം നടത്താനും പാര്‍ട്ടി സെക്രട്ടറിമാര്‍തന്നെ റെഡിയായിക്കൊണ്ടിരിക്കുന്ന ഭാവിയിലേക്കാണ് നമ്മുടെ പുരോഗമന ലേബലൊട്ടിച്ച പാര്‍ട്ടികള്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്.

നിന്നു പെഴക്കാന്‍ എന്തും ചെയ്യുന്ന രൂപത്തില്‍ ഇവരെ ആക്കിത്തീര്‍ത്തത് സഖാവ് നംബൂരിതന്നെ !!!

എഴുതി വന്നപ്പോ നമ്മടെ സാമിയെ മറന്നു.
അയാള്‍ നമ്മുടെ ബുദ്ധനാണെന്നും,നിരീശ്വരനായ ബുദ്ധനെ പൂജിക്കുന്നതിലൂടെ ബ്രാഹ്മണ്യം ജനങ്ങളെ ചൂഷണം ചെയ്യാനുള്ള തന്ത്രമൊരുക്കിയതാണെന്നും വിളിച്ചുപറയാന്‍ ഒരു ഡിഫിക്കാരനെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് അയ്യപ്പനെന്ന ബുദ്ധന്‍ ദിവസവും കൊതിച്ചുപോകുന്നുണ്ടെന്നുമുള്ള വിവരം ആരാണ് ഉറക്കെ വിളിച്ചുപറയുക എന്നാണ് ആലോചിക്കുന്നത്:)

സുശീല്‍ കുമാര്‍ പി പി said...

ശബരിമലയിലെ മകരവിളക്ക് തട്ടിപ്പാണെന്ന് 'സാക്ഷാല്‍ അയ്യപ്പന്‍' വന്നു പറഞ്ഞാലും ഭക്തശിരോമണികളുടെ ഒഴുക്കുനില്‍ക്കുമെന്നു തോന്നുന്നില്ല. അതിപ്പോള്‍ ഒരു ടൂര്‍ പ്രോഗ്രാം കൂടിയാണ്‌. അയല്‍ സംസ്ഥാന ഭക്തരെ പറ്റിച്ച് നാലു കാശുണ്ടാക്കാമെങ്കില്‍ സര്‍ക്കാര്‍ എന്ത് നാണക്കേടും കാണിക്കും. ഏതായാലും 'ഉരുളാനെങ്കിലും' മന്ത്രിക്കും തന്ത്രിക്കും തോന്നിയല്ലോ. അത്രയും നല്ലത്.

V.B.Rajan said...

മാറുന്ന മലയാളി, ചിത്രകാരന്‍, സുശീല്‍ കുമാര്‍, എല്ലാവരുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി.

ശബരിമല വളരെ പ്രാചീനമെന്നു സ്ഥാപിക്കാന്‍ രാമയണത്തില്‍ ശബരിയെക്കുറിച്ചുള്ള പരാമര്‍ശം പലരും ചൂണ്ടിക്കാണിക്കാറുണ്ട്. പക്ഷേ, രാമായണത്തില്‍ ബുദ്ധനെ പരാമര്‍ശിക്കുന്ന കാര്യം ഇവര്‍ ബോധപൂ‌ര്‍‌വ്വം മറച്ചു വയ്ക്കുന്നു. ബുദ്ധമതത്തിന്റെ അപചയത്തോടുകൂടിയാണ് രാമായണ കഥ തട്ടിക്കൂട്ടിയത് എന്ന് രാമായണത്തിലെ ബുദ്ധ പരാമര്‍‌ശത്തില്‍ നിന്നു മനസ്സിലാക്കാം.

സുശീല്‍ പറഞ്ഞത് ശരിയാണ്. തന്ത്രിയുടെ കൊച്ചുമകന്‍ മകരവിളക്ക് തട്ടിപ്പാണെന്നു പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയതിനുശേഷം അദ്ദേഹത്തിന്റെ ഓര്‍ക്കുട്ടു പ്രൊഫയിലില്‍ ഒരു ഭക്തന്‍ എഴുതിയ കമന്റ് രസകരമായിരുന്നു. അവിടെ പരുന്തു പറക്കുന്നതെങ്ങിനെ, വര്‍ഷങ്ങളായിട്ട് മകരവിളക്കു പ്രത്യക്ഷപ്പെടുന്നില്ലേ തുടങ്ങിയ ചോദ്യങ്ങളുന്നയിച്ച് ഈ ഭക്തന്‍ വെളിപ്പെടുത്തലിനെ ചോദ്യം ചെയ്യുന്നു. തട്ടിപ്പുകാരന്‍ തന്നെ താന്‍ ഇതുവരെ തട്ടിപ്പാണു ചെയ്യതെന്നു പറഞ്ഞാലും ഭക്തര്‍ അതംഗീകരിക്കില്ല. മനസ്സിനെ അന്ധമായ ഭക്തി എങ്ങിനെ മാറ്റിമറിക്കുമെന്നുള്ളതിന് നല്ല ഒരു ഉദാഹരണമാണിത്.

Sunil Wayanad said...

നന്നായിട്ടുണ്ട് ... അഭിനന്ദനങ്ങള്‍..
ഈ ബ്ലോഗ്‌ എഴുതിയതിന്റെ പേരില്‍ ഭക്തന്മാരില്‍ നിന്നും താങ്കള്‍ക്ക് കിട്ടിയ "ഭീഷണി" കളുടെ വിവരം കൂടി ഉള്പെടുതിയാല്‍ നന്നായിരുന്നു..
മതം .. അതൊരു ഭ്രാന്താണ് .. സംശയം ഇല്ല ..
എന്റെ ഈ ബ്ലോഗ്‌ കൂടി വായിച്ചു നോക്കുമല്ലോ ..

www.tharuvana.blogspot.com/2009/11/blog-post.html

മനോഹര്‍ മാണിക്കത്ത് said...

ഇതുപോലുള്ള ബ്ലോഗുകളാണ്
ഇന്നാട്ടില്‍ വേണ്ടത്
ദൈവം, ദൈവം എന്ന് പുലമ്പികൊണ്ട്
ഇവിടേ കാട്ടുന്ന പരാക്രമങ്ങള്‍
തിരിച്ചറിയാതെപ്പോകുന്നതാണ്
ഏറ്റവും വലിയ വിഷമം

നന്നായി ഈ പോസ്റ്റ് കൂട്ടുകാരാ....

നിസ്സഹായന്‍ said...

ശബരിമല വലിയൊരു ചൂഷണവ്യവസായമെന്നതു പോലെ വലിയൊരു പാരിസ്ഥിതിക പ്രശ്നവുമായി മാറുന്നു. ഒരു ദൈവത്തിനും പരിഹരിച്ചു തരാനാകാത്ത ഒന്ന് !!

Jithin said...

മകര വിളക് വിശ്വാസികള്‍ എന്ന മണ്ടന്‍മാരെ പറ്റിക്കുന്നതാണ് എന്ന് തെളിയിക്കുന്ന വീഡിയോ കാണാന്‍ ഇവിടെ ക്ലിക്കൂ. http://pathrakkaaran.blogspot.com/2010/11/blog-post_25.html . ഇത്തരം വീഡിയോകളും റിപ്പോര്‍ട്ട്‌കളും പൂഴ്ത്തി വയ്ക്കുന്ന മാധ്യമങ്ങള്‍ക്ക് നേരെ നീളുന്ന ആദ്യത്തെ വിരല്‍ നമ്മള്‍ ബ്ലോഗ്ഗര്‍മാരുടെ ആകും . . .

JITHIN SR said...

entte mandan koottukare nigall paraunnathu manushante cheythekalle kurichanu .manushantte shayavum shatheyum ellathakan anu kshethragall allathe deyvathentte shetham ellathakan alla ..pinnee swantham thanthaye vare thalle parauna chila communist pattikall kurachall evide onnum sambhavikkilla .,shamanasikumpoll avare jangall thanne thallikollum

manu said...

ini buddhanaanenkilum enikku ayappanaayi thanne kandu poojichu pokaana ishtam.....poi chaakadaa jeevithathil niraasha baadhichavanmaare..

harikrishnan p said...

സാക്ഷാല്‍ അയ്യപ്പന്‍ വിചാരിച്ചാല്‍ പോലും ഇപോ ഒന്നും ചെയ്യാന്‍ ഇല്ല, ,