Thursday, January 14, 2010
മകരവിളക്ക് മനോരമയില്‍
മകരവിളക്കിനെക്കുറിച്ച് ഇന്ന് മനോരമയില്‍ വന്ന റിപ്പോര്‍ട്ടാണ് മുകളില്‍.
പൊന്നമ്പല മേട്ടിലെ മകരവിളക്ക് അവിടെ മനുഷ്യന്‍ തന്നെ കത്തിക്കുന്നതാണെന്ന് ദേവസ്വം മന്ത്രിയും, ശബരിമല തന്ത്രിയും പറഞ്ഞിട്ടും മനോരമ പത്രം സമ്മതിക്കില്ല. അവര്‍ക്ക് ഇന്നും അത് ദേവഗണങ്ങളുടെ ദീപാരാധാനയാണ്. രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് നമ്മുടെ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ കാണിക്കുന്നത്. മനോരമ ചാനലില്‍ക്കൂടി ഇതിന്റെ പിന്നിലുള്ള കള്ളത്തരം നേരത്തെ പുറത്തു വിട്ടിരുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല. വീഡിയോ കാണുവാന്‍ ക്ലിക്കു ചെയ്യുക. ഇതു മാത്രമല്ല തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരധനയ്ക്കു നട തുറക്കുമ്പോഴാണത്രെ കിഴക്ക് മകര നക്ഷത്രം ഉദിക്കുന്നത്. ദീപാരാധനയ്ക്കു നട അടയ്ക്കുന്നതിനു എത്രയോ മുമ്പ് ഉദിച്ച ആ നക്ഷത്രത്തെ നാം കാണുന്നു. മകര വിളക്ക് തല്‍സമയ സംപ്രേക്ഷണം കാണുന്ന എല്ലാവര്‍ക്കും ഇക്കാര്യം അറിവുള്ളതാണ്. പരുന്തു പറക്കല്‍, പേട്ടതുള്ളലിനു മുമ്പുള്ള വെള്ളിനക്ഷത്രം ഉദിക്കല്‍ തുടങ്ങിയ പ്രചരണവും ഇതേപോലുള്ള കള്ളത്തരമാണ് എന്ന് കരുതിയാല്‍ തെറ്റില്ല.
ഇത്തരം അസത്യ പ്രചരണം മനോരമയുടെ വിശ്വാസ്യതിക്ക് മങ്ങലേല്‍പിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഭക്തിഭ്രാന്ത് തലയ്ക്കുപിടിച്ച കുറെ അന്ധവിശ്വാസികള്‍ ഇതൊക്കെ സത്യമാണെന്ന് കരുതിയേക്കാം. മനോരമയെപ്പോലെ പ്രചാരത്തില്‍ ഇന്ത്യയില്‍ ഒന്നാമതു നില്‍ക്കുന്ന ഒരു മാദ്ധ്യമത്തിന് യോജിച്ച ഒരു പ്രവര്‍ത്തിയല്ല ഇത്. അന്ധവിശ്വാസത്തില്‍ ആഴ്‌ന്നു കഴിയുന്ന ജനങ്ങളെ അതില്‍ നിന്നും മോചിപ്പിക്കേണ്ട കടമ മാദ്ധ്യമങ്ങള്‍ക്കും ഉണ്ട്. ഈ ഉത്തരവാദിത്വത്തില്‍ നിന്നും പിന്നോട്ടു പോയി തങ്ങളുടെ പ്രചാരം വര്‍ദ്ധിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യം മുന്നില്‍ കണ്ട് എന്ത് മണ്ടത്തരവും എഴുതി വിടുക എന്ന പ്രവര്‍ത്തിയില്‍ നിന്നും മാദ്ധ്യമങ്ങള്‍ പിന്തിരിയേണ്ടതാണ്.
Subscribe to:
Post Comments (Atom)
3 comments:
സർക്കുലേഷൻ വർദ്ധിപ്പിച്ചാൽ മതി..സത്യം പറയണ്ടാ എന്നു മാമ്മൻ മാപ്ല ഉത്തരവിട്ടിട്ടുണ്ട്..
കിടങ്ങൂരാന്‍ നന്ദി
ഇത്തവണ ദീപാരാധനയ്ക്ക് നടതുറക്കുന്നതിനു മുമ്പുതന്നെ പൊന്നമ്പലമേട്ടില്‍ മകരവിളക്കു തെളിച്ചു. സാധാരണ ദീപാരാധനയ്ക്ക് ശേഷമാണ് ഈ സൂത്രം ഒപ്പിക്കുന്നത്. ശബരിമലയില്‍നിന്നും പൊന്നമ്പലമേട്ടിലേക്കുള്ള വാര്‍ത്താ ബന്ധത്തിന് എന്തോ തകരാറു നേരിട്ടു എന്നു തോന്നുന്നു. പോലീസ് സ്റ്റേഷനില്‍ പ്രശ്നം വച്ചതിന് നടപടി സ്വീകരിച്ച ഗവര്‍ണ്മെന്റ് ഗവര്‍ണ്മെന്റ് ഉദ്യോഗസ്ഥന്മാര്‍ നടത്തുന്ന ജ്യോതി തട്ടിപ്പിന്റെ പേരില്‍ ഒരു നടപടിയും സ്വീകരിക്കാത്തത് വിരോധാഭാസമാണ്.
അണ്ണാ അണ്ണന്റെ കണ്ടുപീടുത്തം ബ്ഭയങ്കരമാണ്. ഈ മഹാരാഗ്യത്തിലെ കോടിക്കണക്കിനു മണ്ടന്മാര്‍ക്കിതൊന്നും അറിയില്ല. അറിഞ്ഞിരുന്നേല്‍ അവര്‍ അണ്ണനെ ദര്‍ശിച്ചു സൌഭഗ്യം അടന്ന്ജ്ജേനെ.
Post a Comment