ഗൂഗിള്‍ കേരളത്തിന്റെ ഉയര്‍ന്ന റസല്യൂഷനിലുള്ള (5 mtr.) ഉപഗ്രഹ മാപ്പ് നിര്‍മ്മിക്കുന്നതിനെ സംബന്ധിച്ച് കേരളത്തിന്റെ ഇന്റലിജന്‍സ് മേധാവി സിബി മാത്യൂസ് നല്‍കിയ റിപ്പോര്‍ട്ട് നമ്മുടെ അധികാരികളുടെ പഴഞ്ചന്‍ ചിന്താഗതിക്ക് ഉദാഹരണമാണ്. ഈ പ്രവര്‍ത്തനം ഇന്ത്യയുടെ സുരക്ഷിതത്വത്തിനു ഹാനികരമെന്നാണ് ഇവരുടെ വാദം. നമ്മുടെ പ്രതിരോധ സ്ഥാപനങ്ങള്‍ , വിദ്യുച്ഛക്തി നിലയങ്ങള്‍ തുടങ്ങിയവ ശത്രുക്കള്‍ക്ക് ലക്ഷ്യം വയ്ക്കാന്‍ ഇത്തരം മാപ്പുകള്‍ സഹായിക്കുമെന്നാണ് ഇവരുടെ വാദം. ലോകത്തിന്റെ പ്രധാനപ്പെട്ട എല്ലാ പ്രദേശങ്ങളുടെയും ഉയര്‍ന്ന റസല്യൂഷനിലുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ഗൂഗിള്‍ മാപ്പിലും ഗൂഗിള്‍ എര്‍ത്തിലും വര്‍ഷങ്ങളായി ലഭിക്കുന്നുണ്ട്. തന്നെയുമല്ല ലോകത്തിന്റെ ഏതൊരു പ്രദേശത്തിന്റെയും ഉപഗ്രഹചിത്രങ്ങള്‍ ആവശ്യക്കര്‍ക്ക് ഒരു നിശ്ചിത തുക നല്‍കിയാല്‍ കൊടുക്കുവാന്‍ തയ്യാറായി പല കമ്പനികളും രംഗത്തുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും, ഭൂമിശാസ്ത്ര പഠനത്തിനും, ഉപരിതല ഗതാഗതത്തിനും മറ്റും വളരെ പ്രയോജനപ്രദമാണ് ഇത്തരം മാപ്പുകള്‍ . സര്‍ക്കാറിന്റെ പ്ലാനിംഗ് വിഭാഗത്തിന് ഇത്തരം മാപ്പുകള്‍ വളരെ പ്രയോജന പ്രദമാണ്. ഭൂകമ്പം താറുമാറാക്കിയ ഹെയ്‌തി തലസ്ഥാനത്തിന്റെ ഉയര്‍ന്ന റസല്യൂഷ്യനിലുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ദുരിതാസശ്വാസ പ്രവര്‍ത്തനത്തിന് വേഗത നല്‍കുന്നു.
ഭൂമിയുടെ ഉപരിതലം സകാന്‍ ചെയ്തുകൊണ്ടിരിക്കുന്ന എത്രയോ ഉപഗ്രഹങ്ങള്‍ ഇപ്പോള്‍ തന്നെ ഭ്രമണപഥത്തില്‍ ഉണ്ട്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഭൂമിയുടെ ഏതുകോണിന്റെയും ചിത്രം എടുക്കാന്‍ ഇന്ന് സാധിക്കും. വസ്തുതകള്‍ ഇങ്ങനെയിരിക്കെ നമ്മുടെ ഇന്റലിജന്‍സിന്റെ എതിര്‍പ്പ് ബാലിശമായിതോന്നുന്നു. ശാസ്ത്രത്തിന്റെ ഇത്തരം സംഭാവനകളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് നാം ചിന്തിക്കേണ്ടത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment