Wednesday, December 9, 2009

ഇസ്ലാമിക് ബാങ്ക്

ഇന്ത്യയിലെ ആദ്യത്തെ ഇസ്ലാമിക് ബാങ്ക് കേരള സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തുടങ്ങുവാന്‍ പോകുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (KSIDC) മുതല്‍ മുടക്ക് ഇതില്‍ 11% ആയിരിക്കും. ഗള്‍ഫാര്‍ ഗ്രൂപ്പ് ഡയറക്ടര്‍ മുഹമ്മദ് അലി, EMKE Group ഡയറക്‌ടര്‍ യൂസഫ് അലി, മുത്തൂറ്റ് ഗ്രൂപ്പ് തുടങ്ങിയവരാണ് ഇതില്‍ വന്‍‌തോതില്‍ മുതല്‍ മുടക്ക് നടത്തുന്നതെന്ന് വാര്‍ത്തകളില്‍ കാണുന്നു. മുസ്ലീം വ്യക്തിനിയമങ്ങള്‍ പാലിക്കുന്ന ഈ ബാങ്ക് മദ്യം, പന്നിയിറച്ചി, സിനിമ, തുടങ്ങിയ വ്യവസായങ്ങളില്‍ നിക്ഷേപം നടത്തില്ല എന്നു പറയപ്പെടുന്നു. റിസര്‍‌വ്വ് ബാങ്ക് പഠന സംഘം ഇത്തരം ബാങ്ക് എന്ന ആശയം നേരത്തെ തള്ളിക്കളഞ്ഞതാണെങ്കിലും, ബാങ്ക് പരിഷ്കരണ കമ്മിറ്റിയുടെ പിന്തുണ ഇതിനുണ്ടുപോലും. ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് ശരിയത്ത് അനുസരിച്ച് ശരിയോ തെറ്റോ എന്ന തര്‍ക്കം തുടങ്ങിക്കഴിഞ്ഞു. ഇനി സുന്നി, മുജാഹിദ് വിഭാഗങ്ങള്‍ തമ്മില്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ക്ക് ചെവിയോര്‍ക്കാം.

തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ മതേതരമായി പ്രവര്‍ത്തിക്കണം എന്നാണ് ഭരണഘടന ആനുശാസിക്കുന്നത്. ഒരു മതത്തോടും പ്രത്യേക പ്രതിപത്തി സര്‍ക്കാര്‍ കാണിക്കുന്നത് ശരിയല്ല. മുസ്ലീം സമൂദായത്തിനു മാത്രം ബാധകമായ നിയമങ്ങള്‍ക്കനുസൃതമായി സര്‍ക്കാര്‍ പങ്കാളിത്തത്തോടെ സാമ്പത്തിക സ്ഥാപനം നടത്തുന്നത് ആ മതവിഭാഗത്തിന് പ്രത്യേക പരിഗണന നല്‍കുന്നതിനു തുല്യമാണ്. എല്ലാ മതങ്ങള്‍ക്കും തുല്യ പരിഗണന നല്‍കണമെന്ന ഭരണഘടനാ നിര്‍ദ്ദേശങ്ങള്‍ക്ക് ഇത് വിരുദ്ധവുമാണ്. ഈ സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ശരിയാ ഉപദേശക ബോര്‍‌ഡിനു റിപ്പൊര്‍ട്ട് ചെയ്യണമെന്ന് KSIDC അതിന്റെ പരസ്യത്തില്‍ ആവശ്യപ്പെടുന്നു. ഇതില്‍ നിന്നും ഈ സ്ഥാപനം ശരിഅത്ത് ബോര്‍ഡിന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മതങ്ങള്‍ സാമൂഹ്യ പുരോഗതിക്ക് തടസമാണെന്ന് പഠിപ്പിച്ച കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തടയേണ്ടതാണ്. എല്ലാ വിഭാഗങ്ങളിലും പെട്ട ജനങ്ങള്‍ സര്‍ക്കാരിലേക്ക് അടക്കുന്ന നികുതിപ്പണമാണ് സര്‍ക്കാര്‍ ഒരു പ്രത്യേക മതത്തിന്റെ സ്ഥാപനത്തില്‍ നിക്ഷേപിക്കാന്‍ തുനിയുന്നത്. ഇതിനെതിരെ കേരളത്തിലെ പുരോഗമവാദികള്‍ ശബ്ദമുയര്‍ത്തണം.

ശ്രീ സുബ്രഹമണ്യന്‍ സ്വാമി ഈ ബാങ്ക് ആരംഭിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ അനുമതിക്കെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണയിലാണ്. കോടതി വിധി സാര്‍ക്കാരിനെ ഈ നീക്കത്തില്‍ നിന്നും വിലക്കുമെന്ന് പ്രത്യാശിക്കാം.

8 comments:

V.B.Rajan said...
This comment has been removed by the author.
V.B.Rajan said...

കൂടുതലറിയണമെന്നുള്ളവര്‍ സന്ദര്‍ശിക്കുക

Anonymous said...

മദനിയുടെ ശുപാർശയുണ്ടെങ്കിൽ ബോംബുനിർമ്മാണത്തിനും ഹിന്ദുമുക്കുവരെ കൊല്ലാൻ വാടകക്കൊലയാളികൾക്കു കൊടുക്ക്കാനും ഈ ബാങ്ക് ഉദാരമായി പലിശരഹിതവായ്പ്പ നൽകും.
ഹിന്ദുക്കളെകൊല്ലാൻ കൂട്ടുനിൽക്കുകയാണെങ്കിൽ പിണറായി വിജയന്റെ പാറ്ട്ടിക്കാർക്കും ഈ സൌ‍ൗജന്യം കിട്ടും-കെ.ഇ.എൻ കുഞ്ഞിമുഹമ്മ്മദോ എളമരം കരീമോ പാലോളിയോ ശുപാർശ ചെയ്യണമെന്നു മാത്രം.

കുരുത്തം കെട്ടവന്‍ said...

അനോണി ഉഗ്രന്‍ കമണ്റ്റ്‌ താങ്കളും ഈ മതേതര കേരളത്തില്‍ തന്നെയാണല്ലോ ജീവിക്കുന്നത്‌. പിന്നെ എങ്ങനെ ഇത്രയും വിഷം ചീറ്റുന്ന മനസ്സിനുടമയായി. ഇനി ബാങ്കിണ്റ്റെ കാര്യം. പലിശയില്ലാതെ വായ്പ കിട്ടുകയാണെങ്കില്‍ അതു നല്ല കാര്യമല്ലേ. എത്രെയോ പേര്‍ പലിശ കെണിയില്‍ കുടുങ്ങി ജീെവിതം അവസാനിപ്പിക്കുന്നു. ഇത്തരം ബാങ്കുകള്‍ക്കെങ്കിലും അതിനൊരു പരിഹാരം കാണാന്‍ പറ്റുമെങ്കില്‍ അതല്ലേ നല്ലത്‌. അതില്‍ "ഇസ്ളാമിക്‌" എന്നുള്ളതു കൊണ്ട്‌ നമ്മള്‍ എന്തിനെതിര്‍ക്കണം. പന്നിയിറചി മദ്യം തുടങ്ങിയവയില്‍ മുതല്‍ മുടക്കണം എന്ന് ആര്‍ക്കാണിത്ര വാശി? ഇവ രണ്ടും മനുഷ്യനു എത്ര മാത്രം ഉപകാരമുണ്ട്‌? ഇങ്ങിനെ പോയാല്‍ വ്യഭിചാരം, കൂട്ടികൊടുപ്പ്‌ എന്നിവയും ഒരു വ്യവസായമായികണ്ട്‌ അതിനൊക്കെ വായ്പ അനുവദിക്കണമെന്ന് വാദികുന്നവര്‍ അതിവിദൂരമല്ല.

V.B.Rajan said...

കോടതി ഈ ബാങ്ക് തുടങ്ങാനുള്ള തീരുമാനം സ്റ്റേ ചെയ്തിട്ടുണ്ട്, സുബ്രഹ്മണ്യം സ്വാമിയുടെ ഹര്‍ജിയില്‍. അത്രയും ആശ്വാസം

നിസ്സഹായന്‍ said...

ഒരു മതേതേരരാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ , ഇസ്ലാമികബാങ്കു പോലുള്ള സംരംഭങ്ങളുമായി മുന്നോട്ടു പോകുന്നത് നമ്മുടെ ജനാധിപത്യത്തെ അപകടപ്പെടുത്തുമെന്നത് നിസ്തര്‍ക്കമായ കാര്യമാണ്. ജനാധിപത്യത്തിന്റെ വെട്ടത്തിലും വെളിച്ചത്തിലും ഉയര്‍ന്നുവരുന്ന രാഷ്ട്രീയ -സാമ്പത്തിക- സാമൂഹിക പദ്ധതികളുടെ കാഴ്ച്ചപ്പാടുകളോടും ആശയങ്ങളോടും യാതൊരു വിധത്തിലും കിടപിടിക്കുന്നതല്ല സങ്കുചിത മതപ്രത്യയശാസ്ത്രങ്ങളില്‍ നിന്നും കടമെടുക്കുന്ന ആശയവാദപരമായ പദ്ധതികള്‍. വിവിധ ജാതി-മത- വിഭാഗങ്ങളും അവിശ്വാസികളും ഇടകര്‍ന്നു ജീവിക്കുന്ന നമ്മുടെ രാജ്യത്തെ, പേരിനെങ്കിലുമുള്ള ജാനാധിപത്യമൂല്യങ്ങളെ തകര്‍ക്കുന്നതാണ് വോട്ടുബാങ്കില്‍ കണ്ണുനട്ടു കൊണ്ടുള്ള രാഷ്ട്രീയക്കാരുടെ മതപ്രീണന പരിപാടികള്‍.

കുരുത്തം കെട്ടവന്‍ said...

ബാങ്കിങ്ങിനെ മാനവീകരിക്കുക
ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍
നമ്മുടെ രാജ്യം ദരിദ്രമാണ്. 20 കോടിയിലധികം ജനങ്ങള്‍ ദാരിദ്ര്യരേഖക്ക് കീഴെയല്ല, പട്ടിണിരേഖക്ക് കീഴെയാണ്. പുതിയ സാമ്പത്തിക വ്യവസ്ഥ, ചൂഷണ വിമുക്തമായ സാമ്പത്തിക വ്യവസ്ഥ എവിടെയെങ്കിലും ആവശ്യമെങ്കില്‍ ആദ്യം അത് വേണ്ടത് ഇന്ത്യക്കാണ്. കഴിഞ്ഞ ദിവസം, ഒരു എം.പി പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോകുന്ന ഒരു ബില്ലിന്റെ കോപ്പി എനിക്ക് അയച്ചുതന്നു.

ബാങ്കിങ് മേഖലയെ പൂര്‍ണമായും വാണിജ്യവത്കരിക്കുന്നതായിരുന്നു പ്രസ്തുത ബില്‍. ഇപ്പോള്‍ നടക്കുന്നത് വാണിജ്യവത്കരണവും കമ്പോളവത്കരണവുമാണ്. മാനവികവത്കരണമല്ല. നാം വിദ്യാഭ്യാസത്തെ കച്ചവടവത്കരിച്ചു. വിദ്യാഭ്യാസം സാധാരണക്കാര്‍ക്ക് അ്രപാപ്യമായി. നഴ്‌സറി പ~നത്തിനുപോലും പതിനായിരങ്ങള്‍ കോഴ വേണമെന്നായി. ഇപ്പോള്‍ ബാങ്കുകളെ വാണിജ്യവത്കരിക്കുന്നു.
സാധാരണക്കാരനെ പുറം കാലുകൊണ്ട് തട്ടുന്ന വാണിജ്യവത്കരണം. വാണിജ്യവത്കരണമല്ല, മാനവികവത്കരണമാണ് നമുക്കാവശ്യം. സാമ്പത്തിക മേഖലയും ബാങ്കിങ് മേഖലയും മാനവികവത്കരിക്കപ്പെടണം. അതാണ് വികസനോന്മുഖമായ ബാങ്കിങ് സിസ്റ്റം. അതാണ് ഇസ്‌ലാമിക് ബാങ്കിങ്ങിന്റെ സവിശേഷത എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

പണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക്, വികസനത്തില്‍നിന്ന് പണം അന്യരെ അന്യായമായി ചൂഷണം ചെയ്യുന്ന പലിശക്ക് അവിടെ സ്ഥാനമില്ല. പലിശയില്‍നിന്നുള്ള സമ്പൂര്‍ണമോചനം. ഈ പലിശയാണ് കച്ചവടക്കാരെയും കര്‍ഷകരെയും ആത്മഹത്യയിലെത്തിച്ചത്.

ഈ ദിശയില്‍ പ്രമുഖ ഇസ്‌ലാമിക ധനശാസ്ത്രജ്ഞനായ ഡോ. നജാത്തുല്ലാ സിദ്ദീഖി നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഞാന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു. ആദ്യം എനിക്ക് ഇതൊരു അദ്ഭുതമായിരുന്നു. ഏതാനും നാള്‍ മുമ്പ് കേരളത്തിലെ ഒരു സംഘടനക്ക് കീഴില്‍ ഈദൃശ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ഞാന്‍ അദ്ഭുതപ്പെട്ടു. എന്നാല്‍, ഇന്ന് അത് വിജയകരമായി മുന്നേറുന്നു.
നമുക്കും രാജ്യത്തിനും കരകയറാന്‍ കഴിയുന്ന, പണമല്ല മനുഷ്യനാണ് മനുഷ്യത്വമാണ് എന്ന തലത്തിലുള്ള ഈ ശ്രമങ്ങള്‍ക്ക് ഒരിക്കല്‍ കൂടി വിജയ ഭാവുകങ്ങള്‍.

കുരുത്തം കെട്ടവന്‍ said...

"ഈഴവ ബാങ്കിങ്ങില്‍നിന്ന് ഇസ്ലാമിക് ബാങ്കിങ്ങിലേക്ക്"
ഡോ. എം.എസ്. ജയപ്രകാശ്

http://www.madhyamam.com/story/%E0%B4%88%E0%B4%B4%E0%B4%B5-%E0%B4%AC%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D%E0%B4%A8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D-%E0%B4%87%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%95%E0%B5%8D-%E0%B4%AC%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%BF%E0%B4%B2%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D