Thursday, November 26, 2009
പ്രശ്നചിന്തക്കിടയില്‍ കടന്നല്‍ക്കൂട്ടം ജ്യോത്സനെയും മറ്റും ആക്രമിച്ചു
ഇന്നു മാതൃഭൂമി പത്രത്തില്‍ വന്ന രസകരമായ ഒരു വാര്‍ത്തയാണ് മുകളില്‍ കാണുന്നത്. ചെറുവത്തൂര്‍ ക്ഷേത്രനടയില്‍പ്രശ്നം നടന്നുകൊണ്ടിരിക്കുമ്പോള്‍ ഒരുകൂട്ടം കടന്നലുകള്‍ ക്ഷേത്രാധികാരികളേയും മറ്റും മാരകമായി കുത്തിപരിക്കേല്പിച്ചു. പ്രശ്നം നടത്താന്‍ എത്തിയ ജ്യോത്സ്യര്‍ തൊട്ടടുത്ത കടയില്‍ കയറി ഷട്ടര്‍ താഴ്‌ത്തിയാണ് തടിരക്ഷിച്ചത്. പലരും ബോധംകെട്ടുവീഴുകയും, പ്രാണരക്ഷാര്‍ത്ഥം പ്രശ്ന സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു.
ദൈവത്തിന്റെ മനസ്സിലിരുപ്പ് പൊതുജനങ്ങളെ അറിയിക്കാന്‍ വേണ്ടിയാണ് അമ്പലങ്ങളില്‍ പ്രശ്നം നടത്താറ്. ജ്യോത്സ്യര്‍ക്കും കൂട്ടാളികള്‍ക്കും ചില്ലറ തടയുന്ന ഒരു പരിപാടി. ഇതിന്റെ പിന്നിലുള്ള തട്ടിപ്പ് ഏറ്റവുംനന്നായറിയാവുന്നത് ജ്യോതിഷിക്ക് തന്നെയാണ്. തൊട്ടടുത്തിരിക്കുന്ന മനുഷ്യന്‍ എന്തു വിചാരിക്കുന്നു എന്നുകണ്ടുപിടിക്കാന്‍ കഴിയാത്തവരാണ് ദൈവത്തിന്റെ മനസ്സിലിരുപ്പ് കണ്ടുപിടിച്ച് നാട്ടുകാരെ അറിയിക്കുന്നത്. ദൈവംഎന്ന ഭാവനാസൃഷ്ടിയുടെ മനസ്സിലിരിപ്പ് ജ്യോതിഷമെന്ന കപട ശാസ്ത്രത്തിന്റെ സഹായത്താല്‍ കണ്ടെത്താന്‍ കഴിയുംപോലും. ഇതില്‍ പരം ഒരു മണ്ടത്തരം എന്താണുള്ളത്. അടുത്തുള്ള കടന്നല്‍ക്കൂട് ഇളകിവന്ന് തങ്ങളെആക്രമിക്കുമെന്ന് ഇവര്‍ക്ക് മുന്‍കൂട്ടി കാണുവാന്‍ കഴിഞ്ഞില്ല. ഇത്തരം വിഡ്ഢിത്തങ്ങള്‍ക്ക് മതേതര സര്‍ക്കാര്‍ പോലുംപങ്കാളികളാകുന്നു എന്നുള്ളതാണ് ഏറെ പരിതാപകരം. ശബരിമലയിലെ പ്രശ്നവിവാദം കെട്ടടങ്ങിയിട്ട് അധികംകാലമായില്ലല്ലോ. എന്തായാലും കടന്നല്‍കുത്തേറ്റവരെ നേരെ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി. അല്ലാതെഅവര്‍ ദൈവം തങ്ങളെ രക്ഷിക്കുമെന്നു വിചാരിച്ചു അവിടെത്തന്നെ കൂടിയാലത്തെ സ്ഥിതി ആലോചിക്കൂ.
"കള്ളത്തരംകൊണ്ട് വിഡ്ഢികളെ പമ്പരവിഡ്ഢികളാക്കുന്ന വിദ്യ" എന്ന് ജ്യോതിഷത്തെക്കുറിച്ച് പണ്ട് വിവേകാനന്ദന്‍പറഞ്ഞിട്ടുണ്ട്. കേരളത്തിലെ പോലെ പ്രബുദ്ധരായ ജനതയുടെ ഇടയില്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ ഇന്നുംനിലനില്‍ക്കുന്നത് നമ്മുടെ വിദ്യാഭ്യാസ രീതിയുടെ പോരായ്മയെയാണ് ചൂണ്ടിക്കാണിക്കുന്നത്. കുട്ടികളില്‍അന്വേഷണ ബുദ്ധിയും ശസ്ത്ര ചിന്തയും വളര്‍ത്താന്‍ നമ്മുടെ വിദ്യാഭ്യാസ രീതിക്കു സാധിക്കുന്നില്ല.
Subscribe to:
Post Comments (Atom)
3 comments:
കടന്നലുകള്‍ക്കെതിരെ ശത്രുസംഹാര ഹോമവും ക്ഷേത്രത്തില്‍ കടന്നല്‍ പ്രവേശിച്ചതിനു പ്രതിവിധിയായി ശുദ്ധികലശവും ഉടന്‍ പ്രതീക്ഷിക്കാം.
Super
കുറച്ചുനാള്‍ മുന്‍പ് ഇതേ ഗതികേടാണ് ചേര്‍ത്തലയിലെ പൂച്ചാക്കല്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐ ഉള്‍പെടെയുള്ള പോലീസുകാര്‍ അനുഭവിക്കേണ്ടി വന്നത്. ടി സ്റ്റേഷനിലെ പോലീസുകാര്‍ക്ക് രോഗങ്ങളും ദുരിതവും മറ്റ് കഷ്ടപ്പാടുകളും ഉണ്ടാകുന്നത് സ്റ്റേഷന്‍ ബില്‍ഡിംങ്ങിന്റെ വാസ്തുദോഷവും ബ്രാഹ്മണശാപവും മറ്റുമൊക്കെയാണെന്ന് ജ്യോത്സ്യന്‍ പ്രവചിക്കുകയും പരിഹാരക്രിയകള്‍ ആരംഭിക്കുകയും ചെയ്തു. ഏതായാലും ദൈവികമായ പരിഹാരക്രിയകള്‍ക്ക് തുടക്കം കുറിച്ചതോടെ പതിന്മടങ്ങ് കഷ്ടപ്പാടാണ് അവര്‍ക്കു നേരിടേണ്ടിവന്നത്. വിശ്വാസികള്‍ല്ലാം അന്വേഷണവും സസ്പെന്‍ഷനും പണിഷ്മെന്റും അനുഭവിക്കുന്നു. എന്നാലും വിശ്വാസികള്‍ ആശ്വാസം കണ്ടെത്തും; ഇത്രയല്ലേ സംഭവിച്ചുള്ളു, ഇതില്‍ വലുതെന്തോ വരാനിരുന്നതാ, ഭഗവന്റെ കൃപകൊണ്ട് അത്യാപത്തുകളില്‍ നിന്നും രക്ഷപെട്ടു!!!
Post a Comment