ഇന്ത്യയിലെ സുന്നി മുസ്ലീംങ്ങളുടെ പ്രധാനപ്പെട്ട ഒരു സംഘടനയാണ് ദാരുല്‍ ഉലൂം ദിയൊബന്ദ്. ഇവിടെ നിന്നും മതവിഷയങ്ങളില്‍ കുട്ടികള്‍ക്ക് അറിവു നല്‍കുകയും വിശ്വാസപരമായ കാര്യങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ (ഫത്വാ) പുറപ്പെടുവിക്കുകയും ചെയ്യാറുണ്ട്. ഈ അടുത്ത നാളില്‍ അവര്‍ പുറപ്പെടുവിച്ച മുസ്ലീംങ്ങള്‍ വന്ദേമാതരം പാടിക്കൂടാ എന്ന ഫത്വാ വിവാദക്കുരിക്കില് പെട്ടിരിക്കുകയാണ്.
ആള്ളാ എന്ന ഏക ദൈവത്തെ അല്ലാതെ വേറൊന്നിനേയും വന്ദിക്കാന്‍ പാടില്ലെന്നാണ് മുസ്ലീംങ്ങള്ക്കിടയിലുള്ള ഒരു ഏകദേശ ധാരണ. (ഇതിലും അഭിപ്രായ ഐക്യം ഇല്ല എന്ന കാര്യം വിസ്മരിക്കരുത്. അജ്മീര്‍ ചിസ്റ്റിയുടെ ഖബര്‍, മമ്പറം ദര്‍ഗ തുടങ്ങിയവയില്‍ പോയി പ്രാര്‍ത്ഥന നടത്തുന്നത് ഉദാഹരണങ്ങള്‍). ഇന്ത്യയുടെ രാഷ്ട്രഗാനമായ "വന്ദേ മാതരം" തുടങ്ങുന്നത് ഭാരതാംബയെ വന്ദിച്ചുകൊണ്ടാണ്. ഇത് ദിയോബന്ദികളെ വിറളിപിടിപ്പിക്കുന്നു. മുസ്ലീംങ്ങള്‍ ഈ ഗാനം പാടിക്കൂടാ എന്നതാണ് പുതിയ ഫത്വാ. ഭാരതമാതാവിനെ വന്ദിക്കുന്നത് മുസ്ലിംങ്ങള്ക്ക് ഹറാമാണുപോലും.
നമ്മുടെ പാരമ്പര്യ കലാരൂപങ്ങളെല്ലാം തന്നെ ആരാധനയ്ക്ക് വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. കര്‍ണ്ണാടക സംഗീതം എല്ലാം തന്നെ ഈശ്വര സ്തുതികളാണ്. കഥകളി, ഭരതനാട്യം തുടങ്ങിയ നൃത്തപ്രധാനമായ കലാരൂപങ്ങളും ഈശ്വരസ്തുതിക്ക് നല്കുന്ന പ്രാധാന്യം തര്‍ക്കമറ്റ വസ്തുതയാണല്ലൊ. ഈ ഫത്വാ അനുസരിക്കുന്ന മുസ്ലീം സമൂദായങ്ങള്‍ക്ക് ഇത്തരത്തിലുള്ള കലകളൊന്നും അഭ്യസിക്കുവാന്‍ സാദ്ധ്യമല്ല.
ഇത്തരം വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്നു തോന്നുന്നു പാരമ്പര്യകലകള്‍ അഭ്യസിക്കുന്ന മുസ്ലീം കുട്ടികള്‍ മതനേതൃത്വത്തില്‍ നിന്ന് പീഡനങ്ങള്‍ നേരിടേണ്ടി വരുന്നത്. കലാമണ്ഡലം ഹൈദരാലി സ്വസമൂദായത്തില് നിന്നും തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭങ്ങളെക്കുറിച്ച് അഭിമുഖസംഭാഷണങ്ങളില്‍ വിവരിക്കുന്നത് കേട്ടിട്ടുണ്ട്. മുസ്ലീം ജനസാമാന്യം ഇത്തരം കടുംപിടുത്തങ്ങള്‍ അംഗീകരിക്കില്ലന്നു പ്രതീക്ഷിക്കാം.
Subscribe to:
Post Comments (Atom)
1 comment:
മനുഷ്യജീവിതത്തിന്റെ എല്ലാത്തരം വ്യവഹാരങ്ങളും , ഈ പ്രപഞ്ചത്തിനെ സംബന്ധിച്ച് ശാസ്ത്രം തരുന്ന അറിവുകള്‍ എല്ലാം ഖുറാനില്‍ നേരത്തെ എഴുതി വച്ചിട്ടുള്ളതിന്പടി സംഭവിച്ചു കൊണ്ടിരിക്കുകയാണ്. അതായത് ഈ പ്രപഞ്ച ത്തെക്കൂറിച്ചും അതിലെ സര്‍വ്വമാന ജീവിതത്തെക്കുറിച്ചും ‘ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ’ ഖുറാന് വിധികളുള്ളപ്പോള്,അതില്‍ വിശ്വസിക്കുന്ന ഒരു മുസ്ലിമിന് അതിനു വിരുദ്ധമായി എങ്ങനെ ചിന്തിക്കാന്‍ കഴിയും, പെരുമാറാന്‍ കഴിയും ?! അപരനെ എങ്ങനെ അഭിസംബോധന ചെയ്യണം, അയാളെ നോക്കി എപ്പോള്‍ ചിരിക്കണം , എപ്പോള്‍ ഭക്ഷണം കഴിക്കണം , എങ്ങോട്ടു നോക്കി മൂത്രം ഒഴിക്കണം , ഇങ്ങനെ കനപ്പെട്ട കാര്യങ്ങളിലെല്ലാം കടുകിട തെറ്റിക്കാന്‍ പറ്റാത്ത വിധികളുള്ളപ്പോള് ഒരു രാജ്യത്തെ മാതാവായി കരുതി അതിനെ വന്ദിക്കുന്നത് അതി ഗുരുതരമായ തെറ്റാല്ലാതെ ഇസ്ലാം വിശ്വാസിക്ക് മനസ്സിലാക്കാന്‍ പറ്റുമോ !
Post a Comment