Tuesday, October 7, 2008

മലയാളി പുണ്യവാളത്തി

നായ മുതല്‍ കുതിര വരെ, മയക്കുമരുന്ന് അടിമകള്‍ മുതല്‍ ഭ്രാന്തന്മാര്‍ വരെ, ഗുഹ്യ രോഗികള്‍ മുതല്‍ എയിഡ്സ് രോഗികള്‍ വരെ, കശാപ്പുകാരന്‍ മുതല്‍ ബാര്‍ബര്‍ വരെ, ഇവര്‍ക്കെല്ലാം പൊതുവായിട്ടുള്ള കാര്യം എല്ലാവര്ക്കും ഒരു കത്തോലിക്കാ പുണ്യവാളന്‍ ഉണ്ടന്നുള്ളതാണ്. പതിനായിരത്തില്‍ കൂടുതല്‍ പുണ്യവാളന്മാരെ സഭ വാഴിച്ചു കഴിഞ്ഞു . ആ ലിസ്റ്റിലേക്ക് ഇതാ ഒരു മലയാളിയും കൂടി. സിസ്റ്റര്‍ അല്ഫോന്സ.

രോഗങ്ങോളോട് മല്ലിട്ട് വേദനകളോട് കൂടി ജിവിച്ചു മരിച്ച ഒരു പാവം സിസ്റ്റര്‍. ചെറുപ്പത്തില്‍ ഉമ്മി തിയില്‍ വിണ് കാലിനു സ്വധീനക്കുറവു ഉണ്ടായിരുന്നു . സ്വന്തം രോഗങ്ങളോ വികലാംഗത്വമൊ അവര്ക്കു ജീവിതകാലത്ത് പ്രാര്‍ത്ഥിച്ചു മാറ്റുവാന്‍ സാധിച്ചിരുന്നില്ല. പക്ഷെ മരണശേഷം അവര്‍ രോഗ ചികിത്സ ആരംഭിച്ചതായി സഭ അവകാശപ്പെടുന്നു. അസ്ഥി രോഗ വിദഗ്ദ്ധയാണ് അവര്‍. ഒരു കുട്ടിയുടെ വളഞ്ഞിരുന്ന കാലുകള്‍ അവര്‍ നേരെയാക്കി പോലും. ഡോകാടോര്മാരുടെ ഒരു പാനല്‍ ഈ അത്ഭുതം സാക്ഷ്യ പെടുതിയിട്ടുമുണ്ട്. ടീവി ചാനലുകള്‍ ഇടതടവില്ലാതെ ഈ അത്ഭുതം നമ്മളെ ഒര്മ്മപ്പെടുത്തുന്നു. കത്തോലിക്കാ സഭ കേരളത്തില്‍ നടത്തുന്ന ആശുപത്രികള്‍ ഉടന്‍ അടച്ചു പൂട്ടാന്‍ ഉദ്ദേശമില്ലന്നു തോന്നുന്നു. പാപികളായ രോഗികളോടു അവര്‍ അത്രയും ദയ കാണിക്കുന്നതില്‍ ആശ്വസിക്കാം.

വളഞ്ഞ കാലുകളോടെ (ക്ലബ്ബ് ഫുട്) ജനിക്കുന്ന കുട്ടികളെ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ചികില്‍സക്ക് വിധേയമാക്കിയാല്‍ സാധാരണ പോലെ ജീവിക്കുവാന്‍ സാധിക്കുമെന്ന് ആധുനിക വൈദ്യസസ്ത്രം പറയുന്നു. വര്‍ഷങ്ങള്‍ നീണ്ടു നില്ക്കുന്ന വളരെ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള ഈ ചികിത്സ രീതി അവലംബിക്കുന്നതിനു പകരം അല്‍ഫോന്‍സാമ്മയുടെ ഖബറില്‍ പോയി ഭാജനമിര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന സഭ അത്തരം കുട്ടികളെയും അവരുടെ മാതാപിതാക്കളെയും വഞ്ചിക്കുകയാണ് ചെയ്യുന്നത്. പ്രബുദ്ധരെന്നു അഭിമാനിക്കുന്ന മലയാളികള്‍ ഇത്തരം മണ്ടത്തരങ്ങള്‍ കണ്ടു നിശബ്ധരയിരിക്കുന്നത് എന്തുകൊണ്ടാണ്.

4 comments:

തറവാടി said...

താങ്കളുടെ കമന്‍‌റ്റിലെ അവസാന വരികള്‍ കണ്ടപ്പോള്‍ വന്ന് നോക്കിയതാണ് പോസ്റ്റുകള്‍ വായിച്ചു, താങ്കള്‍ പ്രോത്സാഹനം ചോദിച്ച് വാങ്ങേണ്ട ഒരാളാണെന്ന് തോന്നുന്നില്ല .

sajan jcb said...

സ്വന്തം രോഗങ്ങളോ വികലാംഗത്വമൊ അവര്ക്കു ജീവിതകാലത്ത് പ്രാര്‍ത്ഥിച്ചു മാറ്റുവാന്‍ സാധിച്ചിരുന്നില്ല.

വളരെ ശരി... മറ്റുള്ളവരുടെ അസുഖങ്ങള്‍ കൂടി തനിക്ക് നല്‍ക്കണമേ എന്നേ അല്‍ഫോണ്‍സാമ്മാ പ്രാര്‍ത്ഥിച്ചിട്ടുള്ളൂ.

നഗ്നന്‍ said...

ഓരോരുത്തര്‍ക്കും
അവരവര്‍ക്കിഷ്ടപ്പെട്ട
ഭക്ഷണരീതിയുണ്ട്‌.
താങ്കള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം
എനിക്കിഷ്ടപ്പെടണമെന്നില്ല;
മറിച്ചും.

അപ്പോള്‍
ഉപായം ഒന്നുമാത്രം.
നിങ്ങളുടെ ഭക്ഷണം നിങ്ങള്‍ക്ക്‌,
എന്റേത്‌ എനിയ്ക്ക്‌.
എന്റെ ഭക്ഷണം
നിങ്ങള്‍ കഴിച്ചേതീരൂ
എന്ന നിയമമുണ്ടെങ്കിലല്ലേ,
നിങ്ങള്‍ക്കതിനെക്കുറിച്ച്‌
രാപ്പകല്‍ ഉറക്കമിളച്ച്‌
രാപ്പനി വരുത്തേണ്ടതുള്ളൂ.

പിന്നെ,
"ആഴത്തിലോ"
ഉപരിതലത്തിലോ ഉള്ള
ഒരു വ്യക്തിയുടെ അനുഭവങ്ങള്‍
ഒരു അവിഹിതഗര്‍ഭമായി
നിങ്ങള്‍ ഏറ്റെടുക്കേണ്ട കാര്യമുണ്ടോ?
അതു നിങ്ങളെ എപ്രകാരമാണു
വിമ്മിഷ്ടപ്പെടുത്തുന്നത്‌?

ദിവ്യഗര്‍ഭവും,
ദിവ്യശിശുവും,
ദിവ്യാത്ഭുതങ്ങളും
ഓരോരുത്തരുടെ വിശ്വാസ ഇഷ്ടങ്ങളാണ്‌.
വിശ്വാസങ്ങളെന്നത്‌,
ഒരാള്‍
വളര്‍ന്നുവരുന്ന സാഹചര്യങ്ങളുമായി
ഒരുപാട്‌ ബന്ധപ്പെട്ടുകിടക്കുന്നതും.
അതുകൊണ്ടുതന്നെ,
മറ്റൊരാളുടെ വിശ്വാസങ്ങളെ
നമുക്കുള്‍ക്കൊള്ളാന്‍
സാധിയ്ക്കണമെന്നില്ല.
അതുപോലെ നമ്മുടെ വിശ്വാസങ്ങളെ
മറ്റുള്ളവര്‍ക്കും.

ഉള്‍ക്കൊള്ളാന്‍
സാധിയ്ക്കാത്തതുകാരണം
അവരുടെ വിശ്വാസങ്ങള്‍
എഴുതിത്തള്ളേണ്ടവയാണെന്ന്‌
വാവിട്ടുകരയുന്നതെന്തിനാണ്‌ ?

'ഞാന്‍ ചെയ്യുന്നതും
ചിന്തിയ്ക്കുന്നതും
മാത്രമാണു ശരി.
അതാണു യുക്തി.
മറ്റെന്തും മൂഢത്വം'
എന്ന ചിന്ത തന്നെയല്ലേ
വന്‍മൂഢത്വം....!
ഈ മൂഢത്വത്തിന്റെ പുറത്തല്ലേ
ചാട്ടവാര്‍ ചടുലനൃത്തമാടേണ്ടത്‌.
(ചാട്ടവാറിന്‌
ആരും പേറ്റന്റ്‌ എടുത്തിട്ടില്ലെന്നാണ്‌
ഇതുവരെയുള്ള
എളിയ അറിവ്‌.)

അന്ത്യക്കുറിപ്പ്‌ :
മരണംവരെ ജീവിയ്ക്കാന്‍
കുറെ പിടിവള്ളികള്‍ വേണം;
വിശ്വാസത്തിന്റെ
വൈക്കോല്‍തുമ്പുകള്‍:
വ്യക്താധിഷ്ഠിത വിശ്വാസങ്ങള്‍,
മത വിശാസങ്ങള്‍,
രാഷ്ട്രീയ വിശ്വാസങ്ങള്‍,
യുക്ത്യാധിഷ്ഠിത വിശ്വാസങ്ങള്‍
അങ്ങിനെയങ്ങിനെ......

ഒന്നിനു
ബലക്കുറവുതോന്നുമ്പോള്‍
മറ്റൊന്നില്‍ പിടിമുറുക്കാം;
അങ്ങിനെ പിടിച്ചുതൂങ്ങികൊണ്ടേയിരിയ്ക്കാം,
നമ്മുടെ
അവസാനപിടിയും
അയയുന്നതുവരെ......

നിസ്സഹായന്‍ said...

അല്‍ഫോണ്‍സാമ്മായെ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചാല്‍ ഉദ്ദിഷ്ടകാര്യം സാധിക്കുമല്ലോ !, അതായത് വളഞ്ഞകാല്‍ നേരെയാക്കും. എങ്കില്‍ കാല് നഷ്ടപ്പെട്ടവന്, അല്ലെങ്കില്‍ കാലില്ലാത്തവന് കാല് ഉണ്ടാക്കി കൊടുക്കട്ടെ ! ദൈവത്തിന്റെ അത്ഭുതങ്ങള്‍ക്ക് പരിമിതിയില്ലല്ലോ ! വളഞ്ഞകാല്‍ നേരെയാക്കുന്നതും ഇല്ലാത്ത കാല് ഉണ്ടാക്കി കൊടുക്കുന്നതും അദ്ദേഹത്തെ സംബന്ധിച്ച് നിസ്സാരം. യേശു അന്ധനു കാഴ്ച്ച നല്‍കിയെന്നല്ലെ വിശ്വാസികള്‍ വിശ്വസിക്കുന്നത്. പക്ഷേ ഈ മാതിരി പ്രയാസമുള്ള ദൌത്യങ്ങളൊന്നും പ്രാര്‍ത്ഥനാ വ്യവസായികള്‍ ഏറ്റെടുക്കാറില്ല. പുറമേ കാണനാവാത്ത രോഗങ്ങളൊക്കെ ഭേദപ്പെടുത്തിയെന്ന് കള്ളസാക്ഷ്യം പറയിക്കാനെ ഇവന്മാരെക്കൊണ്ട് ആകൂ.(യഥാര്‍ത്ഥ ഭക്തന്‍ മിഥ്യാധാരണയാലും സാക്ഷ്യം പറയും)