ഖുറാന് ദൈവീകമാണെന്നു സ്ഥാപിക്കാന്‍ ഇസ്ലാമിസ്റ്റുകളുന്നയിക്കുന്ന ഒരു പ്രധാന വാദം അതില്‍ വൈരുദ്ധ്യങ്ങളില്ല എന്നാതാണ്. ഖുറാന് തുറന്ന മനസ്സോടെ വായിക്കുന്ന ഏതൊരാള്‍ക്കും ഈ വാദത്തില്‍ കഴമ്പില്ലന്ന് മനസ്സിലാവും.
ഖുറാന് തുടങ്ങുന്നത് അള്ളാഹൂ പരമകാരുണികനും കരുണാനിധിയുമാണെന്ന് പറഞ്ഞുകൊണ്ടാണ്. പക്ഷേ മുന്നോട്ടുള്ള അദ്ധ്യായങ്ങളില്‍ ക്രൂരനായ ഒരു ദൈവത്തെയാണ് ഖുറാന് വരച്ചു കാട്ടുന്നത്. ഒന്നു മുതല്‍ മൂന്നു വരെയുള്ള അദ്ധ്യായങ്ങളില്‍ ഈ വിഷയത്തില്‍ ഞാന്‍ കണ്ട വൈരുദ്ധ്യങ്ങളാണ് താഴെ വിവരിക്കുന്നത്. ഇതൊരു വലിയ ചര്‍ച്ചയാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ആര്‍ക്കെങ്കിലും വിശദികണമുണ്ടെങ്കില്‍ അവരുടെ ബ്ലോഗില്‍ പോസ്റ്റിട്ട് ലിങ്ക് കമന്റായി നല്‍കുക.
1:1 പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ .
1:3 പരമകാരുണികനും കരുണാനിധിയും.
1:163 നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന് പരമകാരുണികനും കരുണാനിധിയുമത്രെ.
-------------------------------------------------------------------------------------
1:7 നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.
2:6-7 സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക് താക്കീത് നല്കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല. അവരുടെ മനസ്സുകള്‍ക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ് . അവരുടെ ദൃഷ്ടികളിന്മേലും ഒരു മൂടിയുണ്ട്. അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്.
2:10 അവരുടെ മനസ്സുകളില്‍ ഒരുതരം രോഗമുണ്ട്. തന്നിമിത്തം അല്ലാഹു അവര്‍ക്ക് രോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞുകൊണ്ടിരുന്നതിന്റെഫലമായി വേദനയേറിയ ശിക്ഷയാണ് അവര്‍ക്കുണ്ടായിരിക്കുക.
2:15 എന്നാല്‍ അല്ലാഹുവാകട്ടെ, അവരെ പരിഹസിക്കുകയും, അതിക്രമങ്ങളില്‍ വിഹരിക്കുവാന്‍ അവരെ അയച്ചുവിട്ടിരിക്കുകയുമാകുന്നു.
2:17-18 അവരെ ഉപമിക്കാവുന്നത് ഒരാളോടാകുന്നു: അയാള്‍ തീ കത്തിച്ചു. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ ഇരുട്ടില്‍ ( തപ്പുവാന്‍ ) അവരെ വിടുകയും ചെയ്തു.
ബധിരരും ഊമകളും അന്ധന്മാരുമാകുന്നു അവര്‍. അതിനാല്‍ അവര്‍ ( സത്യത്തിലേക്ക് ) തിരിച്ചുവരികയില്ല.
2:19 അല്ലെങ്കില്‍ ( അവരെ ) ഉപമിക്കാവുന്നത് ആകാശത്തുനിന്നു ചൊരിയുന്ന ഒരു പേമാരിയോടാകുന്നു. അതോടൊപ്പം കൂരിരുട്ടും ഇടിയും മിന്നലുമുണ്ട്. ഇടിനാദങ്ങള്‍ നിമിത്തം മരണം ഭയന്ന് അവര്‍ വിരലുകള്‍ ചെവിയില്‍ തിരുകുന്നു. എന്നാല്‍ അല്ലാഹു സത്യനിഷേധികളെ വലയം ചെയ്തിരിക്കുകയാണ്.
2:24 നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്.
2:39 അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
2:65 നിങ്ങളില്‍ നിന്ന് സബ്ത്ത് (ശബ്ബത്ത് ) ദിനത്തില്‍ അതിക്രമം കാണിച്ചവരെ പറ്റി നിങ്ങളറിഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ നാം അവരോട് പറഞ്ഞു: നിങ്ങള്‍ നിന്ദ്യരായ കുരങ്ങന്‍മാരായിത്തീരുക.
2:88 അവര്‍ പറഞ്ഞു: ഞങ്ങളുടെ മനസ്സുകള്‍ അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ ( അതല്ല ശരി ) അവരുടെ നിഷേധം കാരണമായി അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്. അതിനാല്‍ വളരെ കുറച്ചേ അവര്‍ വിശ്വസിക്കുന്നുള്ളൂ.
2:90 അല്ലാഹു തന്റെദാസന്‍മാരില്‍ നിന്ന് താന്‍ ഇച്ഛിക്കുന്നവരുടെ മേല്‍ തന്റെഅനുഗ്രഹം ഇറക്കികൊടുക്കുന്നതിലുള്ള ഈര്‍ഷ്യ നിമിത്തം അല്ലാഹു അവതരിപ്പിച്ച സന്ദേശത്തെ അവിശ്വസിക്കുക വഴി തങ്ങളുടെ ആത്മാക്കളെ വിറ്റുകൊണ്ടവര്‍ വാങ്ങിയ വില എത്ര ചീത്ത! അങ്ങനെ അവര്‍ കോപത്തിനു മേല്‍ കോപത്തിനു പാത്രമായി തീര്‍ന്നു. സത്യനിഷേധികള്‍ക്കത്രെ നിന്ദ്യമായ ശിക്ഷയുള്ളത്.
2:98 ആര്‍ക്കെങ്കിലും അല്ലാഹുവോടും അവന്റെമലക്കുകളോടും അവന്റെദൂതന്‍മാരോടും ജിബ്രീലിനോടും മീകാഈലിനോടുമെല്ലാം ശത്രുതയാണെങ്കില്‍ ആ നിഷേധികളുടെ ശത്രുതന്നെയാകുന്നു അല്ലാഹു.
2:159 നാമവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് നാം വിശദമാക്കികൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്.
2:161 സത്യം നിഷേധിക്കുകയും, നിഷേധികളായിത്തന്നെ മരിക്കുകയും ചെയ്തവരാരോ അവരുടെ മേല്‍ അല്ലാഹുവിന്റെയും മലക്കുകളുടെയും മനുഷ്യരുടെയും ഒന്നടങ്കം ശാപമുണ്ടായിരിക്കുന്നതാണ്.
2:174 അല്ലാഹു അവതരിപ്പിച്ച, വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍ മറച്ചുവെക്കുകയും, അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവര്‍ തങ്ങളുടെ വയറുകളില്‍ തിന്നു നിറക്കുന്നത് നരകാഗ്നിയല്ലാതെ മറ്റൊന്നുമല്ല. ഉയിര്ത്തെഴുന്നേല്പിന്റെനാളില് അല്ലാഹു അവരോട് സംസാരിക്കുകയോ ( പാപങ്ങളില്‍ നിന്ന് ) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും.
2:178 സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും ( കൊല്ലപ്പെടേണ്ടതാണ്. ) ഇനി അവന്ന് ( കൊലയാളിക്ക് ) തന്റെസഹോദരന്റെപക്ഷത്ത് നിന്ന് വല്ല ഇളവും ലഭിക്കുകയാണെങ്കില്‍ അവന് മര്യാദ പാലിക്കുകയും, നല്ല നിലയില്‍ ( നഷ്ടപരിഹാരം ) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.
2:191 അവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച് നിങ്ങളവരെ കൊന്നുകളയുകയും, അവര്‍ നിങ്ങളെ പുറത്താക്കിയേടത്ത് നിന്ന് നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. ( കാരണം, അവര്‍ നടത്തുന്ന ) മര്‍ദ്ദനം കൊലയേക്കാള്‍ നിഷ്ഠൂരമാകുന്നു. മസ്ജിദുല്‍ ഹറാമിന്നടുത്ത് വെച്ച് നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്; അവര്‍ നിങ്ങളോട് അവിടെ വെച്ച് യുദ്ധം ചെയ്യുന്നത് വരെ. ഇനി അവര്‍ നിങ്ങളോട് ( അവിടെ വെച്ച് ) യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ് സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം.
2:193 മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ ( യുദ്ധത്തില്‍ നിന്ന് ) വിരമിക്കുകയാണെങ്കില്‍ ( അവരിലെ ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല.
2:194 വിലക്കപ്പെട്ടമാസത്തി (ലെ യുദ്ധത്തി) ന് വിലക്കപ്പെട്ടമാസത്തില്‍ തന്നെ ( തിരിച്ചടിക്കുക. ) വിലക്കപ്പെട്ട മറ്റു കാര്യങ്ങള്‍ ലംഘിക്കുമ്പോഴും ( അങ്ങനെത്തന്നെ ) പ്രതിക്രിയ ചെയ്യേണ്ടതാണ്. അപ്രകാരം നിങ്ങള്‍ക്കെതിരെ ആര് അതിക്രമം കാണിച്ചാലും അവന് നിങ്ങളുടെ നേര്‍ക്ക് കാണിച്ച അതിക്രമത്തിന് തുല്യമായി അവന്റെനേരെയും അതിക്രമം കാണിച്ചുകൊള്ളുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.
2:211 ഇസ്രായീല്യരോട് നീ ചോദിച്ച് നോക്കുക; വ്യക്തമായ എത്ര ദൃഷ്ടാന്തമാണ് നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതെന്ന്. തനിക്ക് അല്ലാഹുവിന്റെഅനുഗ്രഹം വന്നുകിട്ടിയതിനു ശേഷം വല്ലവനും അതിന് വിപരീതം പ്രവര്‍ത്തിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.
2:217 വിലക്കപ്പെട്ടമാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: ആ മാസത്തില്‍ യുദ്ധം ചെയ്യുന്നത് വലിയ അപരാധം തന്നെയാകുന്നു. എന്നാല്‍ അല്ലാഹുവിന്റെമാര്ഗത്തില് നിന്ന് ( ജനങ്ങളെ ) തടയുന്നതും, അവനില്‍ അവിശ്വസിക്കുന്നതും, മസ്ജിദുല്‍ ഹറാമില്‍ നിന്നു ( ജനങ്ങളെ ) തടയുന്നതും, അതിന്റെഅവകാശികളെ അവിടെ നിന്ന് പുറത്താക്കുന്നതും അല്ലാഹുവിന്റെഅടുക്കല്‍ കൂടുതല്‍ ഗൌരവമുള്ളതാകുന്നു. കുഴപ്പം കൊലയേക്കാള്‍ ഗുരുതരമാകുന്നു. അവര്‍ക്ക് സാധിക്കുകയാണെങ്കില്‍ നിങ്ങളുടെ മതത്തില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്നത് വരെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടിരിക്കും. നിങ്ങളില്‍ നിന്നാരെങ്കിലും തന്റെമതത്തില്‍ നിന്ന് പിന്മാറി സത്യനിഷേധിയായിക്കൊണ്ട് മരണപ്പെടുന്ന പക്ഷം, അത്തരക്കാരുടെ കര്‍മ്മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിത്തീരുന്നതാണ്. അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
2:257 വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന് അവരെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ ദുര്‍മൂര്‍ത്തികളാകുന്നു. വെളിച്ചത്തില്‍ നിന്ന് ഇരുട്ടുകളിലേക്കാണ് ആ ദുര്‍മൂര്‍ത്തികള്‍ അവരെ നയിക്കുന്നത്. അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളാകുന്നു.
3:10 സത്യനിഷേധം കൈക്കൊണ്ടവര്‍ക്ക് അവരുടെ സ്വത്തുക്കളോ സന്താനങ്ങളോ അല്ലാഹുവിങ്കല്‍ യാതൊരു പ്രയോജനവും ചെയ്യുകയില്ല; തീര്‍ച്ച. അവരാകുന്നു നരകത്തിലെ ഇന്ധനമായിത്തീരുന്നവര്‍.
3:12 ( നബിയേ, ) നീ സത്യനിഷേധികളോട് പറയുക: നിങ്ങള്‍ കീഴടക്കപ്പെടുന്നതും നരകത്തിലേക്ക് കൂട്ടത്തോടെ നയിക്കപ്പെടുന്നതുമാണ്. അതെത്ര ചീത്തയായ വിശ്രമസ്ഥലം!
3:19 തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു. വേദഗ്രന്ഥം നല്കപ്പെട്ടവര് തങ്ങള്‍ക്ക് ( മതപരമായ ) അറിവ് വന്നുകിട്ടിയ ശേഷം തന്നെയാണ് ഭിന്നിച്ചത്. അവര്‍ തമ്മിലുള്ള കക്ഷിമാത്സര്യം നിമിത്തമത്രെ അത്. വല്ലവരും അല്ലാഹുവിന്റെ തെളിവുകള്‍ നിഷേധിക്കുന്നുവെങ്കില്‍ അല്ലാഹു അതിവേഗം കണക്ക് ചോദിക്കുന്നവനാകുന്നു.
3:28 സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന് യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട് കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്കുന്നു. അല്ലാഹുവിങ്കലേക്കത്രെ ( നിങ്ങള്‍ ) തിരിച്ചുചെല്ലേണ്ടത്.
3:32 പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്നേഹിക്കുന്നതല്ല; തീര്‍ച്ച.
3:54 അവര്‍ ( സത്യനിഷേധികള്‍ ) തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു നന്നായി തന്ത്രം പ്രയോഗിക്കുന്നവനാകുന്നു.
3:85 ഇസ്ലാം ( ദൈവത്തിനുള്ള ആത്മാര്‍പ്പണം ) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന് നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും.
3:86 വിശ്വാസത്തിന് ശേഷം അവിശ്വാസം സ്വീകരിച്ച ഒരു ജനതയെ അല്ലാഹു എങ്ങനെ നേര്‍വഴിയിലാക്കും? അവരാകട്ടെ ദൈവദൂതന് സത്യവാനാണെന്ന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവര്‍ക്ക് വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയിട്ടുമുണ്ട്. അക്രമികളായ ആ ജനവിഭാഗത്തെ അല്ലാഹു നേര്‍വഴിയിലാക്കുന്നതല്ല.
3:87 അല്ലാഹുവിന്റെയും മലക്കുകളുടെയും മനുഷ്യരുടെയും എല്ലാം ശാപം അവരുടെ മേലുണ്ടായിരിക്കുക എന്നതത്രെ അവര്‍ക്കുള്ള പ്രതിഫലം.
3:88 അവര്‍ അതില്‍ ( ശാപഫലമായ ശിക്ഷയില്‍ ) സ്ഥിരവാസികളായിരിക്കുന്നതാണ്. അവര്‍ക്ക് ശിക്ഷ ലഘൂകരിക്കപ്പെടുന്നതല്ല. അവര്‍ക്ക് അവധി നല്‍കപ്പെടുകയുമില്ല.
3:90 വിശ്വസിച്ചതിന് ശേഷം അവിശ്വാസികളായി മാറുകയും, അവിശ്വാസം കൂടിക്കൂടി വരികയും ചെയ്ത വിഭാഗത്തിന്റെ പശ്ചാത്താപം ഒരിക്കലും സ്വീകരിക്കപ്പെടുകയില്ല. അവരത്രെ വഴിപിഴച്ചവര്‍.
3:91 അവിശ്വസിക്കുകയും അവിശ്വാസികളായിക്കൊണ്ട് മരിക്കുകയും ചെയ്തവരില്‍പെട്ട ഒരാള്‍ ഭൂമി നിറയെ സ്വര്‍ണം പ്രായശ്ചിത്തമായി നല്കിയാല് പോലും അത് സ്വീകരിക്കപ്പെടുന്നതല്ല. അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്. അവര്‍ക്ക് സഹായികളായി ആരുമുണ്ടായിരിക്കുന്നതുമല്ല.
3:116 സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം അവരുടെ സ്വത്തുകളോ സന്താനങ്ങളോ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് അവര്‍ക്ക് ഒട്ടും രക്ഷനേടികൊടുക്കുന്നതല്ല. അവരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
3:127 സത്യനിഷേധികളില്‍ നിന്ന് ഒരു ഭാഗത്തെ ഉന്മൂലനം ചെയ്യുകയോ, അല്ലെങ്കില്‍ അവരെ കീഴൊതുക്കിയിട്ട് അവര്‍ നിരാശരായി പിന്തിരിഞ്ഞോടുകയോ ചെയ്യാന്‍ വേണ്ടിയത്രെ അത്.
3:131 സത്യനിഷേധികള്‍ക്ക് ഒരുക്കിവെക്കപ്പെട്ട നരകാഗ്നിയെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക.
3:149 സത്യവിശ്വാസികളേ, സത്യനിഷേധികളെ നിങ്ങള്‍ അനുസരിച്ച് പോയാല്‍ അവര്‍ നിങ്ങളെ പുറകോട്ട് തിരിച്ചുകൊണ്ടു പോകും. അങ്ങനെ നിങ്ങള്‍ നഷ്ടക്കാരായി മാറിപ്പോകും.
3:151 സത്യനിഷേധികളുടെ മനസ്സുകളില്‍ നാം ഭയം ഇട്ടുകൊടുക്കുന്നതാണ്. അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്ത വസ്തുക്കളെ അല്ലാഹുവോട് അവര്‍ പങ്കുചേര്‍ത്തതിന്റെ ഫലമാണത്. നരകമാകുന്നു അവരുടെ സങ്കേതം. അക്രമികളുടെ പാര്‍പ്പിടം എത്രമോശം!
3:152 അല്ലാഹുവിന്റെ അനുമതി പ്രകാരം നിങ്ങളവരെ കൊന്നൊടുക്കിക്കൊണ്ടിരുന്നപ്പോള്‍ നിങ്ങളോടുള്ള അല്ലാഹുവിന്റെ വാഗ്ദാനത്തില്‍ അവന് സത്യം പാലിച്ചിട്ടുണ്ട്.......
3:166 രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടിയ ആ ദിവസം നിങ്ങള്‍ക്ക് ബാധിച്ച വിപത്ത് അല്ലാഹുവിന്റെ അനുമതിയോടെത്തന്നെയാണുണ്ടായത്. സത്യവിശ്വാസികളാരെന്ന് അവന് തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്.
3:178 സത്യനിഷേധികള്‍ക്ക് നാം സമയം നീട്ടികൊടുക്കുന്നത് അവര്‍ക്ക് ഗുണകരമാണെന്ന് അവര്‍ ഒരിക്കലും വിചാരിച്ചു പോകരുത്. അവരുടെ പാപം കൂടിക്കൊണ്ടിരിക്കാന്‍ വേണ്ടി മാത്രമാണ് നാമവര്‍ക്ക് സമയം നീട്ടികൊടുക്കുന്നത്. അപമാനകരമായ ശിക്ഷയാണ് അവര്‍ക്കുള്ളത്.
3:197 തുച്ഛമായ ഒരു സുഖാനുഭവമാകുന്നു അത്. പിന്നീട് അവര്‍ക്കുള്ള സങ്കേതം നരകമത്രെ. അതെത്ര മോശമായ വാസസ്ഥലം!
21 comments:
എന്താ രാജന്, കുട്ടികളെപോലെ, മാതാ പിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് സ്നേഹം നല്‍കും, ദയ കാണിക്കും തെറ്റ് ചെയ്താല്‍ ശിക്ഷിക്കും, ശാസിക്കും. പിന്നെയാണോ ദൈവം! നന്മ ചെയ്യുന്നവരോട് ദൈവം കരുണകാണിക്കും ചിലപ്പോള്‍ അവരെ പരീക്ഷിചെന്നും വരും. തെറ്റു ചെയ്തവരെ കടിനമായി ശിക്ഷിക്കും അതു വേണം താനും. അല്ലെങ്കില്‍ നമ്മുടെ നാട്ടില്‍ സുകുമാര കുറുപ്പുമാരും തൊടുപുഴ പ്രൊഫസര്‍മാരും വളരും ഒപ്പം അരാജകത്വവും. ഇതാണോ ഇത്ര വലിയ വൈരുദ്യം?! ഞാന്‍ വിചാരിച്ചു കാര്യമായെന്തെങ്കിലുമൊക്കെ കാണുമെന്ന്, വെറുതെ ആശിചു.
ആദ്യം ഉപദേശം / ശാസന, പിന്നെ ലഘുവായ ശിക്ഷ, അതിനുശേഷം കഠിനമായ ശിക്ഷ ഇതാണ് സാധാരണ മനുഷ്യര്‍ പിന്തുടരുന്ന രീതി. പക്ഷെ രാജന് സൂചിപ്പിച്ച ഖുര്‍ ആന്‍ സൂക്തങ്ങളില്‍ ഉള്ള ശിക്ഷയെ കുറിക്കുന്ന വാക്കുകള്‍ ഇപ്രകാരം ആണ്:
കനത്ത ശിക്ഷ, വേദനയേറിയ ശിക്ഷ (3 സൂക്തങ്ങളില്‍), മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നി, നിന്ദ്യമായ ശിക്ഷ, അല്ലാഹുവിന്റെയും മലക്കുകളുടെയും മനുഷ്യരുടെയും ഒന്നടങ്കം ശാപം, കണ്ടുമുട്ടുന്നേടത്ത് വെച്ച് അവരെ കൊന്നുകളയുക, കഠിനമായി ശിക്ഷ, അവരത്രെ നരകാവകാശികള്‍, നരകത്തിലെ ഇന്ധനമായിത്തീരുന്നവര്‍, ശാപഫലമായ ശിക്ഷ, അപമാനകരമായ ശിക്ഷ......
കുരുത്തം കെട്ടവന് പറയുന്ന പോലെ ദൈവം തെറ്റുചെയ്യുന്നവരെ കഠിനമായി ശിക്ഷിക്കുമായിരിക്കും. പക്ഷെ അതിനുമുന്‍പ് ഒരു അവസരം എങ്കിലും നല്‍കേണ്ടെ...? അതല്ലേ വേണ്ടത്? അങ്ങനെയുള്ള അവസ്സരങ്ങള്‍ (ഉപദേശം / ശാസന) ഖുര്‍ ആനില്‍ ഉണ്ടെങ്കില്‍ അതല്ലേ കുരുത്തംകെട്ടവന്ചൂണ്ടികാട്ടെണ്ടത്...
കുരുത്തം കെട്ടവന് സുകുമാര കുറുപ്പിനെയും തൊടുപുഴ പ്രൊഫസറെയും മാത്രമേ അറിയുകയുള്ളൂ? ഒസാമ ബിന്‍ ലാദാന് എന്നോരാളെക്കുറിച്ചു കേട്ടിട്ടുണ്ടോ ആവോ? അല്ലെങ്കില്‍ തടിയന്ടവിട നസീര്‍ എന്നെങ്കിലും കേട്ടിട്ടുണ്ടോ?
ഞാന്‍ വിചാരിച്ചു കാര്യമായെന്തെങ്കിലുമൊക്കെ കാണുമെന്ന്, വെറുതെ ആശിചു.
കൌമാര പ്രായത്തില്‍ തുണ്ടുപടങ്ങള്‍ കാണുവാന്‍ പോയിട്ട് വരുന്ന സുഹൃത്തുക്കള്‍ പറയുന്ന അതെ വാചകം....!!!!
കുരുത്തംകെട്ടവന്: മാതാപിതാക്കള്‍ ശിക്ഷിക്കുന്നതുപോലാണോ കാരുണ്യമൂര്‍ത്തിയായ അള്ളാഹൂ ശിക്ഷിക്കുന്നതെന്നു നോക്കുക. മനസ്സും കാതും അടച്ചു മുദ്രവക്കുക, തീയിലിട്ടു ചുടുക, രോഗം വര്‍ദ്ധിപ്പിക്കുക, പരിഹസിക്കുക, കുരങ്ങനെന്നു വിളിക്കുക, മനസ്സില്‍ ഭയം ഇട്ടുകൊടുക്കുക. മാത്രമോ തങ്ങളെ പിന്തുണയ്ക്കുന്ന മക്കളെക്കൊണ്ട് മറ്റു മക്കളുടെ തലവെട്ടിക്കാന്‍ പ്രോത്സാഹിപ്പിക്കുക. ഇതെല്ലാം മാതാപിതാക്കള്‍ ചെയ്യുന്നെങ്കില്‍ അവരെ നാം എന്തു വിളിക്കും? ക്രൂരരെന്നോ, ദുഷ്ടരെന്നോ? കാരുണ്യമൂര്‍ത്തി, പരമകാരുണികന് തുടങ്ങിയ വാക്കുകളുടെ നിര്‍വ്വചനം ഇതാണോ?
വിശ്വാസം കൊണ്ട് അന്ധരും, ബധിരരും ആയവര്‍ക്കു മാത്രമേ ഇത്തരം ശിക്ഷകളെ ന്യായീകരിക്കുവാന്‍ സാധിക്കൂ.
യുക്തി: കമന്റിനു നന്ദി.
ഖുറാന് തുടങ്ങുന്നത് അള്ളാഹൂ പരമകാരുണികനും കരുണാനിധിയുമാണെന്ന് പറഞ്ഞുകൊണ്ടാണ്. പക്ഷേ മുന്നോട്ടുള്ള അദ്ധ്യായങ്ങളില്‍ ക്രൂരനായ ഒരു ദൈവത്തെയാണ് ഖുറാന് വരച്ചു കാട്ടുന്നത്. ഒന്നു മുതല്‍ മൂന്നു വരെയുള്ള അദ്ധ്യായങ്ങളില്‍ ഈ വിഷയത്തില്‍ ഞാന്‍ കണ്ട വൈരുദ്ധ്യങ്ങളാണ് താഴെ വിവരിക്കുന്നത്. ഇതൊരു വലിയ ചര്‍ച്ചയാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ആര്‍ക്കെങ്കിലും വിശദികണമുണ്ടെങ്കില്‍ അവരുടെ ബ്ലോഗില്‍ പോസ്റ്റിട്ട് ലിങ്ക് കമന്റായി നല്‍കുക.
അല്ലാഹുവിന്റെ പല നാമവിശേഷണങ്ങളില്‍ ഒന്നു മാത്രമാണു കാരുണ്യവാന് എന്നത്. അല്ലാഹുവിന്റെ കാരുണ്യം രണ്ടായി വിഭജിച്ചിരിക്കുന്നു. ഒന്ന് ഈ ലോകത്തിലേക്കും മറ്റൊന്നു മരണാനന്തര ജീവിതത്തിലേക്കും. ഈ ലോകത്തിലെ മൊത്തം കാരുണ്യം അവന്റെ കാരുണ്യത്തിലെ ഒരു ശതമാനം മാത്രമാണു. ബാക്കി 99% വും അവനെ അനുസരിച്ചവര്‍ക്കായി പരലോകത്തില്‍ മാറ്റി വച്ചിരിക്കുന്നു.
ഇനി കാരുണ്യവാന് മാത്രമല്ല അല്ലാഹു. കോപിക്കുന്നവനും കൂടിയാണ്. ഒരു സംശയവും വേണ്ട. ശിക്ഷകള്‍ ഉണ്ടാകുക തന്നെ ചെയ്യും. തന്നിരിക്കുന്ന ശക്തമായ മുന്നറിയിപ്പുകള്‍ വായിച്ചല്ലോ? ഇനി ഇങ്ങിനെയൊരു മുന്നറിയിപ്പിനെ കുറിച്ച് ഞാന്‍ ബോധവാനല്ലായിരുന്നു എന്ന വാദത്തിനു ദൈവ സന്നിദ്ധിയില്‍ വിലയുണ്ടാകില്ല. ചര്‍ച്ച ചെയ്യാനും അഭിപ്രായം പറയാനും കൂട്ടുകാരുമുണ്ടാവില്ല. അപ്പോള്‍ ആ മുന്നറിയിപ്പ് തന്നെയാണീ വാക്യങ്ങള്‍.
എങ്കിലും അവന്റെ കാരുണ്യം കോപത്തെ മറികറ്റക്കുന്നതാണ്, ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുന്നവര്ക്കെന്നു മാത്രം.
പ്രിയ രാജന് ,
വളരെ സുപ്രധാനമായ ഖുര്‍ആനിക സൂക്തങ്ങളാണിവിടെ പേസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് വായിക്കുന്നവര്‍ക്ക് കാട്ടിപ്പരുത്തി സൂചിപ്പിച്ച പോലെ ദൈവത്തിന്റെ മുമ്പില്‍ ഒഴിവ് കഴിവ് പറയാനുള്ള അവസരമാണ് നഷ്ടപ്പെടുത്തിയിരിക്കുന്നത്. വളരെ ശക്തമായ മുന്നറിയിപ്പുകള്‍ താക്കീതുകളും നിസ്സാരമായി അവഗണിക്കാന്‍ നിങ്ങളുടെ മുന്നിലുള്ള ന്യായീകരണമെന്ത് എന്നത് വിഷയമാണ്. കുറച്ച് പേര് അവിടെയും ഇവിടെയും 'ക്രൂരതയുടെ സൂക്തങ്ങള്‍', 'ഖുര്‍ആനിലെ വൈരുദ്ധ്യങ്ങള്‍' എന്നിങ്ങനെ പറഞ്ഞാല്‍ അത് വിശ്വസിച്ച് അതെ എന്ന് തലയാട്ടി അല്പം പരിഹാസവും ചൊരിഞ്ഞ് രംഗംവിട്ടാല് എല്ലാമായി എന്ന ധരിക്കുന്നവരോട് താഴെ സൂക്തവും കൂടി വായിക്കാന്‍ ആവശ്യപ്പെടുന്നു:
സത്യനിഷേധികളായവര്‍ക്കുള്ളത് നരകാഗ്നിയാകുന്നു. അവരുടെ കഥകഴിക്കുകയില്ല; മരിച്ച് മുക്തരാകാന്‍. നരകശിക്ഷയില്‍ അല്പം പോലും ലഘൂകരിച്ചുകൊടുക്കുകയുമില്ല. ഓരോ നിഷേധിക്കും നാം പ്രതിഫലം നല്‍കുക ഈവിധമത്രെ. അതില്‍ കിടന്ന് അവര്‍ ഇങ്ങനെ അട്ടഹസിച്ചുകൊണ്ടിരിക്കും: 'ഞങ്ങളുടെ നാഥാ, ഞങ്ങളെ ഇതില്‍നിന്ന് മോചിപ്പിച്ചുതരേണമേ, നേരെത്തേ ചെയ്തുകൊണ്ടിരുന്നതില്‍നിന്ന് വ്യത്യസ്തമായി, ഞങ്ങള്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്തുകൊള്ളാം.' (അവര്‍ക്ക് ഉത്തരം നല്കപ്പെടും:) പാഠമുള്‍ക്കൊള്ളാനാശിക്കുന്നവന് അതുള്‍ക്കൊള്ളാന്‍ സാധിക്കുന്നത്ര ആയുസ്സ് നാം നല്‍കിയിരുന്നില്ലയോ? മുന്നറിയിപ്പ് നല്കുന്നവര് നിങ്ങളില്‍ വന്നിട്ടുമുണ്ടായിരുന്നുവല്ലോ. ഇനിയിപ്പോള്‍ അനുഭവിച്ചുകൊള്ളുക. ധിക്കാരികള്‍ക്കിവിടെ തുണയാരുമില്ല. (35:36-37)
തങ്ങളെ ധിക്കാരികളെന്ന് വിളിച്ചു എന്ന് പറയുന്നതിന് മുമ്പ് വിചരണനാളില് പരലോകത്ത് സംഭവിക്കുന്ന ഒരു സംഭാഷണ ശകലമാണിത് എന്നോര്‍ക്കുക. ദൈവത്തിന് നിഷേധികളെ ശിക്ഷിക്കാനുള്ള ന്യായം ഇതില്‍ സൂചിപ്പിച്ചിരിക്കുന്നു. ഒന്ന് ദൈവത്തിന്റെ സന്ദേശവാഹകര്‍ വന്നു എന്നതും അവരിലൂടെ നല്കപ്പെട്ട ദിവ്യസന്ദേശം കേള്‍ക്കാന്‍ കഴിഞ്ഞു എന്നതും ചിന്തിക്കുന്നവര്‍ക്ക് അത് ഗ്രഹിക്കാനാവശ്യമായ ആയുസ് നല്കപ്പെട്ടു എന്നതും. എന്നിട്ടും ദൈവത്തെ തെറിവിളിക്കാനാണ് തോന്നുന്നതെങ്കില്‍ ഈ വാഗ്ദാനം ചെയ്യപ്പെട്ടത് കാത്തിരിക്കുക എന്ന് മാത്രമേ പറയാനുള്ളൂ. അതും ഖുര്‍ആന്‍ തന്നെ പറയട്ടേ.. (തുടരും)
'പിന്നെ, നന്മയുടെ മാര്‍ഗം സ്വീകരിച്ചവര്‍ക്കുള്ള അനുഗ്രഹപൂര്ത്തീകരണവും അവശ്യകാര്യങ്ങളുടെയൊക്കെയും വിശദീകരണവും സമഗ്രമായ സന്മാര്ഗദര്ശനവും കാരുണ്യവും ആയിക്കൊണ്ട് മൂസാക്ക് നാം വേദം നല്കിയിട്ടുണ്ടായിരുന്നു. (ഇസ്രയേല്‍ വംശത്തിന് അതു നല്‍കിയത്) അവര്‍ തങ്ങളുടെ റബ്ബിനെ കണ്ടുമുട്ടുമെന്നു വിശ്വസിക്കേണ്ടതിനായിരുന്നു. അതുപോലെത്തന്നെ ഈ ഗ്രന്ഥം നാം അവതരിപ്പിച്ചിരിക്കുന്നു. ഇത് ഒരു അനുഗൃഹീത ഗ്രന്ഥമാകുന്നു. നിങ്ങള്‍ അതിനെ പിന്തുടരുകയും ദൈവഭക്തി കൈക്കൊള്ളുകയും ചെയ്യുവിന്‍; നിങ്ങള്‍ അനുഗ്രഹിക്കപ്പെടാന്‍. ഇനി നിങ്ങള്‍ക്ക് ഇങ്ങനെ പറയാന്‍ ന്യായമില്ല: 'വേദം അവതീര്‍ണമായത് ഞങ്ങള്‍ക്കു മുമ്പുള്ള രണ്ടു വിഭാഗങ്ങള്‍ക്കായിരുന്നു. അവര്‍, പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരു വിവരവുമുണ്ടായിരുന്നില്ല.' ഇങ്ങനെ പറയാനും നിങ്ങള്‍ക്കു ന്യായമില്ല: 'ഞങ്ങളില്‍ വേദം അവതരിച്ചിരുന്നുവെങ്കില്‍, ഞങ്ങള്‍ അവരെക്കാള്‍ സന്മാര്ഗസ്ഥരാകുമായിരുന്നു.' നിങ്ങളുടെ അടുക്കല്‍ റബ്ബിങ്കല്നിന്നുള്ള തെളിഞ്ഞ വെളിച്ചവും സന്മാര്ഗവും അനുഗ്രഹവും വന്നുകഴിഞ്ഞിരിക്കുന്നു. ഇനി അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും അതില്‍നിന്നു പുറംതിരിയുകയും ചെയ്യുന്നവനെക്കാള് വലിയ ധിക്കാരി ആരാണുണ്ടാവുക! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍നിന്നു പിന്‍മാറുന്നവര്‍ക്കാകട്ടെ, ആ പിന്മാറ്റത്തിന്റെ പ്രതിഫലമായി നാം ദുഷ്ടമായ ശിക്ഷ നല്കുന്നതാകുന്നു. ഇപ്പോള്‍ ജനം പ്രതീക്ഷിക്കുന്നുണ്ടോ, അവരുടെ മുമ്പില്‍ മാലാഖമാര്‍ വന്നുനില്‍ക്കണമെന്ന്, അല്ലെങ്കില്‍ റബ്ബ് നേരിട്ടെഴുന്നെള്ളണമെന്ന്, അതുമല്ലെങ്കില്‍ റബ്ബിന്റെ ചില സ്പഷ്ടമായ ദൃഷ്ടാന്തങ്ങള്‍ പ്രത്യക്ഷമാകണമെന്ന്? എന്നാല്‍ നിന്റെ റബ്ബിന്റെ ചില സവിശേഷ ദൃഷ്ടാന്തങ്ങള്‍ പ്രത്യക്ഷമാകുന്ന നാളില്‍, നേരത്തെ വിശ്വാസിയായിരുന്നിട്ടില്ലാത്തവനോ അല്ലെങ്കില്‍ തന്റെ വിശ്വാസത്തില്‍ യാതൊരു പുണ്യവും നേടിയിട്ടില്ലാത്തവനോ ആയ ഒരാള്‍ക്കും അയാളുടെ വിശ്വാസം യാതൊരു പ്രയോജനവും ചെയ്യുന്നതല്ല. പ്രവാചകന് , അവരോടു പറയുക: 'ആട്ടെ, നിങ്ങള്‍ കാത്തിരിക്കുക, ഞങ്ങളും കാത്തിരിക്കുന്നവരാകുന്നു.' (6:154-158)
Mr. rajan
നിങ്ങള്‍ ഇസ്ളാമിനെ (ദൈവ മാര്‍ഗ്ഗം) കുറിച്ച് അറിഞ്ഞിരിക്കുന്നു. നിഷേധികള്‍ക്ക്, നിഷേധികള്‍ക്ക് മാത്രം നിങ്ങളുടെ സൃഷ്ടാവ് നല്കുന്ന താക്കീതും നിങ്ങല്‍ കണ്ടുകഴിഞ്ഞു ...
ഇനി ബാകിയുള്ളത് ഇത്രമാത്രം ...
(പ്രവാചകന്) അവരോടു പറയുക: 'ആട്ടെ, നിങ്ങള്‍ കാത്തിരിക്കുക, ഞങ്ങളും കാത്തിരിക്കുന്നവരാകുന്നു.' (6: 158)
വേറെ ഒരു മതത്തിലും അക്രമം ഒരു മാര്‍ഗമായി സ്വീകരിക്കണമെന്ന് പറയുന്നില്ല.
ഒസാമ ബിന്‍ ലാദനെയും തടിയന്ടവിട നസീറിനെ പോലെയും ഉള്ളവര്‍ മൂലം ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് അതെ നാണയത്തില്‍ മറ്റു മത വിശ്വാസികള്‍ തിരിച്ചടിച്ചാല്‍, അവസാനം മതങ്ങള്‍ മാത്രം അവശേഷിക്കും, മനുഷ്യര്‍ ആരും ഉണ്ടാവില്ല.
മതങ്ങള്‍ മനുഷ്യനെ നല്ല മാര്‍ഗത്തില്‍ നടത്തുകയാണ് വേണ്ടത്, അല്ലാതെ തമ്മില്‍ തല്ലി ചാകാന്‍ പറയുക അല്ല.
'അക്രമം അന്ത്യദിനത്തിന്റെ അന്ധകാരമാകുന്നു' എന്ന പഠിപ്പിച്ച ദര്ശനമാണിസ്ലാം. പക്ഷെ അക്രമമനുവര്ത്തിക്കുന്നവരുടെ മുമ്പില്‍ തലനീട്ടിക്കൊടുക്കാന് പറയുന്ന ഒരു ഉട്ടോപ്യന്‍ ദര്‍ശനവുമല്ല ഇസ്ലാം. നീതിയെയും സമാധാനത്തെയും സുരക്ഷയെയും കുറിച്ച് അതിന് ചില അധ്യാപനങ്ങളൊക്കെയുണ്ട് എല്ലാം കൂടി ചേര്‍ത്ത് വായിച്ചാല്‍ ലഭിക്കുന്നതാണ് ഇസ്ലാം. കയ്യും കാലും വെട്ടി കണ്ണ് ചൂഴ്ന്നെടുത്ത് മേശപ്പുറത്ത് വെച്ചിട്ട് ഇതിന്റെയൊക്കെ ധര്‍മമെന്ത് എന്ന് ചോദിച്ചാല്‍ പറയാന്‍ കഴിയില്ല. ഓരോന്നിനെയും അതാതിന്റെ സ്ഥാനത്ത് വെച്ച് വിശകലനം ചെയ്യാന്‍ തയ്യാറാകണം.
ചുരുക്കത്തില്‍ ഒരു നാട്ടില്‍ സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരേണ്ടതെങ്ങിനെ എന്നതിന് പരീക്ഷിച്ച് വിജയിച്ച ഒരു ദര്‍ശനം കൂടിയാണ് ഇസ്ലാം. അക്രമികളെ നിലക്ക് നിര്‍ത്താന്‍ ആവശ്യപ്പെടുന്ന പോലെ തന്നെ ഇതുപോലുള്ള സൂക്തങ്ങളും ഖുര്‍ആനിലുണ്ടെന്ന് ഓര്‍ത്തിരിക്കുക.
'ഇനി അവര്‍ സമാധാനത്തിലേക്ക് ചായ് വ് കാണിക്കുകയാണെങ്കില്‍ നീയും അതിലേക്ക് ചായ് വ് കാണിക്കുക. അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുക.' (8:61)
'എന്നാല്‍ അവര്‍ നിങ്ങളോട് ശരിയായി വര്‍ത്തിക്കുന്നിടത്തോളം നിങ്ങള്‍ അവരോടും ശരിയായി വര്‍ത്തിക്കുക. തീര്‍ചയായും അല്ലാഹു സൂക്ഷമത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.' (9:7)
ഇത്തരം സൂക്തങ്ങളെയൊക്കെ ഒരു മൂലക്കിട്ട്. ശത്രുവിനെ സ്നേഹിക്കുക എന്ന് പറഞ്ഞ് ആളെക്കൂട്ടാന്‍ ഇസ്ലാം ആഗ്രഹിക്കുന്നില്ല. എന്ത് ചെയ്യാം ഇതിങ്ങനെ ആയിപ്പോയി. ചെയ്യാന്‍ കഴിയുന്നതേ പറയാവൂ എന്നാണ് അതിന്റെ പ്രഖ്യാപിത തത്വം. അങ്ങനെ ഒരു ചോയിസും ജനങ്ങള്‍ക്ക് ആവശ്യമുണ്ടല്ലോ.
'അക്രമം അന്ത്യദിനത്തിന്റെ അന്ധകാരമാകുന്നു' എന്ന പഠിപ്പിച്ച ദര്ശനമാണിസ്ലാം. ... തന്നില്‍ വിശ്വസിക്കാത്തവരെ ചുട്ടുകൊല്ലുക.. അത് ഏത് ഗണത്തില്‍ പെടും.. അക്രമമോ അതോ പരിരക്ഷയോ?
3:54 അവര്‍ ( സത്യനിഷേധികള്‍ ) തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു നന്നായി തന്ത്രം പ്രയോഗിക്കുന്നവനാകുന്നു???
ഇതുപോലൊന്നെഴുതാന് മന്ദബുദ്ദികള്ക്കേ സാധിക്കൂ!
@Mukkuvan,
>>>'തന്നില്‍ വിശ്വസിക്കാത്തവരെ ചുട്ടുകൊല്ലുക.. അത് ഏത് ഗണത്തില്‍ പെടും.. അക്രമമോ അതോ പരിരക്ഷയോ?'<<<
ചുട്ടുകൊല്ലുക എന്നത് ഒരവസ്ഥയിലും സംഭവിക്കുന്നില്ല. ഈ ലോകത്ത് തീ കൊണ്ടുള്ള ഒരു ശിക്ഷാ നടപടി ഉറുമ്പുകളക്കെതിരെ പോലും പാടില്ല. എന്നിട്ടല്ലേ മനുഷ്യര്‍ക്കെതിരെ. പിന്നീട് ദൈവിക ശിക്ഷയെക്കുറിച്ചാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അവിടെയും കൊല്ലപ്പെടുന്നില്ല എന്ന താങ്കള്‍ ശ്രദ്ധിക്കുമല്ലോ. മരിച്ചുപോയിരുന്നെങ്കില്‍ എന്നാണ് അവിടെ ഇപ്രകാരം ദൈവിക സൂക്തങ്ങളെ പരിഹസിച്ചുകൊണ്ട് നിഷേധം തുടര്‍ന്നവര്‍ ചിന്തിച്ചു പോകുക. ഖുര്‍ആനില്‍ വായിക്കുക:
എന്നാല്‍ ധിക്കാരികളോ, അവര്‍ നരകശിക്ഷയില്‍ നിത്യവാസികളാകുന്നു. അവരുടെ ശിക്ഷയില്‍ അശേഷം ഇളവുണ്ടാകുന്നതല്ല. അവരതില്‍ നിരാശരായി കഴിയും. അവരോട് നാം അക്രമം ചെയ്തതല്ല. പിന്നെയോ, അവര്‍ തന്നെയാണ് അവരോട് അതിക്രമം ചെയ്തുകൊണ്ടിരുന്നത്. അവര്‍ നിലവിളിക്കും: 'ഓ, മാലിക്കേ! നിന്റെ റബ്ബ് ഞങ്ങളുടെ കഥയങ്ങ് കഴിച്ചുതന്നിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!' അവന് ഉത്തരം കൊടുക്കും: 'നിങ്ങള്‍ ഇങ്ങനെത്തന്നെ കഴിയേണ്ടിവരും. ഞങ്ങള്‍ സത്യവുമായി നിങ്ങളില്‍ വന്നിട്ടുണ്ടായിരുന്നു. പക്ഷേ, സത്യം നിങ്ങളിലധികമാളുകള്‍ക്കും അരോചകമായിരുന്നുവല്ലോ.'
ഇത്ര വ്യക്തമായ താക്കീതും മുന്നറിയിപ്പുകളും നല്കപ്പെട്ടിട്ടും അതിനെക്കുറിച്ച് ചിന്തിക്കാനോ അന്വേഷിക്കാനോ മെനക്കെടാതെ പരിഹാസവുമായി കാലം കഴിക്കുന്നവര്‍ക്ക് ദൈവം ഇത്തരം ശിക്ഷകള്‍ നല്കുന്നുവെങ്കില് അതില്‍ എന്താണ് തെറ്റ്.
ദൈവം ഈ ലോകത്ത് തന്നെ തലമുറകളെ നശിപ്പിച്ചിട്ടുണ്ടെന്നു പറയുന്നു. കുറച്ച് പേര്‍ക്ക് പ്രത്യേക സൗകര്യം ചെയ്ത് കൊടുത്തിട്ടും അവര്‍ പാപികളായതാണ് കാരണം. മരണശേഷമല്ല മരണത്തിനു മുമ്പുതന്നെ ശിക്ഷിക്കുമെന്ന് ദൈവം പറയുന്നു.
അവര്‍ കണ്ടില്ലേ; അവര്‍ക്ക് മുമ്പ് നാം എത്ര തലമുറകളെ നശിപ്പിച്ചിട്ടുണ്ടെന്ന്? നിങ്ങള്‍ക്ക് നാം ചെയ്ത് തന്നിട്ടില്ലാത്ത സൌകര്യം ഭൂമിയില്‍ അവര്‍ക്ക് നാം ചെയ്ത് കൊടുത്തിരുന്നു. നാം അവര്‍ക്ക് ധാരാളമായി മഴ വര്‍ഷിപ്പിച്ച് കൊടുക്കുകയും, അവരുടെ താഴ്ഭാഗത്ത് കൂടി നദികള്‍ ഒഴുക്കുകയും ചെയ്തിരുന്നു. എന്നിട്ട് അവരുടെ പാപങ്ങള്‍ കാരണം നാം അവരെ നശിപ്പിക്കുകയും, അവര്‍ക്ക് ശേഷം നാം വേറെ തലമുറകളെ ഉണ്ടാക്കുകയും ചെയ്തു. 6:6
പ്രവാചകന്മാരെ അയച്ചിട്ടും ധിക്കാരത്തില്‍ തുടര്‍ന്ന ഒരു വിഭാഗത്തെ ഇവിടെ നിലനിര്‍ത്തണോ വേണ്ടെ എന്നത് ദൈവത്തിന്റെ മാത്രം തീരുമാനത്തിന്റെ ഭാഗമാണ്. ചോദ്യം ഇവിടെ നിന്ന് ദൈവിക ശിക്ഷ ലഭിക്കുമോ എന്നാണെങ്കില്‍ ലഭിക്കാം എന്നുതന്നെ. അതിന് കാരണം അവരുടെ പാപങ്ങളായിരുന്നു എന്ന് പറയുകയും ചെയ്തിട്ടുണ്ടല്ലോ.
ദൈവം ഈ ലോകത്ത് തന്നെ തലമുറകളെ നശിപ്പിച്ചിട്ടുണ്ടെന്നു പറയുന്നു. കുറച്ച് പേര്‍ക്ക് പ്രത്യേക സൗകര്യം ചെയ്ത് കൊടുത്തിട്ടും അവര്‍ പാപികളായതാണ് കാരണം. മരണശേഷമല്ല മരണത്തിനു മുമ്പുതന്നെ ശിക്ഷിക്കുമെന്ന് ദൈവം പറയുന്നു.
അതെ- ചിലര്‍ക്ക് ചിലപ്പോള്‍ ഇവിടെ വച്ചും പരലോകത്ത് വച്ചും ശിക്ഷ നല്കുന്നു. അങ്ങിനെ ചെയ്യില്ലെന്ന് എവിടെയെങ്കിലും പറഞ്ഞാലല്ലെ അതില്‍ വൈരുദ്ധ്യമുള്ളൂ.
കുറാനില്‍ ഭയത്തിന്റെയും വിധ്വേഷതിന്റെയും ഭാഷ തന്നെയാണുള്ളത് ....അത് അന്നത്തെ ഗോത്ര സമൂഹത്തെ ഒന്നിപ്പിച്ചു നിര്‍ത്തിയിരിക്കാം എന്നാല്‍
ഈ കാലത്തും അത് തന്നെ വേണമോ?....
ദൈവത്തെക്കുറിച്ച് എറ്റവും കൂടുതല്‍ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഗുണനാമം എതെന്ന് ചോദിച്ചാല്‍ കാരുണ്യാവാന് കരുണാനിധി എന്നീ രണ്ട് നാമങ്ങളാണ്. ഇസ്ലാം കാരുണ്യമാണ്, പ്രവാചകനെ കാരുണ്യമായിട്ടാണ് നിയോഗിച്ചത്. സകല മനുഷ്യര്‍ക്കും വേണ്ടി. അക്രമികളെ നിലക്ക് നിര്‍ത്തുന്നതും. അവര്‍ അര്‍ഹിക്കുന്ന ശിക്ഷ ഇഹത്തിലും പരത്തിലും നല്‍കുന്നതും നിരപരാധികളോടുള്ള കാരുണ്യത്തിന്റെ തേട്ടമാണ്. അക്രമികളെ സംബന്ധിച്ച് ഖുര്‍ആന്റെ ഭാഷയില്‍ അല്പം ഭയം കാണും. എങ്കിലും വിദ്വേഷം കാണില്ല. ഖുര്‍ആന്‍ ഗോത്രസമൂഹത്തെ ഒന്നിപ്പിക്കാന്‍ സാധിച്ചിരുന്നു. ഇക്കാലത്ത് ലോകരാജ്യങ്ങളെയും ഒന്നിപ്പിക്കാന്‍ ഇതിന് ശക്തിയുണ്ട്.
ലത്തീഫ്
"ഖുര്‍ആന്‍ ഗോത്രസമൂഹത്തെ ഒന്നിപ്പിക്കാന്‍ സാധിച്ചിരുന്നു. ഇക്കാലത്ത് ലോകരാജ്യങ്ങളെയും ഒന്നിപ്പിക്കാന്‍ ഇതിന് ശക്തിയുണ്ട്."
ഇസ്ലാമിന് ഇസ്ലാമിക ഭരണം നിലനില്‍ക്കുന്ന രാജ്യങ്ങളിലെ ജനങ്ങളെപ്പോലും ഒരുമിപ്പിച്ചു നിര്‍ത്താന്‍ സാധിക്കുന്നില്ല. പിന്നെയല്ലെ ലോകരാജ്യങ്ങളെ ഒന്നിപ്പിക്കല്‍ . 1400 വര്‍ഷം പഴക്കമുള്ള തത്വശാസ്ത്രത്തിന് ഇന്നത്തെ സമൂഹത്തില്‍ ഒരു പ്രസക്തിയുമില്ല.
ഖുര്‍ആനിലെ വൈരുദ്ധ്യങ്ങള്‍ എന്ന ചര്‍ച ഖുര്‍ആനിന്റെ സ്വാധീന ശക്തി എന്ന വിഷയത്തിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുണ്ടോ. എങ്കില്‍ ചര്‍ച തുടരാം. അത് മറ്റൊരു വിഷയമാണ്. ഇസ്ലാമിക തത്വശാസ്ത്രത്തിന് ഇന്നത്തെ സമൂഹത്തില്‍ എന്ത് പ്രസക്തിയുണ്ട് എന്നതും മറ്റൊരു ചര്‍ചാവിഷയം. പ്രവാചകന് മനുഷ്യര്‍ക്കായി ഒരു മഹത്തായ ജീവിത പദ്ധതി സമര്‍പിച്ചാണ് പോയത്. ഏത് കാലത്തേക്കും പ്രസക്തമാണത്. അതിലേക്ക് ചര്‍ച നീക്കാന്‍ ധൈര്യമുള്ള ഒരു ഇസ്ലാം വിമര്‍ശകനും ഇവിടെ ചര്‍ചയില്‍ പങ്കെടുക്കുന്നതായി കണ്ടിട്ടില്ല. പവാചകന് മുഹമ്മദ് നബി നിര്‍വഹിച്ച ദൗത്യം വിവാഹം കഴിക്കലും കഴിപ്പിക്കലുമായിരുന്നു എന്ന് തോന്നിപ്പിക്കുന്നവിധമാണ് ചര്‍ചയുടെ പോക്ക്.
1400 വര്‍ഷപഴക്കമുള്ള തത്വശാസ്ത്രത്തിന്റെ ഏത് തത്വങ്ങളൊക്കെയാണ് ഇന്നത്തെ സമൂഹത്തില്‍ ഫിറ്റല്ലാത്തത് എന്ന് ചുണ്ടിക്കാണിച്ച് താങ്കള്‍ക്ക് അപ്രകാരം ഒരു ചര്‍ചക്ക് തുടക്കമിടാം. നന്ദി.
ഖുര്‍ആനെക്കുറിച്ച് ചിലകാര്യങ്ങള്‍ ഇവിടെ വായിക്കുക.
Please read The Quran
Post a Comment