Tuesday, October 21, 2008

ദെത്തെടുക്കല് വിവാദം

58 വയസുകാരനായ ബിഷപ്പ് തട്ടുങ്കല്‍ 28 വയസുള്ള യുവതിയെ അത്മിയ രൂപത്തില്‍ ദത്തെടുത്തു പോലും. യുവതി അദ്ദേഹത്തിനു നല്കിയ "ആഴത്തിലുള്ള" ചില അത്മിയ അനുഭവങ്ങള്‍ അസുയക്കാരായ മറ്റു പുരോഹിതിതന്മാര്ക്ക് സുഖിച്ച്ചിട്ടില്ല. അവര്‍ പലവിധ ആരോപണങ്ങളുമായി തട്ടുന്കലിനെ തട്ടാന്‍ അരയും തലയും മുറുക്കി രംഗപ്രവേശം ചെയ്തിരിക്കുന്നു. യുവതി പ്രസവിക്കാന്‍ പോകുന്ന "ദിവ്യ ശിശു" സഭാ വിശ്വാസ വീണ്ടെടുപ്പിന് സഹായിക്കും എന്ന ബിഷോപിന്റെ വാദം അന്ഗീകരിക്കുവന് ഇവര്‍ തയാറല്ല. യുവതി നല്കിയ രക്തം കൊണ്ടു അരമനയില്‍ നടത്തിയ അഭിഷ്കവും തെറ്റാണു പോലും!!. ഗുരുവായൂരില്‍ നടത്തിയ പോലുള്ള ശുദ്ധികരണം നടത്തിയതിനു ശേഷമാണു ഈ പുരോഹിത വര്‍ഗം അരമനയില്‍ പ്രവേശിച്ചത്‌.

ഈ പാതിരിമാര്‍ക്ക് ഇത് എന്ത് പറ്റി. 2000 വര്‍ഷങ്ങള്‍ക്കു മുന്പ് നടന്ന ദിവ്യ ഗര്‍ഭവും പ്രസവവും ഇവര്‍ക്ക് അന്ഗീകരിക്കമെന്കില് ഇന്നു എന്തുകൊണ്ട് പറ്റില്ല. അതോ ഈ കഥ കുഞ്ഞാടുകള്‍ക്ക് മാത്രമുള്ളതാണോ. ഒരു പുണ്യവാനെ സൃഷ്ട്ടിക്കുവാന്‍ സഭ എത്രമാത്രം കഷടപെടുന്നു. ദിവ്യന്റെ മരണശേഷം പത്ത് മുപ്പതു വര്‍ഷത്തെ കാത്തിരുപ്പ്, ദിവ്യല്ഭുതം കണ്ടുപിടിക്കല്‍, ഡോക്ടര്‍മാരുടെ പാനലിനെ കൊണ്ടു അതിന്‍റെ പരിശോധന, അത്മിയ നേതാക്കന്മാരുടെ റോമിലെക്കുള്ള യാത്ര അങ്ങിനെ എന്തെല്ലാം പൊല്ലാപ്പുകള്‍. ഈ ബുദ്ധിമുട്ടൊന്നും ഇല്ലാതെ വെറും പത്ത് മാസം കൊണ്ടു നമുക്കു ഒരു ദിവ്യനെ ലഭിച്ചേനെ . അസുയക്കാരായ അച്ചന്മാര്‍ എല്ലാം തകര്‍ത്തു. അവര്ക്കു നിഷേധിക്കപ്പെട്ട അത്മിയ അനുഭവങ്ങള്‍ ബിഷപ്പ് അനുഭവിക്കുന്നതിലുള്ള അമര്‍ഷം എന്തെല്ലാം അനര്ധങ്ങളാണ് സഭക്കും മാനവരശിക്കും വരുത്ത്തിവച്ച്ചിരിക്കുന്നത്. ചാട്ടവാര്‍ കൊണ്ടുള്ള അടിയാണ് ഇവര്‍ക്കുള്ള ശിക്ഷ.

9 comments:

അങ്കിള്‍ said...

:)

Midhu said...

ബിഷപ്പ് മാപ്പു ചോദിച്ചു; മെത്രാസനമന്ദിരത്തിലെ രക്താഭിഷേകം, ദിവ്യശിശുവിന്‍റെ ജനനം സംബന്ധിച്ച് നടത്തിയ പ്രവചനം തുടങ്ങിയ കാര്യങ്ങളിലെ നിലപാടുകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

അങ്കിള്‍ said...

അതുകൊണ്ട് ഇനി ആ പ്രസവം നടക്കില്ലെന്നാശ്വസിക്കാം.

അങ്കിള്‍ said...

ഇവിടെ നടക്കുന്ന ചര്‍ച്ചയും ഇതു തന്നല്ലേ.

നഗ്നന്‍ said...

ഓരോരുത്തര്‍ക്കും
അവരവര്‍ക്കിഷ്ടപ്പെട്ട
ഭക്ഷണരീതിയുണ്ട്‌.
താങ്കള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം
എനിക്കിഷ്ടപ്പെടണമെന്നില്ല;
മറിച്ചും.

അപ്പോള്‍
ഉപായം ഒന്നുമാത്രം.
നിങ്ങളുടെ ഭക്ഷണം നിങ്ങള്‍ക്ക്‌,
എന്റേത്‌ എനിയ്ക്ക്‌.
എന്റെ ഭക്ഷണം
നിങ്ങള്‍ കഴിച്ചേതീരൂ
എന്ന നിയമമുണ്ടെങ്കിലല്ലേ,
നിങ്ങള്‍ക്കതിനെക്കുറിച്ച്‌
രാപ്പകല്‍ ഉറക്കമിളച്ച്‌
രാപ്പനി വരുത്തേണ്ടതുള്ളൂ.

പിന്നെ,
"ആഴത്തിലോ"
ഉപരിതലത്തിലോ ഉള്ള
ഒരു വ്യക്തിയുടെ അനുഭവങ്ങള്‍
ഒരു അവിഹിതഗര്‍ഭമായി
നിങ്ങള്‍ ഏറ്റെടുക്കേണ്ട കാര്യമുണ്ടോ?
അതു നിങ്ങളെ എപ്രകാരമാണു
വിമ്മിഷ്ടപ്പെടുത്തുന്നത്‌?

ദിവ്യഗര്‍ഭവും,
ദിവ്യശിശുവും,
ദിവ്യാത്ഭുതങ്ങളും
ഓരോരുത്തരുടെ വിശ്വാസ ഇഷ്ടങ്ങളാണ്‌.
വിശ്വാസങ്ങളെന്നത്‌,
ഒരാള്‍
വളര്‍ന്നുവരുന്ന സാഹചര്യങ്ങളുമായി
ഒരുപാട്‌ ബന്ധപ്പെട്ടുകിടക്കുന്നതും.
അതുകൊണ്ടുതന്നെ,
മറ്റൊരാളുടെ വിശ്വാസങ്ങളെ
നമുക്കുള്‍ക്കൊള്ളാന്‍
സാധിയ്ക്കണമെന്നില്ല.
അതുപോലെ നമ്മുടെ വിശ്വാസങ്ങളെ
മറ്റുള്ളവര്‍ക്കും.

ഉള്‍ക്കൊള്ളാന്‍
സാധിയ്ക്കാത്തതുകാരണം
അവരുടെ വിശ്വാസങ്ങള്‍
എഴുതിത്തള്ളേണ്ടവയാണെന്ന്‌
വാവിട്ടുകരയുന്നതെന്തിനാണ്‌ ?

'ഞാന്‍ ചെയ്യുന്നതും
ചിന്തിയ്ക്കുന്നതും
മാത്രമാണു ശരി.
അതാണു യുക്തി.
മറ്റെന്തും മൂഢത്വം'
എന്ന ചിന്ത തന്നെയല്ലേ
വന്‍മൂഢത്വം....!
ഈ മൂഢത്വത്തിന്റെ പുറത്തല്ലേ
ചാട്ടവാര്‍ ചടുലനൃത്തമാടേണ്ടത്‌.
(ചാട്ടവാറിന്‌
ആരും പേറ്റന്റ്‌ എടുത്തിട്ടില്ലെന്നാണ്‌
ഇതുവരെയുള്ള
എളിയ അറിവ്‌.)

അന്ത്യക്കുറിപ്പ്‌ :
മരണംവരെ ജീവിയ്ക്കാന്‍
കുറെ പിടിവള്ളികള്‍ വേണം;
വിശ്വാസത്തിന്റെ
വൈക്കോല്‍തുമ്പുകള്‍:
വ്യക്താധിഷ്ഠിത വിശ്വാസങ്ങള്‍,
മത വിശാസങ്ങള്‍,
രാഷ്ട്രീയ വിശ്വാസങ്ങള്‍,
യുക്ത്യാധിഷ്ഠിത വിശ്വാസങ്ങള്‍
അങ്ങിനെയങ്ങിനെ......

ഒന്നിനു
ബലക്കുറവുതോന്നുമ്പോള്‍
മറ്റൊന്നില്‍ പിടിമുറുക്കാം;
അങ്ങിനെ പിടിച്ചുതൂങ്ങികൊണ്ടേയിരിയ്ക്കാം,
നമ്മുടെ
അവസാനപിടിയും
അയയുന്നതുവരെ......

V.B.Rajan said...

നഗ്നന്‍,

വളരെ ശരി, ബിഷപ്പ് തനിക്ക് ഇഷ്ടപെട്ട ഭക്ഷണം കഴിക്കുന്നത്‌ അച്ചന്മാര്‍ക്ക് സുഖിക്കുന്നില്ല. അതാണല്ലോ ഈ വഴക്കിനു കാരണം.

മാനവരാശിക്ക് ലഭിക്കുമായിരുന്ന ഒരു ദിവ്യനെ നഷ്ടപ്പെട്ടതിലുള്ള വേദന പ്രകടിപ്പിക്കുകയാണ് ഞാന്‍ ചെയ്തത്. വിശ്വാസങ്ങള്‍ എഴുതിത്തള്ളേണ്ടവയാണെന്ന്‌ വവിട്ടുകരഞ്ഞില്ല. അവ വിശ്വാസികളുടെ കൂടെ മന്നടിഞ്ഞുകൊള്ളും .

ബിഷപ്പ് ചെയ്യുന്നത് അച്ചന്മാര്‍ക്ക് സുഖിക്കുന്നില്ല. ബിഷപ്പ് ചെയ്തത് ശരിയല്ലെന്ന് അവര്‍ വാദിക്കുന്നു. അദ്ദേഹത്തെക്കൊണ്ട് ക്ഷമ പറയിച്ചു. ചാട്ടവാറടി ആര്‍ക്കു വേണമെന്നു നഗ്നന്‍ തിരുമാനിക്കുക.

പിടിവള്ളി മാറി പിടിക്കുവാന്‍ അത്ര എളുപ്പമല്ല. ഒരിസ്സയില്‍ കണ്ടുവല്ലോ. സൌദിയിലോ അഫ്ഘനിസ്ടനിലോ ആണെങ്കില് തലയില്ലാതെ കഴിക്കേണ്ടി വരും. കേളത്തില്‍ RSS CPIM സംഘട്ടനങ്ങളും ഉദാഹരണം

Baiju Elikkattoor said...

The boldness with which you are writing is laudable. Thanks.

ae jabbar said...

അല്‍ അഹ്സാബ് അധ്യായത്തിന്റെ പൂര്‍ണമായ വ്യാഖ്യാനം

ശരിയായ വ്യാഖ്യാനം വായിക്കാൻ ഇവിടെ ക്ലിക്കുക

Anonymous said...

vaye thoniyathu kothakku paatu===alle?